SignIn
Kerala Kaumudi Online
Monday, 14 September 2026 11.53 AM IST

വീട്ടുമുറ്റത്ത് നിൽക്കുന്ന ഈ ഇല നിസാരക്കാരനല്ല; ജ്യൂസുണ്ടാക്കി കുടിച്ചാൽ പ്രമേഹം ഉൾപ്പെടെ എല്ലാ രോഗങ്ങളും മാറും, സൗന്ദര്യവും വർദ്ധിക്കും

papaya-leaf

സൗന്ദര്യവും ആരോഗ്യവും ഒരുപോലെ സംരക്ഷിക്കുന്നതിന് പേരുകേട്ട ഒന്നാണ് പപ്പായ. വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും നാരുകളും ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ പല രോഗങ്ങളെയും ചെറുക്കാൻ പപ്പായ കഴിക്കുന്നതിലൂടെ സാധിക്കുന്നു. കൂടാതെ ശരീരഭാരം കുറയ്ക്കാനും ഇവ സഹായിക്കുന്നു. എന്നാൽ പപ്പായ മാത്രമല്ല അതിന്റെ ഇലയും ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ്. പപ്പായ ഇല ഉപയോഗിച്ച് ജ്യൂസുണ്ടാക്കി കഴിക്കുന്നതിലൂടെ നിങ്ങളുടെ പല ആരോഗ്യ പ്രശ്നങ്ങളും മാറിക്കിട്ടുന്നതാണ്.

ഗുണങ്ങൾ

1. പാൻക്രിയാസിലെ ഇൻസുലിൻ ഉൽപ്പാദിപ്പിക്കുന്ന കോശങ്ങളെ സംരക്ഷിക്കാൻ പപ്പായ ഇല ജ്യൂസാക്കി കുടിക്കുന്നതിലൂടെ കഴിയുന്നു. ഇതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കഴിയും.

2. ദഹന പ്രശ്നങ്ങൾ, വയറുവേദന തുടങ്ങിയ ഉദരസംബന്ധമായ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതിന് പപ്പായ ഇലയുടെ ജ്യൂസ് കുടിക്കുന്നത് സഹായിക്കും. പപ്പായയിൽ അടങ്ങിയിട്ടുള്ള പപ്പൈൻ എന്ന സംയുക്തമാണ് ഇതിന് സഹായിക്കുന്നത്.

3. രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് മെച്ചപ്പെടുത്തി ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ പപ്പായ ഇലയുടെ ജ്യൂസ് കുടിക്കുന്നതിലൂടെ കഴിയുന്നു. എന്നാൽ രോഗം പരിഹരിക്കുന്നതിന് ഈ ജ്യൂസിന് കഴിയില്ല. ലക്ഷണങ്ങളെ മാത്രമേ ഭേദമാക്കുകയുള്ളൂ.

4. ചർമത്തിലെ സുഷിരങ്ങളിൽ നിന്ന് എണ്ണമയവും അഴുക്കും നീക്കം ചെയ്യുന്നതിനും ശുദ്ധീകരിക്കുന്നതിനും സഹായിക്കുന്നു. ചർമത്തിന്റെ ആരോഗ്യം നിലനിർത്തി തിളക്കം വർദ്ധിപ്പിക്കുന്നതിനും പപ്പായ ഇലയുടെ ജ്യൂസ് സഹായിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HEALTH, LIFESTYLE HEALTH, PAPAYA LEAF, PAPAYA JUICE, PAPAYA LEAF JUICE, HEALTH BENEFITS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY