SignIn
Kerala Kaumudi Online
Wednesday, 01 February 2023 2.32 PM IST

ഇരട്ട നരബലി: ലൈലയ്ക്ക് ജാമ്യമില്ല

ee

കൊച്ചി: ഇലന്തൂർ ഇരട്ട നരബലിക്കേസിലെ മൂന്നാം പ്രതി ഇലന്തൂർ കാരംവേലി കടകംപള്ളി വീട്ടിൽ ലൈലയുടെ (59) ജാമ്യാപേക്ഷ എറണാകുളം അഡി. സെഷൻസ് കോടതി തള്ളി. രണ്ടു സ്ത്രീകളെ കുരുതി കൊടുത്ത കേസിലെ പ്രതിക്കു ജാമ്യം നൽകുന്നത് സമൂഹ മനസാക്ഷിയെ ഉലയ്ക്കുമെന്ന് കോടതി അഭിപ്രായപ്പെട്ടു.

നരബലിക്കേസിൽ ശക്തമായ തെളിവുകളോ വസ്തുതകളോ ഇല്ലാതെയാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്ന് ലൈലയുടെ ജാമ്യ ഹർജിയിൽ പറഞ്ഞിരുന്നു.

കേസിന്റെ രേഖകൾ പരിശോധിച്ച കോടതി പ്രതിക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് വിലയിരുത്തി. മിക്ക സാക്ഷികളും ഇവരുടെ അയൽപക്കക്കാരാണ്. ജാമ്യം നൽകിയാൽ പ്രതി സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം തള്ളാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NARABALI
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.