SignIn
Kerala Kaumudi Online
Wednesday, 23 September 2026 1.04 PM IST

പരീക്ഷാ ഫീസ്: തീയതി നീട്ടി

exam-fee

തിരുവനന്തപുരം: ഒന്നും രണ്ടും വർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാ ഫീസ് അടയ്‌ക്കേണ്ട തീയതി നീട്ടി. പിഴ കൂടാതെ സ്‌കൂളിൽ 8നകവും 20 രൂപ ഫൈനോടു കൂടി 14നകവും ഓരോ ദിവസവും 5 രൂപ അധിക ഫൈനോടെ 19നകവും 600 രൂപ ഫൈനോടെ 22 നകവും പരീക്ഷാ ഫീസ് അടയ്ക്കണമെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ പുതിയ ഉത്തരവിൽ പറയുന്നത്. പരീക്ഷാ വിജ്ഞാപനത്തിൽ പിഴ കൂടാതെ ഫീസടയ്ക്കാനുള്ള തീയതി ഡിസംബർ 2 ആയിരുന്നു. അത് വിദ്യാർത്ഥികളെ ബുദ്ധിമുട്ടിലാക്കുമെന്ന പരാതി ഉയർന്നിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA