SignIn
Kerala Kaumudi Online
Saturday, 12 September 2026 10.26 PM IST

കുഞ്ചാക്കോ ബോബന് അപർണ ബാലമുരളി നായിക

സെന്ന ഹെഗ‌്‌ഡെ സംവിധാനം ചെയ്യുന്ന പദ്‌മിനി ഉടൻ ആരംഭിക്കും

aparna

കുഞ്ചാക്കോ ബോബനെ നായകനാക്കി സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന പദ്‌മിനി എന്ന ചിത്രത്തിൽ അപർണ ബാലമുരളി നായിക. കുഞ്ചാക്കോ ബോബനും അപർണ ബാലമുരളിയും നായകനും നായികയുമായി അഭിനയിക്കുന്നത് ആദ്യമാണ്. കുഞ്ചാക്കോ ബോബന്റെ സഹോദരിയായി അള്ള് രാമേന്ദ്രൻ സിനിമയിൽ അപർണ അഭിനയിച്ചിട്ടുണ്ട്. പദ്‌മിനി എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്. കുഞ്ഞിരാമായണത്തിന് രചന നിർവഹിച്ച ദീപു പ്രദീപാണ് പദ്‌മിനിയുടെ തിരക്കഥാകൃത്ത്. കുഞ്ഞിരാമായണം, എബി, കൽക്കി, കുഞ്ഞെൽദോ ചിത്രീകരണം പൂർത്തിയായ മുകുന്ദനുള്ളി അസോസിയേറ്റ്സ് എന്നീ ചിത്രങ്ങൾക്കുശേഷം ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ. വർക്കി, പ്രശോഭ് കൃഷ്‌ണ എന്നിവർ ചേർന്നാണ് നിർമ്മാണം. ശ്രീരാജ് രവീന്ദ്രൻ ഛായാഗ്രഹണവും ജേക്‌സ് ബിജോയ് സംഗീത സംവിധാനവും നിർവഹിക്കുന്നു.

ഏറെ ശ്രദ്ധേയമായ തിങ്കളാഴ്ച നിശ്ചയമാണ് സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത ആദ്യ ചിത്രം. ഷറഫുദ്ദീൻ, വിൻസി അലോഷ്യസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 1744 ഡബ്ളിയു.എ എന്ന ചിത്രം പതിനെട്ടുദിവസം പൂർത്തിയാക്കിയതാണ് പുതിയ സിനിമ. അതേസമയം അഭിനയജീവിതത്തിൽ കാൽനൂറ്റാണ്ട് പിന്നിടുന്ന യാത്രയിലാണ് കുഞ്ചാക്കോ ബോബൻ. പട ആണ് അവസാനം തിയേറ്ററിൽ എത്തിയ ചിത്രം. അരവിന്ദ് സ്വാമിക്കൊപ്പം അഭിനയിച്ച ഒറ്റ് ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം. പകലും രാത്രിയും, അറിയിപ്പ്, ന്നാ, താൻ കേസ് കൊട് എന്നീ ചിത്രങ്ങൾ പൂർത്തിയാക്കിയ കുഞ്ചാക്കോ ബോബൻ എന്താടാ സജി എന്ന ചിത്രത്തിൽ ജയസൂര്യയോടൊപ്പം അഭിനയിക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: APARNA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY