തിരുവനന്തപുരം: കേരളസർവകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ജനുവരി 17 മുതൽ 24 വരെ നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്.എസ്./കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്. പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റു കോഴ്സ്, എസ്.ഡി.ഇ., പ്രാക്ടിക്കൽ പരീക്ഷകൾക്ക് മാറ്റമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |