തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ ചികിത്സയ്ക്കെത്തുന്ന രോഗികൾക്കിനി രജിസ്ട്രേഷനായി മണിക്കൂറുകളോളം കാത്തുനിൽക്കണ്ട. വീട്ടിലിരുന്നും രജിസ്ട്രേഷൻ നടത്തുന്നതിനുള്ള രോഗി സൗഹൃദ വെബ് പോർട്ടലിന്റെ (https://patientportal.sctimst.ac.in) പ്രവർത്തനമാരംഭിച്ചു. ഡോക്ടറുടെ അപ്പോയിൻമെന്റ് എടുക്കാനും സർട്ടിഫിക്കറ്റുകൾ, ലാബ് റിപ്പോർട്ടുകൾ, കുറിപ്പടി എന്നിവയും പോർട്ടൽ മുഖേന ലഭ്യമാകും. അക്ഷയ സെന്ററിലൂടെയും പോർട്ടലിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഓൺലൈൻ വഴി പണം അടയ്ക്കുന്നതിനും സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുന്നതിനുമുള്ള സൗകര്യവും പോർട്ടലിലുണ്ട്. ഒരുമാസത്തിനകം പേഷ്യന്റ് കെയർ എന്ന പേരിൽ മൊബൈൽ ആപ്ലിക്കേഷൻ ലഭ്യമാകുമെന്നും നിലവിൽ ഇംഗ്ലീഷിൽ ലഭിക്കുന്ന പോർട്ടലിലെ വിവരങ്ങൾ ഉടൻതന്നെ മലയാളം,തമിഴ്,ഹിന്ദി ഭാഷകളിൽ ലഭ്യമാകുമെന്നും അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ആർ.മഞ്ജു നായർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |