SignIn
Kerala Kaumudi Online
Wednesday, 23 September 2026 12.52 PM IST

റെയിൽവേ ഗേറ്റ് തകർത്ത് ട്രാക്കിലേക്ക് പാഞ്ഞുകയറി ഇല‌ക്‌ട്രിക് വാഹനം; ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

accident
ട്രാക്കിൽ കുടുങ്ങിയ മഹീന്ദ്ര എക്‌സ്ഇവി

ജോധ്‌പൂർ: റെയിൽവേ ഗേറ്റ് തകർത്ത് ട്രാക്കിലേക്ക് ഇടിച്ചുകയറി മഹീന്ദ്രയുടെ ഇലക്‌ട്രിക് വാഹനം. നിയന്ത്രണം നഷ്‌ടപ്പെട്ട വാഹനം ട്രാക്കിൽ കുടുങ്ങിയതോടെ ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു. ജോ‌ധ്‌പൂരിൽ മഹാമന്ദിർ മേഖലയിലെ കൽവി പ്യാവു റെയിൽവേ ഗേറ്റിന് സമീപമാണ് അപകടം. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചതിന് പിന്നാലെയാണ് എസ്‌യുവിക്ക് നിയന്ത്രണം നഷ്‌ടമായത്. ട്രാക്കിലേക്ക് ഇടിച്ചുകയറിയ വാഹനം തിരിച്ചിറക്കാൻ ഡ്രൈവർ പരമാവധി ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെയാണ് അധികൃതർ ഇടപെട്ട് ട്രാക്കിലൂടെയുള്ള ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചത്. എന്നാൽ, അപകടത്തിന് തൊട്ടുപിന്നാലെ സമീപത്തെ ട്രാക്കിലൂടെ മറ്റൊരു ട്രെയിൻ കടന്നുപോയെന്നാണ് റിപ്പോർട്ട്. അപകടത്തിൽ ആർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല.

സംഭവത്തെ തുടർന്ന് പ്രദേശത്ത് ജനങ്ങൾ തടിച്ചുകൂടി. പൊലീസ് സംഘമെത്തിയാണ് വാഹനം ട്രാക്കിൽനിന്ന് മാറ്റിയത്. അപകടത്തിന്റെ യഥാർത്ഥ കാരണം വ്യക്തമല്ല. ഡ്രൈവറുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണോ വാഹനവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങളാണോ അപകടത്തിലേക്ക് നയിച്ചതെന്ന് അന്വേഷിച്ചുവരികയാണ്.

English Summary

A Mahindra XEV 9e reportedly entered a railway track in Jodhpur after colliding with a motorcycle and breaching a crossing barrier. The vehicle became stuck between the rails, briefly disrupting train movement. The cause of the accident is under investigation.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACCIDENT, RAILWAY TRACK ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360