SignIn
Kerala Kaumudi Online
Sunday, 12 July 2026 6.20 AM IST

തോൽ​ക്കാ​ത്ത ജ​വാൻ, ത​ള​രാ​ത്ത ഓംകാർ!

as

അർ​ദ്ധ​രാ​ത്രി പി​ന്നി​ട്ടി​രി​ക്കു​ന്നു, മ​ണി​ക്കൂ​റു​കൾ​ക്ക് മുൻ​പു​വ​രെ ഉ​ണ്ടാ​യി​രു​ന്ന കോ​ലാ​ഹ​ല​ങ്ങ​ളെ​ല്ലാം അ​ട​ങ്ങി, തീ​വ​ണ്ടി​യു​ടെ പ​തി​ഞ്ഞ ഉ​ല​ച്ചി​ലും ഇ​രു​മ്പു​പാ​ള​ങ്ങ​ളി​ലെ ചെ​റു ശ​ബ്ദ​വും മാ​ത്രം ബാ​ക്കി. മു​ക​ളി​ലെ ഫാൻ ക​റ​ങ്ങു​ന്ന​തി​നു​മു​ണ്ട് ഇ​ത്തി​രി കൂ​ടു​തൽ ശ​ബ്ദം. ത​ണു​പ്പ് അ​രി​ച്ചി​റ​ങ്ങു​ന്നു​ണ്ട്. ഒ​പ്പ​മി​രു​ന്ന് വർ​ത്ത​മാ​നം പ​റ​ഞ്ഞി​രു​ന്ന​വ​രൊ​ക്കെ ഇ​പ്പോൾ മൂ​ടി​പ്പു​ത​ച്ചു​റ​ക്ക​ത്തി​ലു​മാ​ണ്.
മ​ഹാ​രാ​ഷ്ട്ര​യി​ലെ ഗം​ഗ​ന​ഗ​റിൽ നി​ന്ന്‌ എ​ക്‌​സ്​പ്ര​സ് ട്രെയിനിൽ മി​ന്നൽ വേ​ഗ​ത്തിൽ പാ​യു​മ്പോൾ, അ​തി​ലും വേ​ഗ​ത്തി​ലാ​യി​രു​ന്നു ബേ​ബി​യു​ടെ ചി​ന്ത​കൾ. ആ​ശി​ച്ചു കി​ട്ടി​യ പ​ട്ടാ​ള​ക്കാ​ര​ന്റെ ജോ​ലി​യാ​ണ് സ്വ​യം ഉ​പേ​ക്ഷി​ച്ച് സ്വ​ന്തം മ​ണ്ണി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത്. പെ​ട്ടി​യി​ലാ​ക്കി​യ പ​ന്ത്ര​ണ്ട​ര വർ​ഷ​ത്തെ സൈ​നി​ക ഓർ​മ്മ​ക​ളും തു​ശ്ച​മാ​യൊ​രു പെൻ​ഷൻ തു​ക​യും മാ​ത്ര​മാ​ണ് കൈ​മു​തൽ. ഭാ​വി​യെ​ക്കു​റി​ച്ചു​ള്ള ആ​കു​ല​ത​കൾ ആ മ​ന​സി​നെ ഒ​ന്നു​ല​ച്ചെ​ങ്കി​ലും തോ​റ്റു​കൊ​ടു​ക്കാൻ ആ പ​ട്ടാ​ള​ക്കാ​ര​ന്റെ മ​ന​സ​നു​വ​ദി​ച്ചി​ല്ല. ഉ​റ​ക്കം ന​ഷ്ട​പ്പെ​ട്ട ആ രാ​ത്രി​യിൽ ഹി​മ​സാ​ഗർ എ​ക്‌​സ്​പ്ര​സിൽ ഇ​രു​ന്ന് ബേ​ബി പു​തി​യൊ​രു ജീ​വി​ത​ത്തി​ലേ​ക്ക് ക​ണ്ണു​ന​ട്ടു. പ്ര​തി​സ​ന്ധി​ക​ളിൽ തോ​റ്റു​പോ​കാ​ത്ത വി​ധം മ​ന​സി​നെ പാ​ക​പ്പെ​ടു​ത്തി​യാ​ണ് ജ​ന്മ​നാ​ട്ടി​ലേ​ക്ക് കാൽ ച​വി​ട്ടി​യ​ത്. പ​രീ​ക്ഷ​ണ​ങ്ങൾ ഏ​റെ​യു​ണ്ടാ​യെ​ങ്കി​ലും ക​രു​നാ​ഗ​പ്പ​ള്ളി ആ​ലും​ക​ട​വ് കോ​യി​ത്ത​റ വീ​ട്ടിൽ കെ.ബേ​ബി പ​ടു​ത്തു​യർ​ത്തി​യ​ത് ആറിൽ​പ​രം സം​സ്ഥാ​ന​ങ്ങളിൽ മൂ​വാ​യി​ര​ത്തി​ല​ധി​കം പേർ​ക്ക് ത​ണ​ലാ​യ 'ഓംകാർ സെ​ക്യൂ​രി​റ്റി' ഏ​ജൻ​സി എ​ന്ന വൻ സ്ഥപാന​മാ​ണ്!

ക​നൽ​വ​ഴി​കൾ
താ​ണ്ടി....
ആ​ലും​ക​ട​വ് കോ​യി​ത്ത​റ വീ​ട്ടിൽ എൻ.കൊ​ച്ചു​വേ​ലു​വി​ന്റെ​യും ദേ​വ​കി​യു​ടെ​യും അ​ഞ്ച് മ​ക്ക​ളിൽ ഇ​ള​യ​വ​നാ​ണ് കെ.ബേ​ബി. ആ​ദ്യ​കാ​ല സി.പി.ഐ പ്ര​വർ​ത്ത​ക​നാ​യി​രു​ന്ന കൊ​ച്ചു​വേ​ലു​വി​ന് ചീ​നി​ക്ക​ച്ച​വ​ട​വും ക​യർ വ്യ​വ​സാ​യ​വുമായിരുന്നു. മ​രു​തൂർ കു​ള​ങ്ങ​ര എൽ.പി. സ്​കൂ​ളി​ലും തുറ​വൂർ​ക്കു​ന്ന് യു. പി ​സ്​കൂ​ളിലും ക​രു​നാ​ഗ​പ്പ​ള്ളി ബോ​യ്‌​സ് ഹൈ​സ്​കൂ​ളി​ലു​മാ​യി​ട്ടാ​ണ് ബേ​ബി സ്​കൂൾ പഠ​നം പൂർ​ത്തി​യാ​ക്കി​യ​ത്. ച​വ​റ ഗ​വ.കോ​ളേ​ജിൽ പ്രീ​ഡി​ഗ്രി​ക്ക് ചേർ​ന്ന​തോ​ടെ, പോ​കാ​നു​ള്ള സൗ​ക​ര്യ​ത്തി​നാ​യി കു​രീ​പ്പു​ഴ​യി​ലു​ള്ള സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റ്റി. 1984 ഒ​ക്ടോ​ബർ 31ന് ഇ​ന്ത്യൻ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന ഇ​ന്ദി​രാ​ഗാ​ന്ധി​യെ ന്യൂ​ഡൽ​ഹി​യി​ലെ സ​ഫ്​തർ​ജം​ഗ് റോ​ഡി​ലു​ള്ള വ​സ​തി​യിൽ വ​ച്ച് സ്വ​ന്തം അം​ഗ​ര​ക്ഷ​ക​രാ​യ ബി​യാ​ന്ത് സിം​ഗിന്റെയും, സ​ത്വ​ന്ത് സിം​ഗിന്റെയും വെ​ടി​യേ​റ്റ് മ​രി​ച്ച വാർ​ത്ത ബേ​ബി​യു​ടെ ഹൃ​ദ​യ​ത്തിൽ ആ​ഴ​ത്തിൽ പ​തി​ഞ്ഞു. അ​തി​ന് പി​ന്നാ​ലെ രാ​ജ്യ​ത്ത് ന​ട​ന്ന ക​ലാ​പ​ങ്ങൾ ഉ​ള്ളിൽ തി​ക​ട്ടി. സ്​കൂൾ പഠ​ന​കാ​ല​ത്ത് ഉ​ള്ളി​ലു​ദി​ച്ച പ​ട്ടാ​ള​ക്കാ​ര​നാ​ക​ണ​മെ​ന്ന ചി​ന്ത​യ്​ക്ക് ആ​ക്കം കൂ​ടി. പ്രീ​ഡി​ഗ്രി പഠ​ന​ത്തി​ന്റെ ഭാ​ര​മി​റ​ക്കി​വ​ച്ചു​കൊ​ണ്ട് ക​ര​സേ​ന റി​ക്രൂ​ട്ട്‌​മെന്റി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ചു. ബ​ന്ധു​വി​ന്റെ സ​ഹാ​യ​ത്തോ​ടെ പ​ഞ്ചാ​ബി​ലെ അ​മൃ​ത്സ​റി​ലെ റി​ക്രൂ​ട്ട്‌​മെന്റ് ക്യാ​മ്പി​ലെ​ത്തി. കഠി​ന​മാ​യ റി​ക്രൂ​ട്ട്‌​മെന്റ് ക്യാ​മ്പ് ക​ട​ന്ന് ഇ​ന്ത്യൻ ക​ര​സേ​ന​യി​ലെ ആർ​മ്​ഡ് കോ​റിൽ ജോ​ലി​യിൽ പ്ര​വേ​ശി​ക്കു​മ്പോൾ ബേ​ബി​യ്​ക്ക് 19 വ​യ​സ് തി​ക​യു​ന്ന​തേ​യു​ള്ളു. പ​ഞ്ചാ​ബി​ലെ ത​ണു​ത്തു​റ​ഞ്ഞ അ​തിർ​ത്തി​ക​ളി​ലും രാ​ജ​സ്ഥാ​നി​ലെ തീ​യു​തിർ​ക്കു​ന്ന മ​ണ​ലാ​ര​ണ്യ​ങ്ങ​ളി​ലു​മാ​യി​രു​ന്നു പ്ര​ധാ​ന​മാ​യും സേ​വ​നം അ​നു​ഷ്ഠി​ച്ച​ത്. ക​ടു​ത്ത കാ​ലാ​വ​സ്ഥ​ക​ളോ​ട് പ​ട​വെ​ട്ടി​യ ആ സൈ​നി​ക ജീ​വി​ത​മാ​ണ് തോൽ​ക്കാൻ മ​ന​സി​ല്ലാ​ത്ത ദൃ​ഢ​നി​ശ്ച​യം അ​ദ്ദേ​ഹ​ത്തി​ന് സ​മ്മാ​നി​ച്ച​ത്.
എ​ന്നാൽ 1997ൽ പ​ട്ടാ​ള ജോ​ലി​യിൽ നി​ന്നും സ്വ​യം വി​ര​മി​ച്ചു. വി​വി​ധ ഭാ​ഷ​കൾ കൈ​കാ​ര്യം ചെ​യ്യാ​ന​റി​യാ​മെ​ങ്കി​ലും നാ​ട്ടി​ലെ​ത്തി തു​ട​ങ്ങി​യ​ത് ചി​ട്ടി​ക്ക​മ്പ​നി​യാ​ണ്. പ​ട്ടാ​ള ജീ​വി​ത​ത്തി​ന്റെ സ​മ്പാ​ദ്യ​വും കു​ടും​ബ സ​മ്പാ​ദ്യ​വും ചേർ​ത്ത് ആ​റു​വർ​ഷ​ക്കാ​ലം ചി​ട്ടി​ക്ക​മ്പ​നി ന​ട​ത്തി​യെ​ങ്കി​ലും വി​ജ​യി​ക്കാ​നാ​യി​ല്ല. സ​മ്പാ​ദ്യം ന​ഷ്ട​പ്പെ​ട്ട്, മു​ന്നിൽ ഇ​രു​ട്ട് പ​ര​ന്ന നി​മി​ഷ​ത്തി​ലാ​ണ് ഒ​രു സു​ഹൃ​ത്തി​ന്റെ ഉ​പ​ദേ​ശ​ത്താൽ സെ​ക്യൂ​രി​റ്റി ഏ​ജൻ​സി തു​ട​ങ്ങി​യ​ത്. ക​രു​നാ​ഗ​പ്പ​ള്ളി ശു​ഭാ​ന​ന്ദ നി​ല​യം ബിൽ​ഡിം​ഗി​ൽ 2001 ജൂ​ലൈ 13ന് 'ഓംകാർ സെ​ക്യൂ​രി​റ്റി ഏ​ജൻ​സീ​സ്' പ്ര​വർ​ത്ത​നം ആ​രം​ഭി​ച്ചു. ഇ​ന്നേ ദി​വ​സം 25 വർ​ഷം പൂർ​ത്തി​യാ​യി. പ​ട്ടാ​ള​ത്തിൽ നി​ന്നും ല​ഭി​ച്ച ഡി​സി​പ്ലി​നും കഠി​നാ​ധ്വാ​നം ചെ​യ്യാ​നു​ള്ള മ​ന​സും മാ​ത്ര​മാ​യി​രു​ന്നു കൈ​മു​തൽ. ഓ​ഫീ​സ് സ്റ്റാ​ഫി​നെ നി​യോ​ഗി​ച്ചു​വെ​ങ്കി​ലും പെൻ​ഷൻ തു​ക​യിൽ നി​ന്നും ശ​മ്പ​ളം കൊ​ടു​ക്കേ​ണ്ടി വ​ന്നു.

ഓംകാർ ശ്ര​ദ്ധ നേ​ടു​ന്നു
മാൻ​പ​വർ ബി​സി​ന​സ് മേ​ഖ​ല ചി​ലർ കു​ത്ത​ക​യാ​യി വ​ച്ചി​രു​ന്ന കാ​ല​ത്താ​ണ് ബേ​ബി ഈ മേ​ഖ​ല​യിൽ കാ​ലൂ​ന്നി​യ​ത്. സേ​വ​ന വാ​ഗ്​ദാ​ന​വു​മാ​യി ബേ​ബി ആ​കെ​യു​ള്ള ഇ​രു​ച​ക്ര വാ​ഹ​ന​ത്തിൽ കേ​ര​ള​ത്തി​ന്റെ ര​ണ്ട​റ്റ​ത്തേ​ക്കും പാ​ഞ്ഞു. നൂ​റു​ക​ണ​ക്കി​ന് ഓ​ഫീ​സു​കൾ ക​യ​റി​യി​റ​ങ്ങി​യെ​ങ്കി​ലും നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം. ഓ​ച്ചി​റ സു​രേ​ഷ് ടെ​ക്‌​സ്റ്റൈൽ​സും
ക​രു​നാ​ഗ​പ്പ​ള്ളി കു​റ്റി​ക്കാ​ട് ഫി​നാൻ​സും 'ഓംകാ​റി'ന്റെ സെ​ക്യൂ​രി​റ്റി​ക​ളെ നി​യോ​ഗി​ക്കാൻ ത​യ്യാ​റാ​യ​പ്പോ​ഴാ​ണ് ബേ​ബി​ക്ക് ചു​വ​ടു​റ​പ്പി​ക്കാ​നാ​യ​ത്. ബേബി​യു​ടെ ജ്യേഷ്ഠ സ​ഹോ​ദ​ര​നും എസ്. എൻ ട്ര​സ്റ്റ് മുൻ ബോർ​ഡ് മെമ്പർ കോ​യി​ത്ത​റ ബാ​ബു​വും അ​ടു​ത്ത ബ​ന്ധു​വും എ​സ്.എൻ.ഡി.പി യോ​ഗം ക​രു​നാ​ഗ​പ്പ​ള്ളി യൂ​ണി​യൻ സെ​ക്ര​ട്ട​റി​യു​മാ​യ എ.സോ​മ​രാ​ജൻ വ​ഴി കൊ​ല്ലം ശ​ങ്കേ​ഴ്‌​സ് ആ​ശു​പ​ത്രി​യു​ടെ സു​ര​ക്ഷാ ക​രാർ ല​ഭി​ച്ച​തോ​ടെ ഓംകാ​റി​ന്റെ ഭാ​ഗ്യം തെ​ളി​ഞ്ഞു. ശ​ങ്കേ​ഴ്‌​സ് വ​ള​പ്പിൽ സിം​സ് പ്ര​വർ​ത്ത​നം ആ​രം​ഭി​ച്ച​പ്പോൾ എ​സ്.എൻ.ഡി.പി യോ​ഗം ജ​ന​റൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശൻ കെ.ബേ​ബി​യു​ടെ ഓംകാ​റി​ന്റെ 115 സ്റ്റാ​ഫു​ക​ളെ​യാ​ണ് അ​വി​ടേ​ക്ക് നി​യോ​ഗി​ച്ച​ത്. ലാ​ഭ​ത്തി​ന​പ്പു​റം വി​ശ്വാ​സ്യ​ത​യ്​ക്ക് ഊ​ന്നൽ നൽ​കി​യ ബേ​ബി, ജീ​വ​ന​ക്കാർ രാ​ത്രി ഡ്യൂ​ട്ടി​ക്കി​ടെ ഉ​റ​ങ്ങു​ന്നു​ണ്ടോ എ​ന്ന് നേ​രി​ട്ട് നി​രീ​ക്ഷി​ക്കാ​നി​റ​ങ്ങി. അ​തോ​ടെ ജീ​വ​ന​ക്കാർ​ക്കും ഉ​ത്ത​ര​വാ​ദി​ത്തം കൂ​ടി. പ​തി​യെ ഓംകാർ മാൻ​പ​വർ ബി​സി​ന​സ് രം​ഗ​ത്തെ ശ്ര​ദ്ധേ​യ സാ​ന്നി​ദ്ധ്യ​മാ​യി മാ​റു​ക​യാ​യി​രു​ന്നു. പ്ര​വർ​ത്ത​നം തു​ട​ങ്ങി കാൽ നൂ​റ്റാ​ണ്ട് തി​ക​യ്​ക്കു​മ്പോൾ കേ​ര​ള​ത്തി​ന് പു​റ​മെ ത​മി​ഴ്‌​നാ​ട്, കർ​ണാ​ട​ക, ഗോ​വ, ല​ക്ഷ​ദ്വീ​പ് എ​ന്നി​വി​ട​ങ്ങ​ളി​ല​ട​ക്കം മൂ​വാ​യി​ര​ത്തി​ല​ധി​കം ജീ​വ​ന​ക്കാ​രു​ള്ള വൻ പ്ര​സ്ഥാ​ന​മാ​യി ഓംകാർ വി​ക​സി​ച്ചു. ഇ​ന്ത്യൻ നേ​വി, കോ​സ്റ്റ് ഗാർ​ഡ്, കൊ​ച്ചിൻ എ​യർ​പോർ​ട്ട്, ഡി​ഫൻ​സ് എ​സ്റ്റേ​റ്റ് ഓ​ഫീ​സ്, ച​വ​റ കെ.എം.എം.എൽ, കിൻ​ഫ്ര, പാ​രി​പ്പ​ള്ളി ഗ​വ.മെ​ഡി​ക്കൽ കോ​ളേ​ജ്, ഇ.എ​സ്.ഐ ആ​ശു​പ​ത്രി​കൾ, കൊല്ലം ബൻ​സി​ഗർ ഹോ​സ്​പി​റ്റൽ, ഹോ​ളി​ക്രോ​സ് ഹോ​സ്​പി​റ്റൽ കൊ​ട്ടി​യം, അ​ടൂർ, പ​ത്മ​വാ​തി ഹോ​സ്​പി​റ്റൽ ശാ​സ്​താം​കോ​ട്ട, ത​പാൽ ഓ​ഫീ​സു​കൾ, വി​വി​ധ സർ​ക്കാർ​ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും ആ​ശു​പ​ത്രി​ക​ളും തു​ട​ങ്ങി ഒ​ട്ടേ​റെ സ്ഥാ​പ​ന​ങ്ങൾ ഇ​ന്ന് ഓംകാ​റി​ന്റെ സു​ര​ക്ഷാ ക​രു​ത്തി​ലാ​ണ് വി​ശ്വ​സി​ക്കു​ന്ന​ത്. ജീ​വ​ന​ക്കാർ​ക്ക് തൃ​പ്​തി​ക​ര​മാ​യ സേ​വ​ന വേ​ത​ന വ്യ​വ​സ്ഥ​ക​ളും ഇ.എ​സ്.ഐ, പി.എ​ഫ്, ബോണസ് എന്നീ ആ​നു​കൂ​ല്യ​ങ്ങ​ളു​മു​ണ്ട്. ഏജൻ​സി​യു​ടെ വി​ജ​യ​ത്തി​ന് കാ​ര​ണ​ഭു​ത​രാ​യ​ത് ഏ​ജൻ​സി​യു​ടെ കോൺ​ട്രാറ്റിൽ ജോലി​നോക്കിയ ജീ​വ​ന​ക്കാരും ഓ​ഫീ​സി​ലെ സ​ത്യ​സ​ന്ധ​രും അർ​പ്പണ ബോ​ധ​ത്തോ​ടെ ജോ​ലി ചെ​യു​ന്ന ജീ​വ​ന​ക്കാ​രുമാണ്. കേ​ര​ള​ത്തി​ലെ മി​ക​ച്ച സം​രം​ഭ​ക​നാ​യ കോ​യി​ത്ത​റ കെ. ബേ​ബി​യെ ബ​ഹു​മാ​ന​പ്പെ​ട്ട കേ​ര​ള ഗ​വർ​ണർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് അ​ലേ​ക്കർ കേ​ര​ള​കൗ​മു​ദി​യു​ടെ ഉ​പ​ഹാ​രം നൽ​കി ആ​ദ​രി​ക്കു​ക​യു​ണ്ടാ​യി. ആ​ദ​ര​ണീ​യ​നാ​യ എ​സ്.എൻ.ഡി.പി യോ​ഗം ജ​ന​റൽ സെ​ക്ര​ട്ട​റി ശ്രീ. വെള്ള​പ്പ​ള്ളി ന​ടേ​ശ​ന്റെ സ​ാനി​ദ്ധ്യ​ത്തി​ലാ​ണ് ഉ​പ​ഹാ​രം ഏ​റ്റു​വാ​ങ്ങി​യ​ത്.സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാർ മാ​ത്ര​മ​ല്ല,
ഓ​ഫീ​സ് സ്റ്റാ​ഫു​കൾ, ന​ഴ്‌​സിം​ഗ് സ്റ്റാ​ഫു​കൾ, ലാ​ബ് ടെ​ക്‌​നീ​ഷ്യൻ​സ്, ഐ.ടി മേ​ഖ​ല​യി​ലു​ള്ള​വർ, ക്ലീ​നിം​ഗ് സ്റ്റാ​ഫു​ക​ളെ​യു​മ​ട​ക്കം എ​ല്ലാ വി​ഭാ​ഗം ജീ​വ​ന​ക്കാ​രെ​യും ഓംകാർ നൽ​കു​ന്നു​ണ്ട്. എ​ന്നാൽ ഹോം​നേ​ഴ്‌​സ്, വീ​ട്ടു​ജോ​ലി​ക്കാ​രെ നി​യോ​ഗി​ക്കാ​റി​ല്ല. ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ ശു​ഭ​ന​ന്ദ നി​ല​യ​ത്തിൽ തു​ട​ങ്ങി​യ സ്ഥാ​പ​ന​ത്തി​ന് ക​രു​നാ​ഗ​പ്പ​ള്ളി​ക്ക് പു​റ​മെ ആ​ലു​വ, വർ​ക്ക​ല, ചെ​ന്നൈ, ഡൽ​ഹി, ദി​ണ്ഡി​ഗൽ, ബം​ഗ​ളൂ​രു, ല​ക്ഷ​ദ്വീ​പ് എ​ന്നി​വി​ട​ങ്ങ​ളിൽ ബ്രാ​ഞ്ചു​ക​ളു​ണ്ട്. ഓംകാർ മാൻ​പ​വർ കൺ​സൾ​ട്ടൻ​സി, ഓംകാർ റി​ക്രൂ​ട്ട്‌​മെന്റ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്, എ​സ്.ആർ.ബി കൺ​സൾ​ട്ടൻ​സി തു​ട​ങ്ങിയ സ്ഥാപനങ്ങൾ കെ.ബേ​ബി​യു​ടെ മ​കൻ ബി​നിൽ ബേ​ബി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. നി​ല​വിൽ ഓംകാർ സെ​ക്യൂ​രി​റ്റി ഏ​ജൻ​സി തി​രു​വി​താം​കൂർ ദേ​വ​സ്വം ബോർ​ഡി​ന്റെ ​അധീന​ത​യി​ലു​ള്ള പ​ട​നാ​യർ കു​ള​ങ്ങ​ര ശ്രീ മ​ഹാ​ദേ​വർ ക്ഷേ​ത്ര​ത്തി​ന് എ​തിർ​വ​ശ​ത്തു​ള്ള ബ​ഹു​നി​ല മ​ന്ദി​ര​ത്തി​ലാ​ണ് പ്ര​വർ​ത്തി​ക്കു​ന്ന​ത്. ബി​സി​ന​സ് സാ​മ്രാ​ജ്യം കൂ​ടു​തൽ വി​പു​ല​മാ​ണി​പ്പോൾ.

ക​രു​ത​ലും കാ​രു​ണ്യ​വും
ചി​ല മ​നു​ഷ്യർ ഭൂ​മി​യിൽ ദൈ​വ​ത്തി​ന്റെ പ്ര​തി​രൂ​പ​ങ്ങ​ളാ​കു​ന്ന​ത് മ​റ്റു​ള്ള​വ​രു​ടെ ക​ണ്ണീ​രൊ​പ്പാൻ സ്വ​ന്തം കൈ​കൾ നീ​ട്ടു​മ്പോ​ഴാ​ണ്. കെ.ബേ​ബി എ​ന്ന ബി​സി​ന​സു​കാ​രൻ അ​ത്ത​ര​ത്തി​ലൊ​രു കാ​രു​ണ്യ​ത്തി​ന്റെ പ്ര​തീ​ക​മാ​ണ്. അ​ശ​ര​ണ​രാ​യ നൂ​റു​ക​ണ​ക്കി​ന് മ​നു​ഷ്യ​ർ​ക്ക് കാ​രു​ണ്യ​ത്തി​ന്റെ കു​ളിർ തെ​ന്ന​ലാ​ണ് ഈ മുൻ സൈ​നി​കൻ. തീ​രാ​വ്യാ​ധി​ക​ളാൽ വീർ​പ്പു​മു​ട്ടു​ന്ന​വർ​ക്ക് കൈ​ത്താ​ങ്ങാ​കു​ന്ന ചി​കി​ത്സാ സ​ഹാ​യ​ങ്ങൾ, ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യിൽ മാ​സ​ത്തി​ലൊ​രി​ക്കൽ ന​ട​ത്തിയിരുന്ന പ്ര​ഭാ​ത ഭ​ക്ഷ​ണ വി​ത​ര​ണം, കി​ട​പ്പ് രോ​ഗി​കൾ​ക്ക് ഭ​ക്ഷ്യ കി​റ്റു​കൾ, പ്ര​തി​ഭ​യു​ണ്ടാ​യി​ട്ടും സാ​മ്പ​ത്തി​ക​മി​ല്ലാ​ത്ത കു​ട്ടി​കൾ​ക്ക് വി​ദ്യാ​ഭ്യാ​സ ധ​ന​സ​ഹാ​യം, അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത കൂ​ര​ക​ളിൽ ക​ഴി​യു​ന്ന​വർ​ക്ക് മെ​ച്ച​പ്പെ​ട്ട പാർ​പ്പി​ട​ങ്ങൾ, ഓ​ണ​ത്തി​ന് 300 പേർ​ക്ക് ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള​ട​ങ്ങു​ന്ന കി​റ്റു​കൾ കൊ​റോ​ണ കാ​ല​ത്ത് പി.പി കി​റ്റ്‌.അ​ങ്ങനെ ബേ​ബി​യു​ടെ കാ​രു​ണ്യ പ്ര​വർ​ത്ത​ന​ങ്ങൾ നി​ശ​ബ്ദ​മാ​യി നീ​ളു​ക​യാ​ണ്. ത​ന്റെ വ​രു​മാ​ന​ത്തി​ന്റെ ഒ​രു നി​ശ്ചി​ത വി​ഹി​തം ഇ​ത്ത​രം കാ​രു​ണ്യ പ്ര​വർ​ത്ത​ന​ങ്ങൾ​ക്കും നാ​ടി​ന്റെ ക​രു​ത​ലി​നു​മാ​യി മാ​റ്റി​വ​യ്​ക്കു​ന്ന​ത് ത​ന്റെ കർ​ത്ത​വ്യ​മാ​യാ​ണ് അ​ദ്ദേ​ഹം കാ​ണു​ന്ന​ത്. എ​സ്.എൻ.ട്ര​സ്റ്റ് ​ഡ​യ​റ​ക്ടർ ബോർ​ഡം​ഗം കൂ​ടി​യാ​ണ് കോ​യി​ത്ത​റ ബേ​ബി​യെ​ന്ന കെ.ബേ​ബി.

വി​ജ​യ​വ​ഴി​യിൽ
ത​ണ​ലാ​യി കു​ടും​ബം
ഏ​തൊ​രു വ​ലി​യ വി​ജ​യ​ത്തി​ന് പി​ന്നി​ലും ക​രു​ത്താ​യി നിൽ​ക്കു​ന്ന ഒ​രു കു​ടും​ബ​മു​ണ്ടാ​കും. പ്ര​തി​സ​ന്ധി​ക​ളിൽ ത​ള​രാ​തെ മു​ന്നേ​റാൻ ബേ​ബി​ക്ക് ക​രു​ത്ത് പ​ക​ർ​ന്ന​തും ഈ സ്‌​നേ​ഹ​ക്കൂ​ടാ​ണ്. ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ധാ​രി​യാ​യ (എം.എ) ഭാ​ര്യ ജെ.ബീ​ന​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യാ​ശ​യും പി​ന്തു​ണ​യും. പൊ​ന്മ​ന ആ​ല​പ്പു​റ​ത്ത് ഭ​ര​തൻ മു​ത​ലാ​ളി​യു​ടെ​യും ജ​ഗ​ദ​മ്മ​യു​ടെ​യും നാ​ലാ​മ​ത്തെ മ​ക​ളാ​ണ് ഓം​കാ​റി​ന്റെ ഡ​യ​റ​ക്ടർ കൂ​ടി​യാ​യ ബീ​ന.
അ​ച്ഛ​ന്റെ വ​ഴി​യി​ലൂ​ടെ വി​ജ​യ​ത്തി​ന്റെ പു​തി​യ പാ​ത​കൾ വെ​ട്ടി​ത്തെ​ളി​ക്കു​ക​യാ​ണ് മ​കൻ ബി​നിൽ ബേ​ബി. എം.സി. എ, എം.ബി.എ ബി​രു​ദ​ധാ​രി​യാ​യ ബി​നിൽ, ഓംകാർ മാൻ​പ​വർ കൺ​സൾ​ട്ടൻ​സി, ഓംകാർ റി​ക്രൂ​ട്ട്‌​മെന്റ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്, എ​സ്.ആർ.ബി കൺ​സൾ​ട്ടൻ​സി എ​ന്നീ പ്ര​മു​ഖ ബി​സി​ന​സ് സം​രം​ഭ​ങ്ങ​ളു​ടെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​ണ്. എം.സി. എ, എം. ടെ​ക്ക് (സോ​ഫ്​റ്റ​വെയർ), എം.ബി.എ​ ബിരുദാരിയും ഇൻ​ഫോ പാർ​ക്കിൽ ജീവനക്കാരിയായ ര​ശ്​മി ബി​നി​ലാ​ണ് മ​രു​മ​കൾ. ജർ​മ്മ​നി​യിൽ ദ​ന്തി​സ്റ്റാ​യി ജോ​ലി ചെ​യ്യു​ന്ന ഡോ.ബ​ബി​ത ബേ​ബി​യാ​ണ് മ​കൾ. അ​ഞ്ചൽ ഐ.സി.ഐ.സി.ഐ ബാ​ങ്കിൽ ഡെ​പ്യൂ​ട്ടി മാ​നേ​ജ​രാ​യി ജോ​ലി ചെ​യ്​തി​രു​ന്ന എം.ബി.എ ബി​രു​ദ​ധാ​രി​യാ​യ മ​രു​മ​കൻ അ​മി​ത് കു​മാ​റും ഇ​പ്പോൾ ജർ​മ്മ​നി​യിൽ ബി​സി​ന​സു​കാ​ര​നാ​ണ്. ശിവേഷ്ട, സ്രവഷ്ട്‌ എ​ന്നി​വർ കൊ​ച്ചു​മ​ക്ക​ളാ​ണ്.കു​ടും​ബാം​ഗ​ങ്ങൾ ചേർ​ന്ന് എ.ബി. ഗ്‌​ളോ​ബൽ ട്രേ​ഡേ​ഴ്‌​സ് ആൻ​ഡ് സൊ​ല്യൂ​ഷൻ​സ് എൽ.എൽ.പി ആരംഭിച്ചു. സാ​ധ​ന​ങ്ങൾ വി​ദേ​ശ​ത്തേ​ക്ക് ക​യ​റ്റു​മ​തി ചെ​യ്യു​ന്ന ക​മ്പ​നി​യാ​ണി​ത്. ബി​സി​ന​സ് തി​ര​ക്കു​കൾ​ക്കി​ട​യി​ലും കു​ടും​ബ​ത്തി​ന്റെ വി​ദ്യാ​ഭ്യാ​സ മി​ക​വും ഒ​ത്തൊ​രു​മ​യു​മാ​ണ് കോ​യി​ത്ത​റ ബേ​ബി​യു​ടെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ​മ്പാ​ദ്യം.

ശി​വ​ഭ​ക്തി​യിൽ
പി​റ​ന്ന ഓംകാർ!
യു​ക്തി ചി​ന്ത​യിൽ നി​ന്ന് ആ​ഴ​മേ​റി​യ ഈ​ശ്വ​ര വി​ശ്വാ​സ​ത്തി​ലേ​ക്കും ശി​വ​ഭ​ക്തി​യി​ലേ​ക്കു​മു​ള്ള മാ​റ്റം, അ​താ​യി​രു​ന്നു 'ഓംകാർ' എ​ന്ന പേ​രി​ന്റെ പി​ന്നി​ലെ ര​ഹ​സ്യം. കുരീ​പ്പു​ഴ​യി​ലു​ള്ള സ​ഹോ​ദ​രി​യു​ടെ വീ​ട്ടിൽ താ​മ​സി​ച്ച് പ്രീ​ഡി​ഗ്രി​ക്ക് പഠി​ക്കു​ന്ന കാ​ലം. ക​ട​വൂർ ശി​വ​ക്ഷേ​ത്ര​വും കു​രീ​പ്പു​ഴ ദേ​വീ​ക്ഷേ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ട്ടിൽ നി​ല​നി​ന്നി​രു​ന്ന 'പോ​ക്കു​വ​ര​വ്' ഐ​തീ​ഹ്യ​ത്തെ​ക്കു​റി​ച്ച് കോ​ളേ​ജ് വി​ദ്യാർ​ത്ഥി​യാ​യ ബേ​ബി​യ്​ക്ക് അ​ത്ര വി​ശ്വാ​സം ഉ​ണ്ടാ​യി​രു​ന്നി​ല്ല.പ​രി​ഹാ​സ​ത്തോ​ടെ​യാ​ണ് ബേ​ബി അ​തി​നെ ക​ണ്ട​തും സം​സാ​രി​ച്ച​തും. എ​ന്നാൽ ആ പ​രി​ഹാ​സ​ത്തി​ന് പി​ന്നാ​ലെ​യെ​ത്തി​യ രാ​ത്രി​യിൽ ബേ​ബി​ക്ക് ഉ​റ​ങ്ങാൻ ക​ഴി​ഞ്ഞി​ല്ല. ഒ​രു അ​ദൃ​ശ്യ ശ​ക്തി​യു​ടെ സാ​ന്നി​ദ്ധ്യം ആ മ​ന​സി​നെ മാ​റ്റി​മ​റി​ച്ചു. അ​ന്ന​ത്തെ ആ അ​നു​ഭ​വ​നം ബേ​ബി​യെ തി​ക​ഞ്ഞ ശി​വ​ഭ​ക്ത​നാ​യി മാ​റ്റു​ക​യാ​യി​രു​ന്നു.
ഇ​ന്നും എ​ല്ലാ മാ​സ​വും ഏ​തെ​ങ്കി​ലും ഒ​രു ദി​വ​സം ക​ട​വൂർ ക്ഷേ​ത്ര​ത്തി​ലെ​ത്തി ദർ​ശ​നം ന​ട​ത്താൻ അ​ദ്ദേ​ഹം സ​മ​യം ക​ണ്ടെ​ത്താ​റു​ണ്ട്. വ​ട​ക്കേ ഇ​ന്ത്യ​യിൽ ശി​വ​ഭ​ക്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ര​മ​ശി​വ​നെ ആ​രാ​ധി​ക്കാൻ ഉ​പ​യോ​ഗി​ക്കു​ന്ന പ​വി​ത്ര​മാ​യ പ​ദ​മാ​ണ് 'ഓംകാർ'. ത​ന്റെ ബി​സി​ന​സ് സം​രം​ഭ​ത്തി​ന് മ​റ്റൊ​ന്നും ആ​ലോ​ചി​ക്കാ​തെ 'ഓംകാർ' എ​ന്ന് പേ​രി​ട്ട​തും ഈ ശി​വ​ഭ​ക്തി​യു​ടെ ക​രു​ത്തി​ലാ​ണ്. ഈ​ശ്വ​ര വി​ശ്വാ​സ​വും കഠി​നാ​ധ്വാ​ന​വും ഒ​ത്തു​ചേർ​ന്ന​പ്പോൾ ആ പേ​ര് ഇ​ന്ന് വി​ശ്വാ​സ്യ​ത​യു​ടെ ഏ​റ്റ​വും വ​ലി​യ ബ്രാൻ​ഡാ​യി മാ​റി.
' മൊ​ബൈൽ ഫോ​ണു​ക​ളി​ല്ലാ​ത്ത കാ​ല​ത്താ​ണ് ഓംകാർ തു​ട​ങ്ങി​യ​ത്. ജോ​ലി​ക്കാ​രെ കി​ട്ടാ​നും പാ​ടാ​ണ്. ക​രാ​റു​കൾ​ക്കാ​യി ഓ​ഫീ​സു​കൾ ക​യ​റി​യി​റ​ങ്ങി നി​രാ​ശ​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ലി​ന്ന് പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങൾ ഓംകാ​റി​നെ തേ​ടി​വ​രു​ന്നു. ഈ മാ​റ്റ​ത്തി​ന് പി​ന്നിൽ മാ​ന്ത്രി​ക വി​ദ്യ​ക​ളൊ​ന്നു​മി​ല്ല. ആ​ത്മാർ​ത്ഥ​മാ​യ സേ​വ​ന​വും വി​ശ്വാ​സ്യ​ത​യും മാ​ത്ര​മാ​ണ് വി​ജ​യ​മ​ന്ത്രം."കോ​യി​ത്ത​റ കെ.ബേ​ബി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OMKAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION