SignIn
Kerala Kaumudi Online
Wednesday, 23 September 2026 5.46 PM IST

'ഭിന്നതകളില്ല, ജനാധിപത്യപരമായ ചർച്ചകൾ മാത്രം': റിപ്പോർട്ടുകൾ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ

READ ENGLISH VERSION

election-commission
സുഖ്ബീർ സിംഗ് സന്ധു, ഗ്യാനേഷ് കുമാർ, വിവേക് ജോഷി

ന്യൂഡൽഹി: വോട്ടർപട്ടിക പുതുക്കൽ പ്രക്രിയയുമായി (എസ്ഐആർ) ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനുള്ളിൽ കടുത്ത ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾ തള്ളി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. അംഗങ്ങൾക്കിടയിൽ വ്യത്യസ്തമായ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും ഉണ്ടാകുന്നത് ജനാധിപത്യപരമായ ചർച്ചകളുടെ ഭാഗമാണ്. എന്നാൽ അന്തിമ തീരുമാനം ഏകകണ്ഠമായാണ് കൈക്കൊള്ളുന്നതെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.

ഭരണഘടനയുടെ 324-ാം അനുച്ഛേദത്തിന്റെ കർശനമായ മാർഗനിർദേശങ്ങൾക്ക് കീഴിൽ പ്ര‌വർത്തിക്കുന്ന ഒരു ഭരണഘടനാ സ്ഥാപനമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. മൂന്ന് കമ്മീഷണർമാർക്ക് മാത്രമല്ല, തിരഞ്ഞെടുപ്പ് സംവിധാനം മെച്ചപ്പെടുത്തുന്നതിനും സുതാര്യതയും നിയമപരമായ കൃത്യത ഉറപ്പാക്കുന്നതിനും കമ്മീഷനിലെ ഒരോ അംഗങ്ങൾക്കും നിർദേശങ്ങൾ മുന്നോട്ടുവയ്ക്കാൻ പൂർണ അധികാരമുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും കഴിഞ്ഞ പത്തുമാസത്തിനിടെ 14 തവണ വിവിധ നടപടികളോട് എതിർപ്പ് രേഖപ്പെടുത്തിയെന്ന ഇന്ത്യൻ എക്‌സ്‌പ്രസ് പുറത്തുവിട്ട റിപ്പോർട്ടാണ് പുതിയ വിവാദങ്ങൾക്ക് വഴിവച്ചിരിക്കുന്നത്. വോട്ടർപട്ടിക പരിഷ്‌കരണം, പുതിയ വോട്ടർമാരെ ചേർക്കൽ, പേരുകൾ നീക്കം ചെയ്യൽ തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ കമ്മീഷൻ കൈക്കൊണ്ട നടപടികൾ തങ്ങളെ അറിയിക്കാതെയും നിയമവിരുദ്ധവുമായാണെന്ന് ആരോപിച്ച് ഇരുവരും രേഖാമൂലം പരാതി നൽകിയെന്നാണ് റിപ്പോർട്ട്.

റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതിപക്ഷ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മീഷനും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയും രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. ഗ്യാനേഷ് കുമാറിനെ നീക്കണമെന്ന് പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു. ബിജെപിയെ പിന്തുണയ്ക്കാത്ത വോട്ടർമാരെ ലക്ഷ്യമിട്ടാണ് എസ്ഐആറെന്നും പ്രതിപക്ഷം ആരോപിച്ചു. ഈ സാഹചര്യത്തിലാണ് കമ്മീഷൻ ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തിയത്.

English Summary

The Election Commission of India (ECI) has dismissed rumors of intense internal rifts regarding the Special Summary Revision (SSR) of electoral rolls.In an official statement, the commission clarified that while differing opinions and observations naturally arise during democratic discussions, all final decisions are taken unanimously.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ELECTION COMMISSION DISPUTE, ELECTION COMMISSION, SIR, RIFT OVER SIR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360