SignIn
Kerala Kaumudi Online
Wednesday, 18 February 2026 8.24 PM IST

ബസിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Increase Font Size Decrease Font Size Print Page
deneesh

കോതമംഗലം: കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് തത്ക്ഷണം മരിച്ചു. ബൈക്ക് യാത്രക്കാരനായ മാമലക്കണ്ടം വട്ടക്കുഴിയിൽ ബെന്നി - ഓമന ദമ്പതികളുടെ മകൻ ഡെനീഷാണ് (24) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധുവിനെ ഗുരുതരപരിക്കുകളോടെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 8.30ന് വാളറ മൂന്നു കലുങ്ക് ഭാഗത്തായിരുന്നു അപകടം. കെ.എസ്.ഇ.ബിയിലെ താത്കാലിക ജീവനക്കാരനായിരുന്ന ഡെനീഷ് ജോലിസ്ഥലത്തേക്ക് പോകുകയായിരുന്നു.

TAGS: ACCIDENT DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY