SignIn
Kerala Kaumudi Online
Thursday, 15 October 2026 3.33 AM IST

രാജി പിൻവലിച്ച് ശബരിമല എക്സി. ഓഫീസർ

1

തിരുവനന്തപുരം: സ്വയം വിരമിക്കാനുള്ള തീരുമാനം ശബരിമല എക്സിക്യുട്ടീവ് ഓഫീസർ പി.എസ്.ശാന്തകുമാർ പിൻവലിച്ചെന്ന് സൂചന. ദേവസ്വം ബോർഡിന്റെ നിർദ്ദേശപ്രകാരമാണ് തീരുമാനം. കഴിഞ്ഞദിവസമാണ് ശാന്തകുമാർ സ്വയംവിരമിക്കുന്നതായി അറിയിച്ചത്. വ്യക്തിപരമായ കാരണങ്ങളാണ് കത്തിൽ പറഞ്ഞിരുന്നത്. എന്നാൽ ശബരിമലയിൽ ചില ഇടനിലക്കാരും ഉദ്യോഗസ്ഥരും നടത്തുന്ന അവിഹിത ഇടപെടലാണ് രാജിക്ക് പിന്നിലെന്നാണ് സൂചന. ശബരിമലയിൽ ശാന്തകുമാർ എക്സിക്യുട്ടീവ് ഓഫീസറാകുന്നത് തടയാനും ഇവർ ശ്രമിച്ചിരുന്നു. ഇന്നലെ ചേർന്ന ബോർഡ് യോഗം ശാന്തകുമാറിന് പിന്തുണ പ്രഖ്യാപിച്ചു. ഒരു തരത്തിലുമുള്ള ഇടപെടൽ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുമുണ്ടാകില്ലെന്ന് ബോർഡ് ഉറപ്പു കൊടുത്തെന്നാണ് സൂചന. ശബരിമല തീർത്ഥാടനം തുടങ്ങാൻ ഒരു മാസം മാത്രമുള്ളപ്പോൾ എക്സിക്യുട്ടീവ് ഓഫീസറുടെ മാറ്റം തീർത്ഥാടനത്തെ ബാധിക്കുമെന്നും ബോർഡ് ചൂണ്ടിക്കാട്ടിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA