SignIn
Kerala Kaumudi Online
Thursday, 24 September 2026 1.38 PM IST

ജമുയിക്ക് പിന്നാലെ ബീഹാറിൽ വീണ്ടും പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: ഉപദ്രവവും അസഭ്യവർഷവും, നാലുപേർ പിടിയിൽ

sexual-assault
പെൺകുട്ടിയെ പ്രതികൾ ഉപദ്രവിക്കുന്നതിന്റെ ദൃശ്യം

പാട്ന: ജമുയിക്ക് പിന്നാലെ ബീഹാറിൽ വീണ്ടും പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം. സമസ്തിപൂരിലെ ജഗത്സിംഗ്പൂർ ഗ്രാമത്തിൽവച്ച് പെൺകുട്ടിയേയും ഒപ്പമുണ്ടായിരുന്ന ആൺകുട്ടിയേയും ബൈക്കുകളിലെത്തിയ ഒരു സംഘം തടഞ്ഞുനിർത്തി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. സംഭവത്തിൽ നാല് യുവാക്കളെ പൊലീസ് അറസ്റ്റുചെയ്തു. രാഹുൽ കുമാർ (19), അവധേഷ് പസ്വാൻ (46), വികാസ് ശർമ്മ (32), രാംബാബു സാഹ്നി (38) എന്നിവരാണ് അറസ്റ്റിലായത്. അതിക്രമത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ വ്യാപക വിമർശനമാണ് ഉയരുന്നത്.

പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഫോട്ടോ എടുക്കുന്നതിനായാണ് ആൺസുഹൃത്തിനൊപ്പം പെൺകുട്ടി സ്ഥലത്തെത്തിയത്. ഇതിനായി വാഹനം നിർത്തിയപ്പോഴാണ് ബൈക്കുകളിലെത്തിയ ഒരു സംഘം ഇവരെ വളഞ്ഞത്. തുടർന്ന് പെൺകുട്ടിയെ അസഭ്യം പറയുകയും ഉപദ്രവിക്കുകയുമായിരുന്നു. ഭയന്നുവിറച്ച പെൺകുട്ടി തന്നെ വെറുതെ വിടണമെന്നും ഇല്ലെങ്കിൽ തന്റെ സഹോദരനെ വിളിക്കുമെന്നും പറയുന്നതും എങ്കിൽ വിളിച്ചോയെന്ന് സംഘത്തിലൊരാൾ പറയുന്നതും വീഡിയോയിൽ കേൾക്കാം.

സംഭവം നടന്നത് എന്നാണെന്ന് വ്യക്തമല്ല. ബുധനാഴ്ചയാണ് വീഡിയോ ശ്രദ്ധയിൽപ്പെട്ടതെന്നും ഉടൻ തന്നെ പ്രതികളെ അറസ്റ്റുചെയ്തതായും പൊലീസ് വ്യക്തമാക്കി. ജഗത്സിംഗ്പൂർ സ്വദേശികളാണ് അറസ്റ്റിലായത്. ബീഹാറിലെ ജമുയിൽ പെൺകുട്ടിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിന്റെ വീഡിയോ പുറത്തുവന്ന് ദിവസങ്ങൾക്ക് ശേഷമാണ് സമസ്തിപൂരിലെ പുതിയ സംഭവം. പത്താം ക്ലാസ് വിദ്യാർത്ഥികളായ ആൺകുട്ടിയേയും പെൺകുട്ടിയേയും ഒരു സംഘം വളയുകയും അസഭ്യവും അതിക്രമവും നടത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഈ കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്തിരുന്നു.

English Summary

Four youth have been arrested in Bihar's Samastipur district for sexually assaulting a girl on a public road in Jagatsinghpur village. A gang of men riding motorcycles intercepted the girl and a boy accompanying her before committing the crime. The police took swift action after a video of the assault went viral online, sparking widespread public outrage and criticism.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BIHAR GIRL SEXUAL ASSAULT, BIHAR CRIME, SEXUAL ASSAULT VIDEO, FOUR YOUTH ARRESTED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY