SignIn
Kerala Kaumudi Online
Friday, 25 September 2026 10.11 AM IST

ഊട്ടി, ചെന്നൈ സ്വിഫ്ട് സർവീസുകൾ ഇന്ന് മുതൽ

k-swift

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സ്വിഫ്ടിന്റെ ചെന്നൈ, ഊട്ടി സർവീസുകൾ ഇന്നാരംഭിക്കും. തിരുവനന്തപുരത്ത് നിന്നും രണ്ട് നോൺ എ.സി ബസുകളാണ് ഊട്ടിയിലേക്കുള്ളത്.

 തിരുവനന്തപുരം - ഊട്ടി (എം.സി റോഡ്)
വൈകിട്ട് 6.30ന് തിരിച്ച് കൊട്ടരക്കര, കോട്ടയം, പെരുമ്പാവൂർ, തൃശൂർ, പെരുന്തൽമണ്ണ, നിലമ്പൂർ, ഗൂഢല്ലൂർ വഴി രാവിലെ 5.30ന് ഊട്ടിയിലെത്തും. തിരിച്ച് രാത്രി ഏഴിന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 6.05ന് തിരുവനന്തപുരത്തെത്തും. ടിക്കറ്റ് നിരക്ക് 691രൂപ.

 തിരുവനന്തപുരം - ഊട്ടി (എൻ.എച്ച്)
തിരുവനന്തപുരത്ത് നിന്ന് രാത്രി എട്ടിനാരംഭിച്ച് ആലപ്പുഴ, എറണാകുളം, തൃശൂർ, പെരുന്തൽമണ്ണ, നിലമ്പൂർ, ഗൂഢല്ലൂർ വഴി രാവിലെ 7.20ന് ഊട്ടിയിലെത്തും. തിരിച്ച് രാത്രി എട്ടിന് പുറപ്പെട്ട് 7.20 ന് തിരുവനന്തപുരത്തെത്തും. ടിക്കറ്റ് നിരക്ക് 711 രൂപ.

 എറണാകുളം - ചെന്നെൈ എ.സി സീറ്റർ
എറണാകുളം സ്റ്റാൻഡിൽ നിന്ന് രാത്രി 7.45ന് പുറപ്പെട്ട് വൈറ്റില ഹബ്, തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, സേലം വഴി രാവിലെ 8.40ന് ചെന്നൈയിലെത്തും. തിരിച്ച് രാത്രി എട്ടിന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8.40ന് എറണാകുളത്തെത്തും. ടിക്കറ്റ് നിരക്ക് 1351 രൂപ.

ടിക്കറ്റുകൾ www.online.keralartc.com എന്ന വെബ് സൈറ്റിലുകയും "Ente KSRTC എന്ന മൊബൈൽ ആപ്പിലൂടെയും റിസർവ്വ് ചെയ്യാം. ഫോൺ: 0471 2323979, 9447071021.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K SWIFT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA