SignIn
Kerala Kaumudi Online
Sunday, 13 September 2026 12.38 AM IST

രണ്ടു സ്റ്റാറുകൾ ഒറ്റ ഫ്രെയിമിൽ

ചിത്രം പകർത്തി കുഞ്ചാക്കോ ബോബൻ

chao

മകൻ ഇസഹാക്കിന്റെ ചിത്രമെടുക്കുന്ന മമ്മൂട്ടിയുടെ ഒരു മനോഹര ചിത്രം പങ്കുവച്ച് കുഞ്ചാക്കോ ബോബൻ. മെഗാ എമ്മിന്റെ ലെൻസിലൂടെ ഇസു. ഇരുവരെയും പകർത്തി മെഗാ എമ്മിന്റെ ഫാൻ ബോയിയായ ഞാൻ എന്നാണ് അപൂർവചിത്രം പങ്കുവച്ച് ചാക്കോച്ചൻ കുറിച്ചത്. നിമിഷനേരം കൊണ്ട് കുട്ടി സ്റ്റാറിന്റെയും മെഗാ സ്റ്റാറിന്റെയും ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. ഇസഹാക്കിന്റെ ചിത്രങ്ങളും വിശേഷങ്ങളും ചാക്കോച്ചനും ഭാര്യ പ്രിയയും സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. സമൂഹമാദ്ധ്യമത്തിൽ ഏറെ ആരാധകരുള്ള താരമാണ് ഇസു എന്ന വിളിപ്പേരുള്ള ഇസഹാക്ക്.അതേസമയം ഫെലിനി ടി.പി സംവിധാനം ചെയ്യുന്ന ഒറ്റ് ആണ് റിലീസിന് ഒരുങ്ങുന്ന കുഞ്ചാക്കോ ബോബൻ ചിത്രം.അരവിന്ദ് ആണ് ചിത്രത്തിലെ മറ്റൊരു സുപ്രധാന താരം. തമിഴിൽ രണ്ടഴം എന്ന പേരിലാണ് ചിത്രം എത്തുക.

.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHAKOCHEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY