SignIn
Kerala Kaumudi Online
Thursday, 24 September 2026 10.35 PM IST

എട്ടാംക്ലാസുകാരൻ രണ്ട് കുട്ടികളുടെ മാതാവിനൊപ്പം  ഒളിച്ചോടി, അന്വേഷണത്തിൽ വിദ്യാർത്ഥിയെ യുവതി വീട്ടിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചിരുന്നെന്ന് കണ്ടെത്തി

love

വിജയവാഡ: ആന്ധ്രാപ്രദേശിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടി വിവാഹിതയ്‌ക്കൊപ്പം ഒളിച്ചോടി. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലാണ് സംഭവം. ഗുഡിവാഡ സ്വദേശിനിയായ മുപ്പത്കാരിയാണ് എട്ടാം ക്ലാസുകാരനെയും കൊണ്ട് നാടുവിട്ടത്. പൊലീസ് അന്വേഷണത്തിൽ വിദ്യാർത്ഥിയെ യുവതി വീട്ടിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചിരുന്നതായും കണ്ടെത്തി. പതിനഞ്ച് കാരനൊപ്പം ഒരുമിച്ച് താമസിക്കുന്നതിന് വേണ്ടിയാണ് യുവതി ഒളിച്ചോടാൻ തീരുമാനിച്ചത്.

ഒളിച്ചോടിയ യുവതിയേയും കുട്ടിയേയും തലസ്ഥാനമായ ഹൈദരാബാദിലെ ബാലനഗറിൽ നിന്നും കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. ഇവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇരുവരും. സുഹൃത്തുക്കളെ കാണാൻ പോകുന്നുവെന്ന് മാതാപിതാളോട് പറഞ്ഞാണ് ആൺകുട്ടി വീട്ടിൽ നിന്നും പോയത്. എന്നാൽ രാത്രി വൈകിയും തിരികെ എത്താതായതോടെ കുടുംബം പൊലീസിനെ സമീപിക്കുകയായിരുന്നു. പ്രദേശവാസികളുടെ അന്വേഷണത്തിലാണ് വിവാഹിതയായ രണ്ട് കുട്ടികളുള്ള യുവതിയെയും കാണാതായതായി അറിഞ്ഞത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, ELOPE, LOVE, MARRIAGE, POLICE, CASE, INVESTIGATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY