തിരുവനന്തപുരം: കേരള സർവകലാശാലയുടെയും എ.ഐ.സി.ടി. ഇയുടെയും അംഗീകാരത്തോടെ ജി.കെ.എം കോ ഓപ്പറേറ്റീവ് കോളേജ് ഒഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിയിൽ (ജി.കെ.എം.സി.സി.എം.ടി) നടത്തിവരുന്ന ദ്വിവത്സര എം.ബി.എ ഫുൾടൈം കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ഫിനാൻസ്, മാർക്കറ്റിംഗ്, എച്ച്.ആർ, ഓപ്പറേഷൻസ് മാനേജ്മെന്റ്, സിസ്റ്റംസ്, സപ്ലൈ ചെയിൻ ആൻഡ് ലോജിസ്റ്റിക്സ് എന്നിവയിൽ ഡ്യുവൽ സ്പെഷ്യലൈസേഷന് അവസരമുണ്ട്. ഫോൺ: 7559887399, 9744714534, 9447006911 വെബ്സൈറ്റ്: www.gkmcmt.com
സഹകരണ സർവീസ് പരീക്ഷാ ബോർഡ്
തിരുവനന്തപുരം: സഹകരണ സർവീസ് പരീക്ഷാ ബോർഡ് ഇക്കഴിഞ്ഞ മാർച്ച് 27 ന് നടത്തിയ ജൂനിയർ ക്ലാർക്ക് / കാഷ്യർ ( വിജ്ഞാപനം -11 / 2021) തസ്തികയിലേക്ക് നടത്തിയ ഒ.എം.ആർ പരീക്ഷ റദ്ദ് ചെയ്തതായി സെക്രട്ടറി അറിയിച്ചു. ഇതേ പരീക്ഷ ജൂലായ് 23 ന് നടത്തും. ഹാൾ ടിക്കറ്റ് ജൂലായ് 7 ന് മുൻപായി അയയ്ക്കുമെന്നും ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ 15 ദിവസം മുൻപ് പരീക്ഷാ ബോർഡുമായി ബന്ധപ്പെടണമെന്നും ഡെപ്യൂട്ടി രജിസ്ട്രാർ സെക്രട്ടറി അറിയിച്ചു.
ഡി.ജി.പിയുടെ അദാലത്ത്
തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥർക്കായി സംസ്ഥാന പൊലീസ് മേധാവി നടത്തുന്ന ഓൺലൈൻ അദാലത്തിലേക്ക് 29 വരെ പരാതി നൽകാം. ജൂലായ് 15 നാണ് അദാലത്ത്. പരാതികൾ spctalks.pol@kerala.gov.inൽ ലഭിക്കണം. പരാതിയിൽ മൊബൈൽ നമ്പർ ഉൾപ്പെടുത്തണം. ഹെൽപ്പ്ലൈൻ നമ്പർ: 9497900243. SPC Talks with Cops എന്ന പരിപാടിയിൽ സർവ്വീസിൽ ഉള്ളവരുടെയും വിരമിച്ചവരുടെയും സർവ്വീസ് സംബന്ധവും വ്യക്തിപരവുമായ പരാതികൾ പരിഗണിക്കും. മേലധികാരി മുഖേനയും അല്ലാതെയും പരാതി നല്കാം. ജീവിതപങ്കാളിക്കും പരാതി നല്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |