SignIn
Kerala Kaumudi Online
Wednesday, 23 September 2026 4.19 PM IST

കാളീദേവിയെക്കുറിച്ച് പരാമർശം, മെയ്‌ത്രയെ തള്ളി ടി.എം. സി

mahua

ന്യൂ ‌ഡൽഹി: കാളീദേവിയെ കുറിച്ച് വിവാദപരാമർശം നടത്തിയ തൃണമൂൽ കോൺഗ്രസ്സ് എം.പി മഹുവാ മൊയ്‌ത്രയെ തള്ളി പാർട്ടി. കഴിഞ്ഞ ദിവസം കൊൽക്കത്തയിലെ ഒരു മാദ്ധ്യമസ്ഥാപനം സംഘടിപ്പിച്ച കോൺക്ളേവിലാണ് മൊയ്‌ത്ര കാളീദേവിയെ കുറിച്ചുള്ള കാഴ്ചപ്പാട് അവതരിപ്പിച്ചത്. ലീന മണിമേഖല സംവിധാനം ചെയ്ത 'കാളി" ഡോക്യുമെന്ററിയുടെ പോസ്റ്റർ വിവാദമായത് സൂചിപ്പിച്ചുകൊണ്ടായിരുന്നു പ്രസംഗം. ഓരോരുത്തർക്കും അവരുടേതായ രീതിയിൽ കാളീദേവിയെ പൂജിക്കാൻ അവകാശമുണ്ടെന്നും മത്സ്യ-മാംസാദികളും മദ്യവും സ്വീകരിക്കുന്ന രീതിയിലും ദേവിയെ ചിത്രീകരിക്കാമെന്നുമായിരുന്നു മഹുവ മൊയ്‌ത്രയുടെ പരാമർശം. ‌ഏത് സാഹചര്യത്തിലായാലും അത്തരം പരാമർശങ്ങൾ പാർട്ടി അംഗീകരിക്കുന്നില്ലെന്നും ഭാവിയിൽ ഇത് ആവർത്തിക്കാതിരിക്കാൻ മൊയ്‌ത്രയ്ക്ക് താക്കീത് നൽകുമെന്നും ടി.എം.സി നേതൃത്വം അറിയിച്ചു. പ്രസംഗം വിവാദമായതോടെ പൊലീസ് എഫ്.ഐ. ആർ രജിസ്റ്റർ ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360