SignIn
Kerala Kaumudi Online
Thursday, 15 October 2026 3.33 AM IST

മാരിടൈം ബോർഡ് ഇനി തുറമുഖങ്ങളുടെ നാഥൻ  മാരിടൈം ബോർഡ് ഭേദഗതി ബിൽ അവതരിപ്പിച്ചു

1

തിരുവനന്തപുരം: മാരിടൈം ബോർഡ് സംസ്ഥാനത്തെ തുറമുഖങ്ങളുടെ സർവാധികാരിയാകും. വിഴിഞ്ഞം, കൊച്ചി, വല്ലാർപാടം തുറമുഖങ്ങളും, 18 ചെറുകിട തുറമുഖങ്ങളുമെല്ലാം ഇതിലുൾപ്പെടും. തുറമുഖങ്ങളോട് ചേർന്ന് സർക്കാർ ഭൂമി ഏറ്റെടുക്കും. ടൗൺഷിപ്പിനും സ്വകാര്യ-സംയുക്തമേഖലാ സംരംഭങ്ങൾക്കും അനുമതി നൽകും. പാട്ടക്കാലാവധി 30ൽ നിന്ന് 45വർഷമാക്കും. ഇതിനെല്ലാം മാരിടൈം ബോർഡിന് സർവാധികാരങ്ങളും നൽകുന്ന കേരള മാരിടൈം ബോർഡ് ഭേദഗതി ബിൽ ഇന്നലെ നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ അവതരിപ്പിച്ചു. തുടർന്ന് സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. ബിൽ രണ്ടാഴ്ചയ്ക്കുള്ളിൽ തിരിച്ചെത്തുന്നതോടെ സഭ പാസാക്കി ഗവർണർക്ക് സമർപ്പിക്കും.

2025ലെ കേന്ദ്രനിയമമനുസരിച്ച് തുറമുഖങ്ങളുടെ നിയന്ത്രണം സംസ്ഥാനങ്ങൾക്കാണ്. ഇതിനനുസരിച്ച് കേരള മാരിടൈം നിയമം മാറ്റേണ്ടതുണ്ട്. മിഷൻസമുദ്രയ്ക്കും ഇതുഗുണമാകും.

തുറമുഖങ്ങൾക്ക് വികസന അതോറിട്ടി

 ഓരോ തുറമുഖത്തിനും വികസന അതോറിട്ടി  തുറമുഖവികസനത്തിന് ലാൻഡ് ബാങ്ക്

 തുറമുഖത്ത് തൊഴിലിനുള്ള ഒരുഡസനോളം അക്കാഡമിക് കോഴ്സ്  ചരക്കുനീക്കത്തിനും യാത്രയ്ക്കും കപ്പലും യാനവും ബോട്ടും ബാർജും വാങ്ങാം.  സ്വകാര്യനിക്ഷേപത്തിനുള്ള നയം രൂപീകരിക്കാം.

 മുഖ്യമന്ത്രി ഇനി ചെയർമാൻ

മുഖ്യമന്ത്രി ഇനി മാരിടൈം ബോർഡിന്റെ ചെയർമാനാകും. തുറമുഖവകുപ്പ് മന്ത്രിയാണ് വൈസ് ചെയർപഴ്സൻ. നിലവിൽ ഇതുരണ്ടും വി.ഡി. സതീശനാണ്. ചീഫ് സെക്രട്ടറി, തുറമുഖം, ഫിഷറീസ്, വ്യവസായം, ഉൾനാടൻ ജലഗതാഗതം, ധനകാര്യം, റവന്യു, നിയമം തുടങ്ങിയ വകുപ്പ് സെക്രട്ടറിമാർ, കസ്റ്റംസ് പ്രതിനിധി, നാവികസേനാ പ്രതിനിധി, കോസ്റ്റ് ഗാർഡ് പ്രതിനിധി, തീരസുരക്ഷാച്ചുമതലയുള്ള എ.ഡി.ജി.പി, വിസിൽ എം.ഡി എന്നിവർ എക്സ് ഒഫീഷ്യോ അംഗങ്ങളായിരിക്കും.വിസിൽ സി.ഇ.ഒ മെമ്പർ സെക്രട്ടറിയാകും. വിവിധ മേഖലകളിൽ നിന്നുള്ള നാല് വിദഗ്‌‌ദ്ധരെ മൂന്ന് വർഷത്തേക്കു സർക്കാർ നാമനിർദ്ദേശം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MARITIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA