തിരുവന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ അകമ്പടിവാഹനത്തിൽ സസ്പെൻഷനിലുള്ള ഗൺമാൻ കറങ്ങിയ സംഭവത്തിൽ വേറിട്ട വിശദീകരണം. ഗൺമാനായ അനിൽകുമാർ വാഹനം എടുത്തുകൊണ്ടുപോയെന്ന ഇന്റലിജൻസ് റിപ്പോർട്ടിലാണ് വിചിത്ര വിശദീകരണമുള്ളത്. ഗൺമാൻ വാഹനം സ്വകാര്യ ആവശ്യത്തിന് കൊണ്ടുപോയിട്ടില്ലെന്നും എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് വന്നപ്പോൾ ലിഫ്റ്റ് കൊടുത്തതാണെന്നുമാണ് വിശദീകരണം.
പിണറായിയുടെ അകമ്പടിവാഹനത്തിലെ ഡ്രൈവറായ പൊലീസ് ഉദ്യോഗസ്ഥൻ സിനോജാണ് ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചത്. ഞായറാഴ്ച എറണാകുളത്ത് നടക്കേണ്ടിയിരുന്ന പരിപാടിയിൽ പങ്കെടുക്കാൻ പിണറായി ട്രെയിനിൽ വന്നോളാമെന്ന് അറിയിച്ചതിനെ തുടർന്ന് ഡ്രൈവർ നേരത്തെ കാറുമായി പോകുകയായിരുന്നു. എന്നാൽ, പരിപാടി റദ്ദാക്കിയതിനാൽ പിണറായി എറണാകുളത്ത് എത്തിയില്ല. ഇതോടെ താൻ ഒറ്റയ്ക്ക് തിരികെ വരുമ്പോൾ അനിൽകുമാറിനെയും കാറിൽ കയറ്റിയെന്നാണ് മൊഴി. എന്നാൽ, അനിൽകുമാർ മാത്രമല്ല, രക്ഷാപ്രവർത്തന മർദനക്കേസിൽ സസ്പെൻഷനിലായ ഗൺമാൻ സന്ദീപും കാറിലുണ്ടായിരുന്നെന്ന് ഇന്റലിജൻസ് വിഭാഗം കണ്ടെത്തി.
സംഭവം വിവാദമായതോടെ ഇക്കാര്യത്തിൽ വിശദമായ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ഡിജിപി. എഡിജിപിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പിണറായി നിയമസഭയിൽ ആയിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ എസ്കോർട്ട് വാഹനമായ ഇന്നോവ കാർ അനിൽകുമാർ ഉപയോഗിച്ചത്. പത്തനാപുരം, എനാത്ത് ഭാഗങ്ങളിൽ സന്ദർശനം നടത്തിയെന്നാണ് ഇന്റലിഡജൻസ് പ്രാഥമിക റിപ്പോർട്ട്. പത്തനാപുരത്ത് കരിക്ക് കുടിക്കാൻ വാഹനം നിർത്തിയപ്പോഴാണ് നാട്ടുകാർ ഇക്കാര്യം ശ്രദ്ധിച്ചത്. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ഇന്റലിജൻസ് എഡിജിപി വിഷയം ഡിജിപിക്ക് റിപ്പോർട്ട് ചെയ്തു.
A suspended gunman allegedly used Kerala Chief Minister Pinarayi Vijayan’s escort vehicle to travel from Ernakulam to Thiruvananthapuram, claiming he was given a lift by the driver. Intelligence reports found another suspended gunman was also in the vehicle. DGP has ordered a detailed investigation into the incident.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |