SignIn
Kerala Kaumudi Online
Sunday, 13 September 2026 12.16 AM IST

ട്രോളുകൾ കഴിഞ്ഞെങ്കിൽ ബാക്കി കൂടി പിടിച്ചോ; കൂടുതൽ ബിക്കിനി ചിത്രങ്ങൾ പങ്കുവച്ച് അമീർ ഖാന്റെ മകൾ ഇറ ഖാൻ

ira-khan

മുംബയ്: പിറന്നാൾ ദിനത്തിൽ പിതാവിനൊപ്പം ബിക്കിനിയിൽ ഫോട്ടോക്ക് പോസ് ചെയ്തതിന് സിനിമാതാരം അമീർ ഖാന്റെ മകൾ ഇറ ഖാൻ നിരവധി വിമർശനങ്ങളും ട്രോളുകളും നേരിട്ടിരുന്നു. തന്റെ 25-ാം പിറന്നാളിന് സ്വിം സ്യൂട്ടണിഞ്ഞ് സ്വിമ്മിംഗ് പൂളിനരികിലിരുന്നായിരുന്നു ഇറയുടെ ആഘോഷം. അമിർഖാൻ മുൻ ഭാര്യ റീന ദത്ത, ഫിറ്റ്‌നസ് പരിശീലകനും ഇറയുടെ കാമുകനുമായ നൂപുർ ശിഖരേ, അമിറിന്റെ രണ്ടാം ഭാര്യയും സംവിധായികയുമായ കിരൺറാവു എന്നിവരും ആഘോഷത്തിൽ പങ്കെടുത്തിരുന്നു. അമിർ - കിരൺ റാവു ബന്ധത്തിൽ പിറന്ന മകൻ ആസാദ് റാവുവും ഒപ്പമുണ്ടായിരുന്നു.

എന്നാൽ സ്വിം സ്യൂട്ടിലെ പിറന്നാൾ ആഘോഷത്തിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നത്. സ്വന്തം മാതാപിതാക്കൾക്കു മുന്നിൽ ഇത്തരമൊരു വേഷത്തിൽ നിൽക്കാൻ നാണമാകുന്നില്ലേ എന്ന് തുടങ്ങിയ കമന്റുകളായിരുന്നു ഇറയുടെ ഇൻസ്റ്റാഗ്രാമിൽ മുഴുവനും നിറഞ്ഞിരുന്നത്.

എന്നാൽ തന്റെ വിമർശക‌ർക്ക് ശക്തമായ മറുപടിയുമായി എത്തിയിരിക്കുകയാണ് താരപുത്രി. പിറന്നാൾ ദിനത്തിൽ എടുത്ത മറ്റ് ബിക്കിനി ചിത്രങ്ങൾ കൂടി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചുകൊണ്ടായിരുന്നു ഇറയുടെ പ്രതികരണം. ട്രോളുകളും വിദ്വേഷപ്രസംഗങ്ങളും തീർന്നെങ്കിൽ ഇതു കൂടി ഇരിക്കട്ടെ എന്ന അടികുറിപ്പോടെയാണ് ഇറ തന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്.

A post shared by Ira Khan (@khan.ira)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IRA KHAN, AAMIR KHAN, KHAN, BOLLYWOOD, ACTOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY