SignIn
Kerala Kaumudi Online
Wednesday, 02 September 2026 10.36 AM IST

നേപ്പാൾ പ്രളയം കഴിഞ്ഞപ്പോൾ ഇന്ത്യയിൽ മീനുകൾക്ക് അസാധാരണ വലിപ്പം, കഴിച്ചവർക്ക് ആരോഗ്യപ്രശ്നം;മുന്നറിയിപ്പ്

fish
പ്രതീകാത്മക ചിത്രം

പാറ്റ്ന: നേപ്പാളിലെ മിന്നൽ പ്രളയത്തിന്റെ അനന്തരഫലം അനുഭവിക്കുന്നവരിൽ ഇന്ത്യക്കാരും. നേപ്പാളുമായി അതിർത്തിപങ്കിടുന്ന ബീഹാറിലാണ് പുതിയ പ്രതിസന്ധി. ഇതുവരെ കണ്ടിട്ടില്ലാത്തതും അസാധാരണ വലിപ്പത്തിലുള്ളതുമായ മീനുകൾ ഇവിടത്തെ ജലാശയങ്ങളിൽ ഇപ്പോൾ കാണുന്നുണ്ട്. ഇവ കഴിച്ചവരിൽ ചിലർ അസുഖം ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. ഇതോടെയാണ് പുതിയ പ്രതിസന്ധി പുറത്തറിഞ്ഞത്. മീനുകൾ കഴിച്ചവർക്ക് ഛർദ്ദി, വയറിളക്കം, ശ്വാസംമുട്ടൽ, വയറുവേദന തുടങ്ങി ലക്ഷണങ്ങളാണ് കാണുന്നത്.

പശ്ചിമ ചംബാരൻ ജില്ലയിലാണ് പ്രശ്നം രൂക്ഷം. ഇതോടെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങൾ തോന്നിയാൽ എത്രയും പെട്ടെന്ന് ചികിത്സ തേടണമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. ഇത്തരം മത്സ്യങ്ങളെ ജലാശയങ്ങളിൽ കണ്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്. ഇത്തരം മത്സ്യങ്ങളെ പിടികൂടി നശിപ്പിക്കാനുള്ള ശ്രമങ്ങളും ചിലയിടങ്ങളിൽ ആരംഭിച്ചിട്ടുണ്ട്.

മിന്നൽ പ്രളയത്തെത്തുടർന്ന് കുളങ്ങളിലെയും മറ്റ് കൃത്രിമ ജലാശയങ്ങളിലെയും വളർത്തുമീനുകൾ നദികളിൽ എത്തപ്പെടാനുള്ള സാദ്ധ്യത ഏറെയാണ്. മൃഗങ്ങളുടെയും മനുഷ്യരുടെയും മൃതശരീരങ്ങൾക്കൊപ്പം ഇവ ‌ഏറെദൂരം എത്താനുള്ള സാദ്ധ്യതയുമുണ്ട്. ഇത്തരം മത്സ്യങ്ങൾ കഴിക്കുമ്പോഴാണ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുന്നതെന്നാണ് അധികൃതർ നൽകുന്ന സൂചന. ജലനിരപ്പ് സാധാരണ നിലയിലാകുന്നതുവരെ ജലാശയങ്ങളിലെ മീനുകൾ കഴിക്കരുതെന്നും മുന്നറിയിപ്പുണ്ട്. നേരത്തേ പ്രളയം കഴിഞ്ഞയുടൻ ഇന്ത്യയിലെ ചില നദികളിൽ നേപ്പാളിൽ നിന്നുള്ളവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ടുണ്ടായിരുന്നു.

English Summary

Indians in Bihar are facing a health crisis following Nepal's flash floods. Unusually large fish, likely contaminated, are appearing in local water bodies. Several people consuming these fish have fallen ill with symptoms like vomiting and diarrhea, seeking hospital treatment. Authorities warn residents to be vigilant and avoid eating fish from affected areas until water levels normalize.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEPAL FLOOD FISH, INDIA FISH WARNING, ABNORMAL FISH SIZE, FISH HEALTH PROBLEMS, NEPAL PRALAYAM FISH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360