മമ്മൂട്ടിയുടെ സി.ബി.ഐ 5, ശ്വേത മേനോന്റെ പ്രതികാരം എന്നീ ചിത്രങ്ങൾ നിറുത്തി
കൊവിഡ് - ഒമിക്രോൺ വ്യാപനത്തെ തുടർന്ന് പുതിയ സിനിമകളുടെ ചിത്രീകരണം നീട്ടി. ഈ ആഴ്ചയും അടുത്ത മാസവും ഷൂട്ടിംഗ് ആരംഭിക്കാൻ നിശ്ചയിച്ച ചിത്രങ്ങളുടെ ചിത്രീകരണമാണ് നീട്ടിയത്. മമ്മൂട്ടിയുടെ സി. ബി.ഐ 5, ശ്വേത മേനോന്റെ പ്രതികാരം ഉൾപ്പടെ മൂന്നു സിനിമകളുടെ ചിത്രീകരണം കഴിഞ്ഞ ദിവസം നിറുത്തിവച്ചു. സാഹചര്യം മോശമായി തുടർന്നാൽ വരും ദിവസങ്ങളിൽ കൂടുതൽ സിനിമകളുടെ ചിത്രീകരണം നിറുത്തിവയ്ക്കേണ്ടി വരും.പുതിയ സിനിമകളുടെ ചിത്രീകരണം ആരംഭിക്കേണ്ട എന്ന തീരുമാനത്തിലാണ് നിർമ്മാതാക്കൾ.മമ്മൂട്ടിയുടെ സി.ബി. െഎ 5 ന്റെ തുടർ ചിത്രീകരണം തിങ്കളാഴ്ച ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് നി ർമ്മാതാവ് സ്വർഗ്ഗചിത്ര അപ്പച്ചൻ പറഞ്ഞു.
കോളേജ് തുറന്നശേഷം ആന്റണി വർഗീസ് ചിത്രം
ആന്റണി വർഗീസിനെ നായകനാക്കി നവാഗതനായ അഭിഷേക് കെ.എസ് സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിന്റെ ചിത്രീകരണം ഇന്നലെ എറണാകുളം മഹാരാജാസ് കോളേജിൽ ആരംഭിക്കാനിരുന്നതാണ്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ മഹാരാജാസ് കോളേജാണ്. എന്നാൽ കോളേജ് അടച്ച സാഹചര്യത്തിൽ ചിത്രീകരണം ആരംഭിക്കാൻ കഴിഞ്ഞില്ല. കോളേജ് തുറക്കുകയും സാഹചര്യം അനുകൂലമാകുകയും ചെയ്താൽ മാത്രമേ ചിത്രീകരണം ആരംഭിക്കാൻ കഴിയുകയുള്ളൂ. നിവിൻപോളി, മഞ്ജുവാര്യർ, സണ്ണി വെയ്ൻ ചിത്രമായ പടവെട്ടിന്റെ തുടർ ചിത്രീകരണം ഫെബ്രുവരി 19ന് ആരംഭിക്കാനാണ് തീരുമാനം. കൊവിഡ് സാഹചര്യം അപ്പോഴേക്കും അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ. വലിയ ജനക്കൂട്ടത്തെ പങ്കെടുപ്പിച്ചുകൊണ്ടുള്ള രംഗങ്ങളാണ് പടവെട്ടിനു വേണ്ടി ഇനി ചിത്രീകരിക്കുക. ആസിഫ് അലി നായകനായി അഭിനയിച്ച എ. രഞ്ജിത്ത് സിനിമ എന്ന ചിത്രത്തിന്റെ ചിത്രീകരണവും അവശേഷിക്കുന്നുണ്ട്. നിറുത്തിവച്ച ചിത്രീകരണം എപ്പോൾ പുനരാരംഭിക്കാൻ കഴിയുമെന്ന് അറിയാത്ത സാഹചര്യമായതിനാൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. ബേസിൽ ജോസഫ് നായകനാകുന്ന പേരിടാത്ത ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിൽ ഇന്നലെ ആരംഭിക്കാനായിരുന്നു തീരുമാനം. രണ്ടുമാസത്തിനുശേഷമേ ഇനി ചിത്രീകരണം ആരംഭിക്കുകയുള്ളൂ. കുഞ്ചാക്കോ ബോബൻ നായകനാകുന്ന ന്നാ കൊണ്ടുപോയി കേസ് കൊട് ഫെബ്രുവരി 20ന് ആരംഭിക്കുന്നതിനായി മുന്നോട്ടുപോവുകയാണ് അണിയറ പ്രവർത്തകർ. എന്നാൽ സാഹചര്യം വിലയിരുത്തി മാത്രമേ ആരംഭിക്കുകയുള്ളൂ. മഞ്ജുവാര്യർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആയിഷയുടെ ചിത്രീകരണം അടുത്ത ആഴ്ച യു.എ.ഇയിൽ ആരംഭിക്കാനാണ് ഒരുങ്ങുന്നത്. അവിടെയും കൊവിഡ് സാഹചര്യം രൂക്ഷമാണ്. പുതുമുഖങ്ങൾ പ്രധാന വേഷം അവതരിപ്പിക്കുന്ന എക്സിറ്ര് കുട്ടിക്കാനത്തും എ.കെ. സാജൻ, ജോജു ജോർജ് ചിത്രം വയനാട്ടിലും വയനാട്ടിൽ തന്നെ ഇന്ദ്രൻസ് ചിത്രത്തിന്റെ ചിത്രീകരണവും നടക്കുന്നുണ്ട്.
ശ്വേത മേനോൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രതികാരം, ഫോറിനു ശേഷം സുനിൽ ഹനീഫ് സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രം എന്നിവയുടെ ചിത്രീകരണം നിറുത്തിവച്ചു. അതേസമയം നവാഗതനായ ലിജീഷ് മുല്ലേഴത്ത് രചനയും സംവിധാനവും നിർവഹിക്കുന്ന ആകാശത്തിന് താഴെ ജനുവരി 24ന് തൃശൂർ പൂമലയിൽ ആരംഭിക്കും. വീട്, പൊലീസ് സ്റ്റേഷൻ എന്നിവ കേന്ദ്രീകരിച്ചുള്ള ചിത്രീകരണമാണെന്ന് സംവിധായകൻ ലിജിഷ് മുല്ലേഴത്ത് പറഞ്ഞു.
കാളിദാസ് ജയറാം, നമിത പ്രമോദ്, റേബ മോണിക്ക എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രജനിയുടെ തുടർ ചിത്രീകരണം ഫെബ്രുവരി 19ന് ആരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.ആസിഫ് അലി- മംമ്ത മോഹൻദാസ് ചിത്രം മഹേഷും മാരുതിയും ജനുവരി 25ന് ചിത്രീകരണം ആരംഭിക്കാനാണ് നിശ്ചിയിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |