SignIn
Kerala Kaumudi Online
Wednesday, 15 July 2026 4.10 AM IST

ഒറ്റപ്പാലം പെരുമ ബഹിരാകാശത്തും

narayanana

വി​.പി​.മേ​നോ​ൻ​,​ സ​ർ​​ ചേ​റ്റൂ​ർ​ ശ​ങ്ക​ര​ൻ​ നാ​യ​ർ​,​ കെ​.പി​.എ​സ്.മേ​നോ​ൻ, എം​.കെ​.നാ​രാ​യ​ണ​ൻ, ​കെ​.ശ​ങ്ക​ര​ൻ​ നാ​യ​ർ​ ​എ​ന്നി​ങ്ങ​നെ​ രാ​ജ്യ​ത്തി​ന്റെ​ ഭ​ര​ണ​, രാ​ഷ്ട്രീ​യ​,​ ന​യ​ത​ന്ത്ര​ ​മേ​ഖ​ല​യു​ടെ​ ഗ​തി​വി​ഗ​തി​ക​ളെ​ നി​യ​ന്ത്രി​ച്ച​ നി​ര​വ​ധി​ പ്ര​മു​ഖ​ർ​ക്ക് ജ​ന്മം​ ന​ൽ​കി​യ​ മ​ണ്ണാ​ണ് ഒ​റ്റ​പ്പാ​ലം​. ​ന​യ​ത​ന്ത്ര​ ലോ​കം​ മു​ത​ൽ​ ഇ​പ്പോ​ൾ​,​ബ​ഹി​രാ​കാ​ശ​ത്തേ​ക്കുവ​രെ​ ഒ​റ്റ​പ്പാ​ല​ത്തി​ന്റെ​ പെ​രു​മ​ ഉ​യ​രുന്നു. ​​​പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന​ ഇ​ന്ദി​രാ​ഗാ​ന്ധി​ ഒ​രി​ക്കൽ​ ഒ​റ്റ​പ്പാ​ല​ത്തെ​ വി​ശേ​ഷി​പ്പി​ച്ച​ത് ​'ഇ​ന്ത്യാ​രാ​ജ്യ​ത്തി​ന്റെ​ ഗ​തി​വി​ഗ​തി​ക​ൾ​ നി​യ​ന്ത്രി​ച്ച​വ​രു​ടെ​ നാ​ട്' എ​ന്നാ​ണ്.

ഇ​ങ്ങ​നെ​ ച​രി​ത്ര​ത്താ​ളു​ക​ളി​ൽ​ ഇ​ടം​പി​ടി​ച്ച​വ​രു​ടെ​ പ​ട്ടി​ക​യി​ൽ​ ഏറ്റവുമൊടുവിൽ എത്തിയത് ബ​ഹി​രാ​കാ​ശ​ സ​ഞ്ചാ​രി​​ ഡോ​. അ​നി​ൽ​ മേ​നോ​നാ​ണ്. ഇ​ന്ത്യ​ൻ​ നാ​ഷ​ണൽ​ കോ​ൺ​ഗ്ര​സി​ന്റെ​ പ്ര​ഥ​മ​ മ​ല​യാ​ളി​ പ്ര​സി​ഡ​ന്റും​,​ ഒ​റ്റ​പ്പാ​ല​ത്തു​കാ​ര​നു​മാ​യ​ സ​ർ​ സി​.ശ​ങ്ക​ര​ൻ​ നാ​യ​രു​ടെ​ ചേ​റ്റൂ​ർ​ കു​ടും​ബ​ത്തി​ൽ​ നി​ന്നാ​ണ് അ​നി​ൽ​ മേ​നോ​ൻ​ ബ​ഹി​രാ​കാ​ശ​ത്ത് ഒ​റ്റ​പ്പാ​ല​ത്തി​ന്റെ​ പെ​രു​മ​ എ​ത്തി​ക്കു​ന്ന​ത്. ​ശ​ങ്ക​ര​ൻ​ നാ​യ​രു​ടെ​ കൊ​ച്ചു​മ​ക​ളു​ടെ​ മ​ക​നാ​ണ് അ​നി​ൽ​ മേ​നോ​ൻ​. പാതി മലയാളിയായ അനിൽ മേനോൻ ജനിച്ചതും വളർന്നതും അമേരിക്കയിലാണ്.

​വി​.പി​.മേ​നോ​ൻ​
​​സ്വ​ത​ന്ത്ര​ ഇ​ന്ത്യ​യി​ൽ​ ല​യി​ക്കാ​ൻ​ വി​സ​മ്മ​തി​ച്ച​ നാ​ട്ടു​രാ​ജ്യ​ങ്ങ​ളെ​ മെ​രു​ക്കാ​ൻ​ സ​ർ​ദാ​ർ​ വ​ല്ല​ഭാ​യ് പ​ട്ടേ​ലി​ന്റെ​ വ​ലം​കൈയായി പ്ര​വ​ർ​ത്തി​ച്ച​ ​വാ​പ്പാ​ല​ പ​ങ്കു​ണ്ണി​ മേ​നോ​ൻ​ എ​ന്ന​ വി​.പി​.മേ​നോ​ൻ​
​ഒ​റ്റ​പ്പാ​ല​ത്തി​ന്റെ​ പെ​രു​മ​ രാ​ജ്യ​ത്ത് പ​ട​ർ​ത്തി​യ​ ക​രു​ത്തു​റ്റ​ വ്യ​ക്തി​ത്വ​മാ​ണ്.

​സ​ർ​ ചേ​റ്റൂ​ർ​ ശ​ങ്ക​ര​ൻ​ നാ​യ​ർ​

​ഇ​ന്ത്യ​ൻ​ നാ​ഷ​ണ​ൽ​ കോ​ൺ​ഗ്ര​സി​ന്റെ​ അ​ദ്ധ്യ​ക്ഷ​പ​ദ​വി​ അ​ല​ങ്ക​രി​ച്ച ​(​1​8​9​7​)​ ഏ​ക​ മ​ല​യാ​ളി​യാ​യ​ ച​രി​ത്ര​ പു​രു​ഷ​നാ​ണ് സ​ർ​ ​ചേ​റ്റൂ​ർ​ ശ​ങ്ക​ര​ൻ​ നാ​യ​ർ​. ബ്രി​ട്ടീഷ് ഭ​ര​ണ​കാ​ല​ത്ത് വൈ​സ്രോ​യി​യു​ടെ​ എ​ക്സി​ക്യൂ​ട്ടി​വ് കൗ​ൺ​സി​ൽ​ അം​ഗ​വു​മാ​യി​രു​ന്നു. ബ്രി​ട്ടീഷ് ഭ​ര​ണ​ത്തി​ൽ​ ഇ​രു​പ​തി​ൽ​പ​രം​ വ​കു​പ്പു​ക​ളു​ടെ​ ചു​മ​ത​ല​ വ​ഹി​ച്ചി​രു​ന്ന​ മ​ഹാ​നാ​യ​ മ​ല​യാ​ളി​. ​സ്വാ​ത​ന്ത്ര്യ​സ​മ​ര​കാ​ല​ത്തു​ ജാ​ലി​യ​ൻ​വാ​ലാ​ബാ​ഗ് കൂ​ട്ട​ക്കൊ​ല​യി​ൽ​ പ്ര​തി​ഷേ​ധി​ച്ച് ഉ​ന്ന​ത​പ​ദ​വി​ ഉ​പേ​ക്ഷി​ച്ച​ മാ​തൃ​കാ​ പു​രു​ഷ​ൻ​ കൂ​ടി​യാ​ണ്. മലയാളിയുടെ അഭിമാനമായ ഡോ​.അ​നി​ൽ​ മേ​നോ​ൻ​ ​ചേ​റ്റൂ​ർ​ കു​ടും​ബ​ത്തി​ലെ​ നാ​ലാം​ ത​ല​മു​റ​യി​ൽ​പ്പെ​ട്ട​ വ്യ​ക്തി​യാ​ണ്.

​കെ​.പി​.എ​സ്.മേ​നോ​ൻ​
​സ്വ​ത​ന്ത്ര​ ഇ​ന്ത്യ​യു​ടെ​ ആ​ദ്യ ​വി​ദേ​ശ​കാ​ര്യ​ സെ​ക്ര​ട്ട​റി​ എ​ന്ന​ ഉ​ന്ന​ത​ പ​ദ​വി​ അ​ല​ങ്ക​രി​ച്ച​
​കെ​.പി​.എ​സ്.മേ​നോ​നും​ ഒ​റ്റ​പ്പാ​ല​ത്തി​ന്റെ​ പെ​രു​മ​ ന​യ​ത​ന്ത്ര​ ലോ​ക​ത്ത് ഉ​യ​ർ​ത്തി​പ്പി​ടി​ച്ച​ മ​ഹാ​പു​രു​ഷ​നാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്റെ​ മ​ക​ൻ​ കെ​.പി​.എ​സ്. മേ​നോ​ൻ​ (​ജൂ​നി​യ​ർ​) ​ചൈ​ന​യി​ലെ​ സ്ഥാ​ന​പ​തി​യാ​യി​ സേ​വ​ന​മ​നു​ഷ്‌​ഠി​ച്ച് ന​യ​ത​ന്ത്ര​ രം​ഗ​ത്ത് കെ​.പി​.എ​സ്.മേ​നോ​ൻ​ സീ​നി​യ​റി​ന് പി​ൻ​ഗാ​മി​യാ​യി​. കെ​.പി​.എ​സ്.മേ​നോ​ന്റെ ​ചെ​റു​മ​ക​ൻ​ ശി​വ​ശ​ങ്ക​ർ​ മേ​നോ​നും​ ചൈ​ന​യി​ലെ​ അം​ബാ​സ​ഡ​റും​,​ വി​ദേ​ശ​കാ​ര്യ​ സെ​ക്ര​ട്ട​റി​യും​,​ പി​ന്നീ​ട് ദേ​ശീ​യ​ സു​ര​ക്ഷാ​ ഉ​പ​ദേ​ഷ്‌​ടാ​വുമായിരുന്നു.

എം​.കെ​.നാ​രാ​യ​ണ​ൻ​
​​മാ​യ​ങ്കോ​ട് കേ​ള​ത്ത് നാ​രാ​യ​ണ​ൻ​ എ​ന്ന​ എം​.കെ​.നാ​രാ​യ​ണ​ൻ​
​2​0​0​5​ മു​ത​ൽ​ 2​0​1​0​ വ​രെ​ ഇ​ന്ത്യ​യു​ടെ​ ദേ​ശീ​യ​ സു​ര​ക്ഷാ​ ഉ​പ​ദേ​ഷ്‌​ടാ​വാ​യി​രുന്നു.
​2​0​1​0​ മു​ത​ൽ​ 2​0​1​4​വ​രെ​ പ​ശ്ചി​മ​ ബം​ഗാ​ൾ​ ഗ​വ​ർ​ണ​റാ​യും​ സേ​വ​ന​മ​നു​ഷ്‌​ഠി​ച്ചു​.
​പ​ദ്മ​ശ്രീ​ ബ​ഹു​മ​തി​ ന​ൽ​കി​ രാ​ജ്യം​ ആ​ദ​രി​ച്ചി​ട്ടു​ണ്ട്.

​കെ​. ശ​ങ്ക​ര​ൻ​ നാ​യ​ർ​
​ന​യ​ത​ന്ത്ര​ജ്ഞ​നും​,​ ഇ​ന്ത്യ​ൻ​ ര​ഹ​സ്യാ​ന്വേ​ഷ​ണ​ ഏ​ജ​ൻ​സി​യാ​യ​ ​'റോ​'യു​ടെ​ ഡ​യ​റ​ക്ട​റു​മാ​യി​രു​ന്നു​ ​കേ​ണ​ൽ​ മേ​നോ​ൻ​ എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന​ കെ​.ശ​ങ്ക​ര​ൻ​ നാ​യ​ർ. ​1​9​8​6​ മു​ത​ൽ​ 1​9​8​8​ വരെ​ സിം​ഗ​പ്പൂ​രി​ലെ​ ഇ​ന്ത്യ​ൻ​ ഹൈ​ക​മ്മീ​ഷ​ണറുമായിരുന്നു​. ബം​ഗ്ലാ​ദേ​ശ് വി​മോ​ച​ന​ യു​ദ്ധ​ത്തി​ൽ​ 'റോ​'യു​ടെ​ ഓ​പ്പ​റേ​ഷ​നി​ൽ​ മു​ഖ്യ​ പ​ങ്കു​ വ​ഹി​ച്ചു. 1​9​8​3​ൽ​ രാ​ജ്യം​ പ​ദ്മ​ഭൂ​ഷ​ൺ​ ന​ൽ​കി​ ആ​ദ​രിച്ചു.



​കു​ഞ്ച​ൻ​ ന​മ്പ്യാ​ർ​ മു​ത​ൽ​

മാ​ണി​ മാ​ധ​വ​ചാ​ക്യാ​ർ​ വ​രെ​

​മ​ഹാ​ക​വി​ കു​ഞ്ച​ൻ​ ന​മ്പ്യാ​ർ​ക്ക് ജ​ന്മം​ ന​ൽ​കി​യ​ ക​ല​ക്ക​ത്ത് ഭ​വ​നം​ ഒ​റ്റ​പ്പാ​ല​ത്തെ​ ല​ക്കി​ടി​ കി​ള്ളി​കു​റു​ശ്ശി​ മം​ഗ​ല​ത്താ​ണ്. കൂ​ത്ത്, കൂ​ടി​യാ​ട്ടം​ ക​ല​യി​ലെ​ ആ​ചാ​ര്യ​ മു​ഖം​ മാ​ണി​ മാ​ധ​വ​ചാ​ക്യാ​രും​,​ മ​ക​ൻ​ പി​.കെ​.നാ​രാ​യ​ണ​ൻ​ ന​മ്പ്യാ​രും​,​ സ​ഹോ​ദ​ര​ൻ​ പി​.കെ​.ജി​.ന​മ്പ്യാ​രും​ ഒ​റ്റ​പ്പാ​ല​ത്തി​ന്റെ​ ക​ലാ​പൈ​തൃ​കം​ ഉ​യ​ർ​ത്തി​ പി​ടി​ച്ച​വ​രാ​ണ്. ഒ​.വി​.വി​ജ​യ​നും​,​ ഒ​ള​പ്പ​മ​ണ്ണ​യും​,​ വ​ള്ള​ത്തോ​ളും​,​വി​.കെ​.എ​ന്നും​,​ എം​.ടി​.യും​,​ അ​ക്കി​ത്ത​വും​ ഒ​റ്റ​പ്പാ​ല​ത്തി​ന്റെ​ ഒ​രു​ വി​ളി​പ്പാ​ട​ക​ലെ​ ജീ​വി​ച്ച് മ​ൺ​മ​റ​ഞ്ഞ​ സാ​ഹി​ത്യ​ പ്ര​തി​ഭ​ക​ളാണ്. പി​.കു​ഞ്ഞി​രാ​മ​ൻ നായർ അടക്കമുള്ള ക​വി​ക​ളും​ ഒ​റ്റ​പ്പാ​ല​ത്തി​ന്റെ​ നി​ളാ​തീ​ര​ത്ത് ഉ​പാസ​ക​രാ​യി​ ജീ​വി​ച്ച് ക​ട​ന്നുപോ​യി​ട്ടു​ണ്ട്.



Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OTTAPALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY