SignIn
Kerala Kaumudi Online
Thursday, 24 September 2026 12.39 PM IST

23കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; പൊലീസ്, സിആർപിഎഫ് ഉദ്യോഗസ്ഥർ അറസ്റ്റിൽ

READ ENGLISH VERSION
sexual-assault
പ്രതീകാത്മക ചിത്രം

ചണ്ഡിഗഡ്: 23കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ പൊലീസുകാരും സിആർപിഎഫ് ഉദ്യോഗസ്ഥരും അറസ്റ്റിൽ. ഹരിയാനയിലെ ഫത്തേഹാബാദ് സ്വദേശിയാണ് പീഡനത്തിനിരയായത്. ഉത്തർപ്രദേശ് അംറോഹയിലെ മതസ്ഥലങ്ങളിൽ കൊണ്ടുപോകാമെന്ന വാഗ്ദാനം നൽകി ഫാംഹൗസിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. രണ്ട് ഉത്തർപ്രദേശ് പൊലീസ് ഉദ്യോഗസ്ഥരും രണ്ട് സിആർപിഎഫ് ഉദ്യോഗസ്ഥരുമാണ് അറസ്റ്റിലായത്.

അംറോഹയിലെ മതസ്ഥലങ്ങൾ സന്ദർശിക്കുന്നതിനായി സിആർപിഎഫ് ഇൻസ്‌പെക്‌ടറും ഉത്തർപ്രദേശിലെ മുസാഫർനഗർ സ്വദേശിയുമായ മോഹിത്തിനെ കാണാൻ സെപ്തംബ‌ർ 20ന് ഒരു പരിചയക്കാരി യുവതിയോട് പറയുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇതുപ്രകാരം സെപ്തംബർ 21ന് സോണിപത്തിൽ യുവതി മോഹിത്തിനെ കണ്ടുമുട്ടി. തുടർന്ന് ഇരുവരും ചേർന്ന് മീററ്റിലെത്തി. ഇവിടെവച്ച് രാജസ്ഥാൻ ആൽവാർ സ്വദേശിയായ ലാലാറാം യാദവ് എന്ന സിആർപിഎഫ് ഉദ്യോഗസ്ഥനും ഇവർക്കൊപ്പം കൂടി.

സെപ്തംബർ 22ന് മൂവരും ചേർന്ന് കാറിൽ പോകവേ ഉത്തർപ്രദേശ് പൊലീസ് സബ് ഇൻസ്‌പെക്‌ടർ സഞ്ജയ് തോമർ ഹസൻപൂരിൽ വച്ച് വാഹനത്തിൽ കയറി. ശേഷം മൂവരും ചേർന്ന് യുവതിയെ ആത്രസി - ഹസൻപൂരിലെ ഫാം ഹൗസിലെത്തിക്കുകയും ഇവിടെ രണ്ട് മുറികൾ വാടകയ്ക്കെടുക്കുകയും ചെയ്തു. ഉത്തർപ്രദേശ് പൊലീസ് ഹെഡ് കോൺസ്റ്റബിൾ പ്രമോദ് ആണ് ഇവർക്ക് ആഹാരവും മദ്യവും എത്തിച്ചത്.

ശേഷം മോഹിത്, യാദവ്, തോമർ എന്നിവർ മാറി മാറി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. പ്രമോദ് ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ മുറിയിൽ നിന്ന് ബലമായി തള്ളിപ്പുറത്താക്കുകയായിരുന്നുവെന്നും പരാതിയിലുണ്ട്. ശേഷം ഓൺലൈനിൽ നിന്ന് നമ്പർ സംഘടിപ്പിച്ച് യുവതി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

English Summary

four police and CRPF personnel were arrested for allegedly sexually assaulting a 23-year-old woman from Haryana. She was reportedly lured to a farmhouse in Uttar Pradesh on the promise of visiting religious sites. The woman alleged that three men sexually assaulted her, while another tried to assault her. She contacted police using an online-arranged.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SEXUAL ASSAULT CASE, UP SEXUAL ASSAULT, POLICE AND CRPF SEXUAL ASSAULT CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY