തിരുവനന്തപുരം: കേരള ലാ അക്കാഡമി ലാകോളേജിൽ പഞ്ചവത്സര ബി. കോം എൽ എൽ.ബി കോഴ്സിലേക്ക് സ്റ്റേറ്റ് മെരിറ്റിലും എസ്.സി വിഭാഗത്തിലും ഒഴിവുള്ള ഓരോ സീറ്റിലേക്ക് പ്രവേശന കമ്മിഷണറുടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് 30ന് ഉച്ചയ്ക്ക് 2 വരെ ഡേറ്റാ ഷീറ്റും രേഖകളും സഹിതം അപേക്ഷകൾ പ്രിൻസിപ്പൽ മുൻപാകെ സമർപ്പിക്കാം.
നഴ്സുമാർക്ക് ഒ.ഇ.ടി പരിശീലനം
തിരുവനന്തപുരം: ഇംഗ്ലീഷ് മാതൃഭാഷയായ രാജ്യങ്ങളിൽ തൊഴിൽ തേടുന്നതിന് തയാറെടുക്കുന്ന നഴ്സുമാർക്ക് നോർക്ക റൂട്ട്സ് സ്കോളർഷിപ്പോടെ ഒക്കുപേഷണൽ ഇംഗ്ലീഷ് ടെസ്റ്റ് (ഒ.ഇ.ടി) പരിശീലനത്തിന് അവസരം. നൈസ് (നഴ്സിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കരിയർ എൻഹാൻസ്മെന്റ്) അക്കാഡമിയുമായി ചേർന്ന് നടത്തുന്ന ഓൺലൈൻ കോഴ്സിലേക്ക് പ്രവേശനത്തിന് ഡിസംബർ 12 വരെ അപേക്ഷിക്കാം. കോഴ്സ് ഫീസിന്റെ 75 ശതമാനം തുകയും സ്കോളർഷിപ്പ് ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ skill.norka@gmail.com എന്ന ഇ-മെയിലിലേക്ക് ബയോഡേറ്റ അയക്കണം. ഫോൺ: 9895762632, 9567293831, 9946256047, 18004253939 (ടോൾ ഫ്രീ)
സ്കോളർഷിപ്പ് അപേക്ഷാ തീയതി നീട്ടി
തിരുവനന്തപുരം: സർക്കാർ/എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളിൽ മൂന്നു വർഷ ഡിപ്ലോമ കോഴ്സുകൾക്ക് പഠിക്കുന്നവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതും കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുമുള്ള മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന വിഭാഗങ്ങളിലുള്ളതുമായ വിദ്യാർത്ഥികൾക്ക് എ.പി.ജെ. അബ്ദുൽ കലാം സ്കോളർഷിപ്പിന് അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ രണ്ടുവരെ നീട്ടി. വിവരങ്ങൾ www.minoritywelfare.kerala.gov.in വെബ്സൈറ്റിൽ. ഫോൺ: 0471-2300524.
ബാലസാഹിത്യ
ശില്പശാലയിൽ പങ്കെടുക്കാം
തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ ബാലസാഹിത്യ ശില്പശാല ഡിസംബർ മൂന്ന്, നാല് തീയതികളിൽ തിരുവനന്തപുരം ലയോള എക്സ്റ്റൻഷൻ സർവീസസ് ഹാളിൽ നടക്കും. ബാലസാഹിത്യ മേഖലയിൽ എഴുതാൻ താത്പര്യമുള്ളവർക്ക് പങ്കെടുക്കാം. അവസാന തീയതി ഡിസംബർ ഒന്ന്. തിരഞ്ഞെടുക്കപ്പെടുന്നവരെ നേരിട്ട് അറിയിക്കും. ഫോൺ: 9446185196,9495810840..
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |