
വായിൽ വെള്ളിക്കരണ്ടിയുമായല്ല, കൊടുങ്ങല്ലൂർ സ്വദേശിയായ നിഷാദിന്റെയുംസഹോദരൻനിസാർഅബൂബക്കറിന്റെയും ജനനം. എന്നാൽ ബുദ്ധിയും കഴിവും സമയവുമൊക്കെ ചേരുംപടി ചേർത്ത് കഠിനാദ്ധ്വാനത്തിന്റെ മേമ്പൊടിയും വിതറിയാൽ ജീവിതവിജയത്തിന്റെ സ്വർണക്കിരീടം വരെ സ്വന്തമാക്കാമെന്നാണ് ഇരുവരുടെയുംഅനുഭവപാഠം.
ഹോട്ടലുടമയായ പിതാവ് അബൂബക്കറിൽ നിന്ന് പഠിച്ച ഈ പാഠം ജീവിതത്തിൽ പകർത്തിയ നിഷാദ്ടി.എയുംനിസാർഅബൂബക്കറും ഇന്ന് സിൽവർ സ്പൂൺ ഹോട്ടൽ ശൃംഘലയടക്കമുള്ള ജസ് പെയ്ഡ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറാണ്.നിസാർ അബൂബക്കർ കമ്പനിചെയർമാനും.
'പതിനേഴാം വയസിൽ കണ്ണൂരിലെ അച്ഛന്റെ ഹോട്ടലിൽ വെയിറ്ററായാണ് തുടങ്ങിയത്. കോളേജിൽ ഷിഫ്ടായിരുന്നതിനാൽബാക്കി സമയം ഹോട്ടലിൽ ചെലവഴിച്ചു. അങ്ങനെയിരിക്കെ സ്വന്തമായി റെ്രസ്രാറന്റ് തുടങ്ങണമെന്ന്ആഗ്രഹമുണ്ടായി.അപ്പോൾ പിതാവ് പറഞ്ഞു; 'തുടങ്ങിക്കോ, പക്ഷേ എല്ലാം സ്വയം ചെയ്യരുത്. ചെയ്യിക്കണം. സ്വയം ചെയ്താൽ ഒരു ഹോട്ടലേ നടത്താനാവൂ. ചെയ്യിച്ചാൽ കൂടുതൽ തുടങ്ങാം. അത് ശരിയായ പാഠമായിരുന്നു' നിഷാദ് ടി.എ പറഞ്ഞു.
ഇച്ഛാശക്തിയായിരുന്നു
നിഷാദിന്റെയും
നിസാർ അബൂബക്കറിന്റെയും കൈമുതൽ
സുസ്ഥിര കേരള വികസന മാതൃകയുടെ ചുവട് പിടിച്ചു കേരളത്തിലെ ടൂറിസത്തിനുംവിദ്യാഭ്യാസത്തിനുംകൃഷിക്കും, ഉത്പന്നങ്ങളുടെ മൂല്യ വർദ്ധനവിനുമായി ഒരു പുതിയ മാതൃക സൃഷ്ടിച്ചിരിക്കുകയാണ്കൊച്ചിയിലെ ജസ്പെയിഡ്കമ്പനി.
ചന്ദന മരങ്ങളുടെ കൃഷി വ്യാവസായികാടിസ്ഥാനത്തിൽ ചെയ്ത്ഓഹരി വിപണിയിൽ നാളിതുവരെ കണ്ടിട്ടില്ലാത്ത പുതിയ മാതൃകയുണ്ടാക്കാനായി.ഓഹരിക്കാർക്ക് ഉറപ്പും അതോടൊപ്പം മികച്ച നേട്ടവും നൽകാൻജസ്പെയിഡിന്കഴിയുന്നുണ്ട്. യുവാക്കൾക്ക് തൊഴിലവസരങ്ങൾനൽകത്തക്കവണ്ണം വിദ്യാഭ്യാസത്തെ നവീകരിക്കാനുംഅവർക്ക് കൂടുതൽ സാധ്യതകളുണ്ടാക്കാനും അവരുടെ കഴിവുകളെ മികച്ചരീതിയിൽഉപയോഗിക്കാനുള്ള അവസരങ്ങളുമൊരുക്കുന്നു.
വിദ്യാഭ്യാസത്തെ പ്രായോഗിക വത്കരിച്ചുകൊണ്ട് കാർഷിക ഗവേഷണത്തിനും തൊഴിലധിഷ്ഠിത പരിശീലനത്തിനും കൂടുതൽ പ്രാമുഖ്യം കൊടുക്കുന്നു. കൃഷിയെ നവീകരിച്ച്ആധുനിക സാങ്കേതിക വിദ്യകളിലൂടെ ഉല്പാദനം വർധിപ്പിക്കാനുമാകുന്നു.കാർകോല്പന്നങ്ങളുടെമൂല്യ വർദ്ധനവിലൂടെവിപണിയെ വൈവിധ്യ വത്കരിക്കാനും ശ്രമിക്കുന്നു. അതിനായി കാർഷിക മേഖലയിലെ വിദഗ്ദ്ധരുടെമേൽനോട്ടത്തിൽ സംയോജിത ഫാം എന്ന ആശയത്തിനുംരൂപംനൽകി.ഇതിന് പുറമെ, 25,000 പേർക്ക് തൊഴിൽ നൽകാനും 28,000 കോടിപതികളെ സൃഷ്ടിക്കുവാനും കൂടാതെ സ്വന്തമായി ബിസിനസ് ചെയ്യുന്ന 10,000 പേരെ സൃഷ്ടിക്കാനുംനിഷാദുംനിസാർഅബൂബക്കറുംശ്രമിക്കുന്നു.
നിർമ്മാണ രംഗത്തെ
ഹരിത മാതൃക
ചന്ദന മരങ്ങൾക്കിടയിൽ ഒരു ഗുഹ പോലെ തോന്നിക്കുന്ന കൊച്ചു കെട്ടിടങ്ങൾ നിർമ്മിച്ചുകൊണ്ട് കേരളത്തിന്റെ നിർമ്മാണ രംഗത്തിനൊരു ഹരിത മാതൃക തീർത്തിരിക്കുകയാണ് ജസ്പെയിഡ്. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളെപ്രതിരോധിക്കുന്നതിനും ഭൂമി കുലുക്കം പോലുള്ള ദുരന്തങ്ങളെ അതിജീവിക്കുന്നതിനും മികച്ച രീതിയിൽ ചൂടിനെ പ്രതിരോധിക്കുന്നതിനുമെല്ലാം ഈ നിർമ്മിതികൾക്ക് സാധിക്കുന്നുണ്ട്.നിർമ്മാണ രീതിയുടെ സവിശേഷതയാണത്. ഓരോ കെട്ടിടങ്ങൾക്ക് ചുറ്റുംനിരവധി ചന്ദന മരങ്ങളും പഴ വർഗ ചെടികളും നട്ടുപിടിപ്പിച്ചുകൊണ്ട് പോഷക സുരക്ഷയും സാമ്പത്തിക സുരക്ഷയും ഉറപ്പാക്കാൻ കഴിയുന്ന തരത്തിലാണ് നിർമ്മിതികൾ.ഓരോ ചന്ദന മരങ്ങളിലും കാതൽ രൂപീകരണം നടക്കുന്നതിനാൽ പങ്കാളികൾക്ക് നല്കാൻ സാധിക്കും. 12 മുതൽ 15 വർഷം കൊണ്ട് മികച്ച വരുമാനമുണ്ടാക്കാം.കുറഞ്ഞ പരിചരണത്തിലൂടെ കൂടുതൽ വിളവുംനേടാം.
കാലാവസ്ഥാ വ്യതിയാനത്തെ
പ്രതിരോധിക്കാൻ
ഹരിത ഗൃഹങ്ങൾ
കാലാവസ്ഥാ വ്യതിയാനത്തിന്റെ പരീക്ഷണ ഭൂമിയായി വയനാട് മാറിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണുള്ളത്.പഠനങ്ങൾ സൂചിപ്പിക്കുന്നതനുസരിച്ചു കഴിഞ്ഞ 30 വർഷങ്ങൾക്കുള്ളിൽ വയനാടിന്റെ അന്തരീക്ഷ ഊഷ്മാവിൽ 0.5 ഡിഗ്രി സെൽഷ്യസ്ന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.കേരളം കണ്ട ഏറ്റവുംവലിയ ഉരുൾപൊട്ടൽ ജില്ലയിൽ സംഭവിച്ചത് 2024 ജൂലൈ മാസത്തിലായിരുന്നു.അതി ശക്തമായ മഴയുംമണ്ണിടിച്ചിലുംഉരുൾപൊട്ടലുകളും ജില്ലയിൽ പതിവായിരിക്കുന്നു. കേരളത്തിൽ ഏറ്റവുംകൂടുതൽ മഴലഭിച്ചുകൊണ്ടിരുന്ന ലക്കിടി പ്രദേശം വയനാട്ടിലാണ്.അപ്പോൾത്തന്നെജില്ലയുടെ പല പ്രദേശങ്ങളിലുംകടുത്ത ജല ക്ഷാമവും വരൾച്ചയുമുണ്ടാകുന്നു.2018ലെമഹാ പ്രളയം വായനാടിനെയും വലിയ തോതിൽ ബാധിച്ചിരുന്നു.
സുൽത്താൻ ബത്തേരി ബ്ലോക്കിൽചിലയിടങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ എത്തിയിരിക്കുന്നു. ഇല സ്രോതസുകളെബാധിക്കുന്നു.കീടങ്ങൾ വേഗത്തിൽ വർദ്ധിക്കുന്നത് കൃഷിയെയും ബാധിക്കുന്നു. വന്യമൃഗങ്ങൾ കൂടുതലായി കൃഷിയിടത്തിലെത്തുന്നു.കാർഷിക മേഖലയിൽ പുതിയ രോഗങ്ങളുണ്ടാകുന്നു.ജന്തുജന്യ രോഗങ്ങൾ മനുഷ്യരിലേക്ക് പടരുന്നതിനും ഇടയാക്കുന്നു.ഈ സാഹചര്യത്തിലാണ് ഫെറോ സിമെന്റ് സാങ്കേതിക വിദ്യ ഉപയോഗിച്ചു നിർമ്മിക്കുന്ന ഹരിതഗ്രഹങ്ങളുടെ പ്രസക്തി. സാധാരണയായി കെട്ടിട നിർമ്മാണത്തിന്പിന്തുടരുന്ന രീതിയിൽ നിന്നും വ്യത്യസ്മായി ഫെറോ സിമെന്റ്റിന് ഉയർന്ന അളവിൽ ചൂടിനെ പ്രതിരോധിക്കാൻശേഷിയുണ്ട്. ഏകദേശം 500 ഡിഗ്രി സെൽഷ്യസ് മുതൽ 700 ഡിഗ്രി സെൽഷ്യസ് വരെ ചൂടിനെ പ്രതിരോധിക്കാൻ ഫെറോസിമെന്റ് സാങ്കേതിക വിദ്യക്ക് സാധിക്കും. ഇതിനു പുറമെ ഇഴയടുപ്പമുള്ളകമ്പികൾ ഉള്ളിൽ ഉപയോഗിക്കുന്നതിനാൽ ഉയർന്ന ബലവുമുണ്ടാകും.ഇത്തരത്തിൽ ഉണ്ടാക്കുന്ന കെട്ടിടങ്ങൾക്ക് ഒരു ഗുഹയുടെ ആകൃതി കൊടുക്കുന്നതിനാൽ ഇവക്ക് പ്രകൃതി ദുരന്തങ്ങളെ വലിയ അളവിൽ പ്രതിരോധിക്കാനുമാകും.അന്തരീക്ഷ താപം കൂട്ടാതെ ഏറ്റവുംമികച്ച കരുത്തും ഉറപ്പും നൽകിക്കൊണ്ട് വീടിനുള്ളിലെ താപനില കൂടുതലാകാതെനിലനിർത്താൻ ഈ സാങ്കേതിക വിദ്യക്ക് കഴിയുന്നു.
നിർമ്മാണ രീതിയിലുംവൈവിധ്യം
പ്രത്യേക രീതിയിൽ തയ്യാറാക്കിയ മണ്ണ് പാളികൾ ഫെറോ സിമെന്റ് പാളികൾക്ക് മേൽ വിരിച്ചും സവിശേഷമായ രീതിയിൽ കയർ ഭൂവസ്ത്രം ഉപയോഗിച്ചുമാണ് ഹരിതഗൃഹങ്ങളുണ്ടാക്കുന്നത്.ഏറ്റവുംമുകളിലായി പുല്ല്വളർത്തി അവയെ വെള്ളമൊഴിച്ച് പരിപാലിക്കുന്നു. ഈ വെള്ളം അടിയിലുള്ള മണ്ണിനെ എപ്പോഴും നനയ്ക്കുന്നതിനാൽ കെട്ടിടത്തിനുള്ളിൽ ചൂട് അനുഭവപ്പെടില്ല. പ്രകൃതിക്ക്അനുയോജ്യമായ സാങ്കേതിക വിദ്യയായതിനാൽ കൂടുതൽ ചൂടുള്ള കാലാവസ്ഥയിൽ തണുപ്പും കൂടുതൽ തണുപ്പുള്ള അവസ്ഥയിൽ ചൂടും വീടുകൾക്കുളിലുണ്ടാകും.ഗുഹ ആകൃതിയിൽ നിർമ്മിക്കുന്ന വീടുകൾക്ക് ഓരോന്നിനും ശരാശരി 570 ചതുരശ്രയടി വലിപ്പമുണ്ടാകും.വീടുകൾക്കുള്ളിൽ പെയിന്റ് ആയി ഉപയോഗിച്ചിരിക്കുന്നത് അതേ പ്രദേശത്തു
തന്നെയുള്ള മണ്ണ് ആണ്. അതുകൊണ്ട് തന്നെ വീടിനുള്ളിൽ ഒരിക്കലും സ്വാഭാവികമല്ലാത്ത അന്തരീക്ഷമോ, പ്രതീതിയോ ഉണ്ടാകുന്നില്ല. രാജ്യത്തെ ഏറ്റവും മികച്ച വിദഗ്ധന്മാരായ ആളുകളാണ് ഹരിതഗൃഹങ്ങളുടെ നിർമ്മിതിയിൽ ഏർപ്പെട്ടിരിക്കുന്നത് എന്നതുകൊണ്ട് ഏന്ദവും മികച്ച കെട്ടിടങ്ങൾ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നുണ്ട്.
ആധുനിക കൃഷിയുടെ
നേർകാഴ്ചയൊരുക്കുന്ന
സംയോജിതഫാം
നവീന ശാസ്ത്ര സാങ്കേതിക വിദ്യകളെ പരമാവധി പ്രയോജനപ്പെടുത്തികൊണ്ട് ഉല്പാദന വർദ്ധനവും കൃഷിയുടെ വൈവിധ്യവത്കരണവുംസംയോജിത ഫാമിലൂടെ നടപ്പിലാക്കും. ആധുനിക കൃഷിയുടെ അറിവുകളുമായി സമന്വയിച്ചുകൊണ്ട് എങ്ങനെ മെച്ചപ്പെട്ട ഉത്പാദനം നടത്താമെന്നതിനുള്ള മാതൃകാ കൃഷിയിടമാക്കാനാണ്പരിശ്രമിക്കുന്നത്. പുതിയ കൃഷി രീതികളായ അക്വാപോണിക്സ്, എയിറോപോണിക്സ്, പ്രിസിഷൻ ഫാർമിംഗ്, പോളി ഹൗസ് ഫാർമിംഗ്, വെർട്ടിക്കൽ ഫാർമിംഗ് എന്നിങ്ങനെയുള്ള വിവിധ കൃഷി രീതികൾ ആരംഭിക്കും. ഇതിന് പുറമെ വിവിധങ്ങളായ മൃഗങ്ങളുടെ പരിപാലനവും കൃഷിയിടത്തിൽ നടപ്പിലാക്കും. പശു പരിപാലനം, മുട്ടക്കോഴി ഫാമിംഗ്, ഇറച്ചി കോഴി വളർത്തൽ, മൽസ്യ കൃഷി, തുടങ്ങി കക്ക, ഞണ്ട്, ചെമ്മീൻ എന്നിങ്ങനെ സാധ്യമായ എല്ലാമൃഗങ്ങളെയും ഇവിടെ പരിപാലിക്കും. മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞത് പോലെ കേരളത്തിന്റെ കാലാവസ്ഥക്ക് അനുയോജ്യമായ വിളകൾ കണ്ടെത്തിക്കൊണ്ട് അവയെ പരിപോഷിപ്പിച്ചു കൂടുതൽ ഉത്പാദനം നടത്താൻ സംയോജിത ഫാമിൽ ഉദ്ദേശിക്കുന്നു.
സംയോജിത ഫാമിന്റെ മറ്റൊരുപ്രധാന ഉദ്ദേശം അറിവിന്റെ ഉല്പാദനവും കൈമാറ്റവുമാണ്.അതിനായി ഫാമിനെ ഒരു കാർഷിക ഗവേഷണ കേന്ദ്രമാക്കി മാറ്റാൻശ്രമിക്കുന്നു. കൃഷി പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഫാമിൽ താമസിച്ചു പഠിക്കാനും നേരിട്ട് കണ്ടു മനസ്സിലാക്കാനുമുള്ള അവസരങ്ങളുണ്ടാകും.വിദ്യാർത്ഥികൾക്ക് പുറമെ, കൃഷിയെ കൂടുതലറിയാൻതാത്പര്യമുള്ള കൃഷിക്കാർക്കും മറ്റ്ആളുകൾക്കും സംയോജിത ഫാം കൊണ്ട് പ്രയോജനമുണ്ടാകും. പുറമെ, ഏതാണ്ട് 300 ഓളം ആളുകൾക്ക് ജോലി നൽകാനും ഫാം കൊണ്ട് ഉദ്ദേശിക്കുന്നു.
കാർഷികോല്പന്നങ്ങളുടെ
മൂല്യ വർദ്ധനവ്
സംയോജിത ഫാമിലെ കാർഷികോത്പന്നങ്ങൾനേരിട്ട് വിപണിയിലെത്തിക്കുന്നതിന് പകരംമൂല്യവർദ്ധനവ് വരുത്തി കൂടുതൽ നേട്ടമുണ്ടാക്കാനുംവൈവിധ്യ വത്കരിക്കാനുമാണ് സംയോജിത ഫാർമിൽ ഉദ്ദേശിക്കുന്നത്. ഉല്പാദിപ്പിക്കുന്ന പാൽ നേരിട്ട് സൊസൈനിയിൽ കൊടുക്കുന്നതിനു പകരം പാലിൽ നിന്നും ഐസ്ക്രീം, നെയ്യ്, ലസി എന്നിങ്ങനെയുള്ള വിവിധങ്ങളായ ഉല്പന്നങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നു. ഓരോ വിഭവവുംഏറ്റവുംനവീനമായ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുകൊണ്ട് മൂല്യവർദ്ധനവ്വരുത്തും. അവ പരിസരത്തുള്ള വിപണിക്ക് പുറമെ രാജ്യത്തെ വിവിധ ഇടങ്ങളിലെ മാർക്കറ്റ്സാദ്ധ്യതകളുപയോഗിച്ച് വിറ്റഴിക്കും. ഇത്തരത്തിൽ ചെയ്യുന്നതിനാൽ ഉത്പന്നങ്ങളുടെ സൂക്ഷിപ്പുകാലം കൂടുകയും സീസൺ കഴിഞ്ഞാലും ഉല്പന്നങ്ങൾ ലഭ്യമാകുന്ന സാഹചര്യം സൃഷ്ടിക്കാനും സാധിക്കും.
വിദ്യാഭ്യാസത്തിന്റെ
പ്രായോഗികവത്കരണം
കേരളത്തിലെ ചെറുപ്പക്കാർക്ക് കേരളത്തിൽ തന്നെ ജോലിചെയ്ത് ജീവിക്കാനുള്ള അവസരമുണ്ടാക്കണമെന്നത്പുതിയ സർക്കാരിന്റെ നയ പരിപാടികളിൽ ഒന്നായിരിക്കുമെന്ന് മുഖ്യമന്ത്രി പറയുകയുണ്ടായി. ഈ ആശയം മുൻനിറുത്തി വിദ്യാഭ്യാസത്തിലൂടെ നേടിയ അറിവിനെ പ്രയോഗവത്കരിക്കാനും അതിലൂടെ വിദ്യാർത്ഥിയുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാനും നമ്മുടെ രാജ്യത്തു നിന്നുകൊണ്ട് തന്നെ ജോലി ചെയ്യാനുമാകണം.നമ്മുടെ യുവാക്കൾ രാജ്യത്തിന് വെളിയിൽ പോകുന്നതിനാൽ (മസ്തിഷ്ക ശോഷണം Brain Drain) അവരെ യഥാവണ്ണം ഉപയോഗിക്കാൻ നമുക്ക് കഴിയാതെ പോകുന്നു. ഈയവസരത്തിൽ നമ്മുടെ യുവാക്കൾക്ക് ജീവിതത്തിനാവശ്യമായ പ്രായോഗിക അറിവുകളും കഴിവുകളും പകർന്നു നൽകുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നത്തേക്കാളും ഇന്ന് കൂടുതൽ ആവശ്യമാണ്.
വിദ്യാഭ്യാസത്തിന്റെ പ്രായോഗിക വല്കരണത്തിലൂടെ തൊഴിലെടുക്കാൻ പ്രാപ്തിയുള്ള സമൂഹത്തെ സൃഷ്ടിക്കാനും ശ്രമങ്ങൾ നടത്തും. ഇതിനായി സർക്കാരുമായി ചേർന്നുകൊണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കാൻ പരിശ്രമിക്കുന്നുണ്ട്. കഴിവുംപ്രാപ്തിയുമുള്ള യുവാക്കൾ നമ്മുടെ നാട്ടിൽ നിൽക്കുന്നതിലൂടെ നമ്മുടെ നാടിന്റെ സമഗ്രമായ വികസനം നേടിയെടുക്കാൻ എളുപ്പമാകും.
ഇത്തരത്തിൽ ഒരു പ്രദേശത്തിന്റെ സമഗ്രമായ വികസനം ലക്ഷ്ഷ്യം വച്ചുകൊണ്ട് ശാസ്ത്ര സാങ്കേതിക വിദ്യകളെ പരമാവധി ഉപയോഗപ്പെടുത്തി, യുവാക്കളെ ശാക്തീകരിച്ചും,. കാർഷിക ഗവേഷണ പ്രവർത്തങ്ങളിൽഏർപ്പെട്ടുംവയനാടിന്റെടൂറിസംസാദ്ധ്യതകളെഉയർത്താനാണ്ജസ്പെയിഡ്കമ്പനിശ്രമിക്കുന്നത്.അഞ്ച്വർഷംകൊണ്ട്അഞ്ഞൂറിലധികംപേർക്ക്പ്രത്യക്ഷത്തിലുംപതിനായിരത്തിലധികംപേർക്ക്പരോക്ഷമായുംതൊഴിൽനൽകാനാകും.വികസിതഭാരതമെന്നആശയംപ്രയോഗത്തിൽവരുത്താനുംപങ്കാളിത്തഓഹരിവിപണിയിൽപുതിയമാതൃകസൃഷ്ടിക്കാനുമാകുന്നുണ്ടെന്ന്നിഷാദ്ടി.എയുംസഹോദരൻനിസാർഅബൂബക്കറുംപറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |