SignIn
Kerala Kaumudi Online
Sunday, 12 July 2026 6.20 AM IST

അനന്തം സത്യമെന്ന ആനന്ദം

as

അ​ന​ന്ത​മാ​യ​ ​ലോ​ക​ത്ത് ​സ​ത്യ​മെ​ന്നു​ ​ക​രു​തു​ന്ന​തി​നു​മ​പ്പു​റ​മൊ​രു​ ​സ​ത്യ​മു​ണ്ടെ​ന്ന​ ​ബോ​ധോ​ദ​യം​ ​ഡോ.​ ​സ​ജി​കു​മാ​ർ​ ​വ​ലി​യ​മ​ഠ​മെ​ന്ന​ ​മ​നഃ​ശാ​സ്ത്ര​ജ്ഞ​നെ​ ​വ്യ​ത്യ​സ്ത​നാ​ക്കു​ന്നു.​ ​ഓ​രോ​ ​സ​ത്യ​വും​ ​തി​രി​ച്ച​റി​യു​മ്പോ​ഴാ​ണ് ​അ​തു​ ​പൂ​ർ​ണ​മ​ല്ലെ​ന്ന​ ​ബോ​ധോ​ദ​യ​മു​ണ്ടാ​കു​ക.​ ​ദൈ​വ​സ​ങ്ക​ൽ​പ​ങ്ങ​ള​ട​ക്കം​ ​വ്യാ​ഖ്യാ​ന​ങ്ങ​ൾ​ക്ക് ​അ​തീ​ത​മാ​യ​ ​ത​ല​ങ്ങ​ളി​ലാ​ണെ​ന്നു​ ​മ​ന​സി​ലാ​ക്കു​മ്പോ​ഴാ​ണ് ​അ​ക​ല​ങ്ങ​ൾ​ ​ഇ​ല്ലാ​താ​കു​ന്ന​ത്.​ ​വ്യാ​ഖ്യാ​ന​ങ്ങ​ൾ​ക്ക് ​അ​തീ​ത​മാ​യ​ ​ത​ല​ങ്ങ​ളി​ലെ​ ​അ​ന​ന്ത​ത​യാ​ണ് ​സ​ത്യം.
മ​നഃ​ശാ​സ്ത്ര​ത്തി​ല​ട​ക്കം​ ​ഡോ​ക്ട​റേ​റ്റു​ള്ള​ ​ഈ​ ​ഗ​വേ​ഷ​ക​ൻ​ ​കാ​ലം​ ​ഒ​രു​ക്കി​യ​ ​വ​ഴി​ക​ളി​ൽ​നി​ന്നു​ ​മാ​റി​ ​സ​ഞ്ച​രി​ക്കാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്നു.​ ​പൊ​ളി​റ്റി​ക്ക​ൽ​ ​സ​യ​ൻ​സ്,​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​റി​ലേ​ഷ​ൻ​സ്,​ ​പ​ബ്ലി​ക് ​അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ,​ ​സൈ​ക്കോ​ള​ജി,​ ​പ​ര​മ്പ​രാ​ഗ​ത​ ​വൈ​ദ്യം,​ ​ഗ​ണി​ത​ശാ​സ്ത്രം​ ​എ​ന്നി​ങ്ങ​നെ​ ​അ​റി​വു​ക​ളു​ടെ​ ​വൈ​വി​ദ്ധ്യ​ലോ​ക​ത്ത് ​നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന​ ​ഇ​ദ്ദേ​ഹ​ത്തി​ന്റെ​ ​ഗ​വേ​ഷ​ണ​ ​ഗ്ര​ന്ഥ​ങ്ങ​ൾ​ ​കാ​ല​ത്തി​നു​ ​വ​ഴി​കാ​ട്ടി​യാ​ണ്.​ ​വി​ദ്യാ​ഭ്യാ​സ​ ​വി​ദ​ഗ്ദ്ധ​ര​ട​ക്കം​ ​ഇ​വ​ ​പി​ന്തു​ട​രു​ന്നു.​ ​ബ​ഹി​രാ​കാ​ശ​ ​മേ​ഖ​ല​യി​ല​ട​ക്കം​ ​ഇ​ദ്ദേ​ഹ​ത്തി​ന്റെ​ ​ചി​ന്ത​ക​ൾ​ക്ക് ​സ്വീ​കാ​ര്യ​ത​ ​ല​ഭി​ച്ചു​ക​ഴി​ഞ്ഞു.​ ​പോ​സി​റ്റീ​വ് ​സീ​റോ,​ ​നെ​ഗ​റ്റീ​വ് ​സീ​റോ​ ​എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള​ ​പ​ഠ​ന​ ​ഗ്ര​ന്ഥ​ങ്ങ​ൾ​ ​രാ​ജ്യാ​ന്ത​ര​ ​ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചു.​ ​ഒ​രു​കു​ട്ടി​ ​ജ​നി​ക്കു​മ്പോ​ഴു​ള്ള​ ​സ​മ​യം​ ​നോ​ക്കി​യാ​ണ് ​ജാ​ത​ക​മ​ട​ക്കം​ ​തു​ട​ങ്ങു​ന്ന​ത്.​ ​അ​മ്മ​യു​ടെ​ ​വ​യ​റ്റി​ൽ​ ​നാ​മ്പി​ട്ട​സ​മ​യം​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​കാ​ര്യ​ങ്ങ​ൾ​ ​പ​രി​ഗ​ണി​ക്കു​ന്നി​ല്ല.​ ​പ്ര​പ​ഞ്ച​ത്തി​ലെ​ ​ഓ​രോ​ ​കാ​ര്യ​ത്തി​ലും​ ​ക​ണ​ക്കി​ന്റെ​ ​ഈ​ ​അ​പൂ​ർ​ണ​ത​യു​ണ്ട്.​ ​ഉ​പ​ഗ്ര​ഹ​വി​ക്ഷേ​പ​ണ​ത്തി​ല​ട​ക്കം​ ​ഈ​ ​തി​രി​ച്ച​റി​വി​ന് ​പ്രാ​ധാ​ന്യ​മേ​റെ​യാ​ണ്.​ ​കാ​ല​ത്തി​നു​ ​മു​ന്നി​ൽ​ ​സ​ഞ്ച​രി​ച്ച​ ​പ​ഴ​മ​ക​ളാ​ണ് ​ഭാ​ര​ത​ത്തി​ന്റെ​ ​പൈ​തൃ​ക​മെ​ന്ന് ​ഇ​ദ്ദേ​ഹം​ ​പ​റ​യു​ന്നു.

വ​ർ​ത്ത​മാ​ന​കാ​ല​ ​സ​ത്യ​ങ്ങ​ളി​ലേ​ക്കും​ ​കാ​ല​ത്തി​നു​ ​മു​ന്നി​ലേ​ക്കും​ ​പി​ന്നി​ലേ​ക്കു​മെ​ല്ലാം​ ​തീ​ർ​ത്ഥാ​ട​നം​ ​ന​ട​ത്തു​ന്ന​ ​സ​ന്യാ​സി​മാ​ര​ട​ക്കം​ കോതമംഗലം കോളേജ് ജംഗ്ഷനിലെ പ്രണവം മന:ശാസ്ത്ര കേന്ദ്രത്തിലും വാരപ്പെട്ടിയിലെ വസതിയിലും സജികുമാറിനെ തേടിയെ​ത്താ​റു​ണ്ട്.
തി​രു​വ​ന​ന്ത​പു​രം​ ​സ്വ​ദേ​ശി​യാ​ണെ​ങ്കി​ലും​ ​അ​ച്ഛ​ന്റെ​ ​ജോ​ലി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ഇ​ടു​ക്കി​യി​ലാ​യി​രു​ന്നു​ ​പ​ഠ​നം.​ 24​ ​വ​ർ​ഷ​മാ​യി​ ​കോ​ത​മം​ഗ​ല​ത്താ​ണ് ​താ​മ​സം.​ ​ര​ജി​ത​ ​കെ.​ ​നാ​യ​രാ​ണ് ​ഭാ​ര്യ.ഭുവനേശ്വർ എയിംസിൽ എം.ബി.ബി.എസ് നാലാം വ‌ർഷ വിദ്യാർത്ഥിനിയായ ശരണ്യ,​ ​ചി​ന്മ​യ​യി​ൽ​ ​ബി.​ടെ​ക് ​വി​ദ്യാ​ർ​ത്ഥി​യാ​യ​ ​സ​ന്ദീ​പ് ​എ​ന്നി​വ​രാ​ണ് ​മ​ക്ക​ൾ.

മ​ന​സെ​ന്ന​ ​ മാ​ന്ത്രി​കൻ

മ​നഃ​ശാ​സ്ത്ര​ത്തി​ലെ​ ​ബോ​ധ​മ​ന​സ് ​(​C​o​n​s​c​i​o​u​s​ ​M​i​n​d​),​ ​ഉ​പ​ബോ​ധ​മ​ന​സ് ​(​S​u​b​c​o​n​s​c​i​o​u​s​ ​M​i​n​d​),​ ​അ​ബോ​ധ​മ​ന​സ് ​(​U​n​c​o​n​s​c​i​o​u​s​ ​M​i​n​d​)​ ​എ​ന്നി​വ​യെ​ക്കു​റി​ച്ച് ​ആ​ഴ​ത്തി​ൽ​ ​പ​ഠ​ന​-​ഗ​വേ​ഷ​ണം​ ​ന​ട​ത്തി​ ​പ്ര​ബ​ന്ധ​ങ്ങ​ൾ​ ​ര​ചി​ച്ചി​ട്ടു​ണ്ട്.​ ​പ്ര​ശ​സ്ത​ ​മ​നഃ​ശാ​സ്ത്ര​ജ്ഞ​ൻ​ ​മ​ർ​ഫി​യു​ടെ​ ​വ്യാ​ഖ്യാ​ന​ങ്ങ​ൾ​ക്ക് ​അ​തീ​ത​മാ​യ​ ​ക​ണ്ടെ​ത്ത​ലു​ക​ളാ​ണ് ​ഇ​തി​ലു​ള്ള​ത്.​ ​സൂ​ര്യ​ൻ​ ​കി​ഴ​ക്ക് ​ഉ​ദി​ച്ച് ​പ​ടി​ഞ്ഞാ​റ് ​അ​സ്ത​മി​ക്കു​ന്നു​ ​എ​ന്നു​ ​പ​റ​യു​ന്ന​തു​പോ​ലെ​യാ​ണ് ​പ​ല​ ​കാ​ര്യ​ങ്ങ​ളും.​ ​കാ​ണു​ന്ന​തി​നും​ ​ചി​ന്തി​ക്കു​ന്ന​തി​നും​ ​അ​പ്പു​റ​മാ​ണ് ​ശ​രി​ക​ൾ.​ ​പാ​ശ്ചാ​ത്യ​ ​ചി​ന്താ​ധാ​ര​ക​ളെ​ ​അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ​മ​നഃ​ശാ​സ്ത്ര​ത്തി​ലെ​ ​പ​ഠ​ന​ഗ്ര​ന്ഥ​ങ്ങ​ൾ.​ ​അ​തി​ൽ​നി​ന്ന് ​മാ​റി​നി​ന്നു​ ​ചി​ന്തി​ച്ചാ​ൽ​ ​മ​റ്റൊ​രു​ ​ചി​ത്ര​മാ​കും​ ​തെ​ളി​യു​ക.​ ​സു​ഷു​പ്തി​ ​എ​ന്ന​ ​അ​വ​സ്ഥ​യെ​ക്കു​റി​ച്ച് ​ഉ​ൾ​പ്പെ​ടെ​ ​ഒ​ട്ടേ​റെ​ ​പു​തി​യ​ ​വി​വ​ര​ങ്ങ​ൾ​ ​സ​ജി​കു​മാ​ർ​ ​ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.​ ​ഒ​രു​ ​വ്യ​ക്തി​ ​എ​ന്നു​ ​പ​റ​യു​മ്പോ​ഴും,​ ​ബാ​ക്ടീ​രി​യ​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​ജീ​വ​വ​സ്തു​ക്ക​ൾ​ ​അ​ധി​വ​സി​ക്കു​ന്ന​ ​ബ്ര​ഹ്മ​സ്വ​രൂ​പ​മാ​ണ് ​മ​നു​ഷ്യ​ശ​രീ​രം.​ ​ഓ​രോ​ ​കോ​ശ​ത്തി​നും​ ​അ​തി​ന്റേ​താ​യ​ ​ദൗ​ത്യ​മു​ണ്ട്.​ ​പ്ര​പ​ഞ്ച​മെ​ന്ന​ ​സ​ത്യം​ ​അ​തു​കൊ​ണ്ടു​ത​ന്നെ​ ​കേ​വ​ലം​ ​ചി​ല​ ​വ്യാ​ഖ്യാ​ന​ങ്ങ​ളി​ൽ​ ​ഒ​തു​ങ്ങു​ന്നി​ല്ല.​ ​പ​ല​രും​ ​ഇ​തു​വ​രെ​യെ​ത്താ​ത്ത​ ​ഉ​ള്ള​റ​ക​ളി​ലേ​ക്കു​ ​ക​ട​ന്നു​ചെ​ന്നി​ട്ടു​ണ്ടെ​ന്ന് ​ഉ​റ​പ്പു​ണ്ടെ​ന്ന് ​സ​ജി​കു​മാ​ർ​ ​പ​റ​യു​ന്നു.​ ​വി​ദേ​ശ​ത്തു​നി​ന്ന​ട​ക്കം​ ​ധാ​രാ​ളം​ ​ഗ​വേ​ഷ​ക​ർ​ ​വി​ളി​ക്കാ​റു​ണ്ട്.​ ​മ​ന​സി​നെ​ക്കു​റി​ച്ച് ​പ്ര​തി​പാ​ദി​ക്കു​ന്ന​ ​'​മ​നോ​വേ​ദ​'​ ​എ​ന്ന​ ​ഇം​ഗ്ലീ​ഷ് ​പു​സ്ത​ക​ത്തി​ന്റെ​ ​ര​ച​ന​യി​ലാ​ണ്.​ ​അ​ടു​ത്ത​മാ​സം​ ​പ്ര​സി​ദ്ധീ​ക​രി​ക്കും.​ ​തൈ​ത്തി​രി​യ​ ​ഉ​പ​നി​ഷ​ത്തി​ലെ​ ​പ​ഞ്ച​കോ​ശ​സി​ദ്ധാ​ന്ത​ത്തെ​ക്കു​റി​ച്ച് ​ന​ട​ത്തി​യ​ ​പു​തി​യ​ ​വ്യാ​ഖ്യാ​ന​മാ​യ​ ​സ​പ്ത​കോ​ശ​സി​ദ്ധാ​ന്തം​ ​രാ​ജ്യാ​ന്ത​ര​ ​വേ​ദി​ക​ളി​ൽ​ ​ഏ​റെ​ ​ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.​ ​സീ​റോ​ ​ബ​ഡ്ജ​റ്റ് ​സോ​ഷ്യ​ൽ​ ​ട്രാ​ൻ​സ​ഫ​ർ​മേ​ഷ​ൻ​ ​എ​ന്ന​ ​പു​സ്ത​കം​ ​ഏ​റെ​ ​ച​ർ​ച്ച​ചെ​യ്യി​പ്പി​ട്ടി​രു​ന്നു.​ ​ഒ​ന്നു​മി​ല്ലാ​യ്മ​യി​ൽ​നി​ന്ന് ​വ​ള​ർ​ച്ച​യി​ലേ​ക്ക് ​വ​ഴി​കാ​ട്ടു​ന്ന​താ​ണി​ത്.​ ​വി​വി​ധ​ ​വി​ഷ​യ​ങ്ങ​ളി​ൽ​ 94​ ​പു​സ്ത​ക​ങ്ങ​ൾ​ ​ര​ചി​ച്ചി​ട്ടു​ണ്ട്.​ ​600-ലേറെ പ്രബന്ധങ്ങളും 2000-ലേറെ നൂതന ശാസ്ത്രീയ കണ്ടെത്തലുകളും ഇദ്ദേഹത്തിന്റേതായിട്ടുണ്ട്. മ​ന​സി​നെ​ക്കു​റി​ച്ച് ​കൃ​ത്യ​മാ​യ​ ​പ​ഠ​നം​ ​ആ​വ​ശ്യ​മാ​ണ്.​ ​ശ​രീ​ര​ത്തി​നു​ ​ക​ഴി​യു​ന്ന​തി​നേ​ക്കാ​ൾ​ ​എ​ത്ര​യോ​ ​ഇ​ര​ട്ടി​ ​കാ​ര്യ​ങ്ങ​ൾ​ ​മ​ന​സി​നു​ ​ചെ​യ്യാ​ൻ​ ​ക​ഴി​യു​മെ​ന്ന​തി​നാ​ൽ​ ​പ​ല​ ​പ​ഠ​ന​ങ്ങ​ളും​ ​ജീ​വി​ത​ത്തി​ൽ​ ​വ​ലി​യ​മാ​റ്റ​മു​ണ്ടാ​ക്കും.​ ​അ​തു​കൊ​ണ്ടു​ത​ന്നെ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​മു​ത​ൽ​ ​സ​ന്യാ​സി​മാ​ർ​ ​വ​രെ​ ​സ​ജി​കു​മാ​റി​നെ​ ​തേ​ടി​യെ​ത്തു​ന്നു.​ ​പ​ഴ​യ​പ​ഠ​ന​ങ്ങ​ൾ​ ​പി​ന്തു​ട​രു​ക​യ​ല്ല,​ ​പു​തി​യ​ത് ​ക​ണ്ടെ​ത്തി​ ​മു​ന്നേ​റു​ക​യാ​ണ് ​വേ​ണ്ട​തെ​ന്ന് ​ഇ​ദ്ദേ​ഹം​ ​പ​റ​യു​ന്നു.ആ​ത്മ​യോ​ഗ​യെ​ക്കു​റി​ച്ചു​ള്ള​ സ​ജി​കു​മാ​റി​ന്റെ​ അ​ഷ്ടാ​ത്മ​യോ​ഗ​ എ​ന്ന​ ഗ്ര​ന്ഥം​ അ​നി​ർ​വ​ച​നീ​യ​മാ​ണ്. സ​ജി​കു​മാ​റാ​ണ് ആ​ത്മ​ശാ​സ്ത്ര​ പ​ഠ​ന​ മേ​ഖ​ല​യാ​യ​ സോ​ളോ​ജി​ (​S​o​u​l​o​g​y​)​യു​ടെ​ ഉ​പ​ജ്ഞാ​താ​വും​ ഗ്ര​ന്ഥ​കാ​ര​നും​.

അ​റി​യ​ണം,​ ​അ​റി​വി​ന്റെ​ ​
പ​ര​മാ​ന​ന്ദം

ഇ​ന്റ​ലി​ജ​ൻ​സ് ​ആ​ൻ​ഡ് ​പേ​ഴ്‌​സ​ണാ​ലി​റ്റി​ ​ഡെ​വ​ല​പ്‌​മെ​ന്റ് ​കാ​ല​ഘ​ട്ട​ത്തി​ന്റെ​ ​ആ​വ​ശ്യ​മാ​ണ്.​ ​ദൈ​വ​മെ​ന്ന​ത് ​സു​പ്രീം​ ​ഇ​ന്റ​ലി​ജ​ൻ​സ് ​ആ​ണ്.​ ​അ​റി​വി​ന്റെ​ ​പ​ര​മാ​ന​ന്ദം​ ​അ​നു​ഭ​വി​ക്കു​ന്നു​ ​എ​ന്ന് ​ആ​ചാ​ര്യ​ന്മാ​ർ​ ​പ​റ​ഞ്ഞ​ത് ​ഇ​തു​കൊ​ണ്ടാ​കാം.​ ​ഹ്യൂ​മ​ൻ​ ​സൈ​ക്കോ​ള​ജി​ ​മാ​ത്ര​മ​ല്ല,​ ​അ​നി​മ​ൽ​ ​സൈ​ക്കോ​ള​ജി​യും​ ​പ്ലാ​ന്റ് ​സൈ​ക്കോ​ള​ജി​യു​മു​ണ്ട്.​ ​ജീ​വ​നു​ള്ള​തെ​ല്ലാം​ ​ദൈ​വ​ത്തി​ന്റെ​ ​പ്ര​തി​രൂ​പ​ങ്ങ​ളാ​ണ്.​ ​ഓ​രോ​ ​ജി​വി​യി​ലും​ ​ചെ​ടി​യി​ലും​ ​ഈ​ശ്വ​ര​നു​ണ്ട്.​ ​മ​ന​സി​ന്റെ​ ​അ​ട​രു​ക​ളി​ൽ​ ​അ​ന​ന്ത​മാ​യ​ ​കാ​ര്യ​ങ്ങ​ൾ​ ​സ്‌​റ്റോ​ർ​ ​ചെ​യ്യാം.​ ​പ​ഴ​മ​ക​ളി​ലൂ​ടെ​ ​പു​തു​മ​ക​ളി​ലേ​ക്ക് ​കു​തി​ക്കു​ന്ന​താ​ണ് ​യ​ഥാ​ർ​ത്ഥ​ന​വോ​ത്ഥാ​നം.​ ​വി​ശ്വാ​സ​ത്തി​ലോ​ ​ആ​ചാ​ര​ങ്ങ​ളി​ലോ​ ​ചി​ന്ത​ക​ളി​ലോ​ ​ഈ​ശ്വ​ര​സ​ങ്ക​ൽ​പ​ങ്ങ​ൾ​ ​ഒ​തു​ങ്ങ​രു​ത്.​ ​അ​റി​യും​തോ​റും​ ​അ​ന​ന്ത​മാ​യി​ ​തു​ട​രു​ന്ന​ ​യാ​ഥാ​ർ​ത്ഥ്യ​മാ​ണ​ത്.​ ​എ​ൻ​ലൈ​റ്റ​മെ​ന്റ് ​എ​ന്ന​ ​പു​സ്ത​ക​ത്തി​ൽ​ ​ഈ​ശ്വ​ര​സ​ങ്ക​ൽ​പ​ത്തെ​ക്കു​റി​ച്ച് ​എ​ഴു​തി​യി​ട്ടു​ണ്ട്.​ ​എ​ൻ​ലൈ​റ്റ്മെ​ന്റ്,​ ​വി​സ്ഡം​ ​തു​ട​ങ്ങി​യ​ ​വി​ഷ​യ​ങ്ങ​ൾ​ ​അ​ന​ന്ത​മാ​ണ്.
ത​മോ​ഗ​ർ​ത്ത​ങ്ങ​ളെ​ക്കു​റി​ച്ചും​ ​(​ബ്ലാ​ക് ​ഹോ​ൾ​)​ ​ആ​ഴ​ത്തി​ൽ​ ​പ​ഠ​നം​ ​ന​ട​ത്തി​യി​ട്ടു​ണ്ട്.​ ​മ​നു​ഷ്യ​രെ​പ്പോ​ലെ​ ​വി​വി​ധ​ ​പ​രി​ണാ​മ​ദ​ശ​ക​ളി​ലൂ​ടെ​ ​ക​ട​ന്നു​ ​പോ​കു​ന്ന​വ​യാ​ണ് ​ന​ക്ഷ​ത്ര​ങ്ങ​ൾ.​ ​ഒ​ടു​വി​ൽ​ ​വ​ൻ​ ​വി​സ്‌​ഫോ​ട​ന​ത്തി​ലൂ​ടെ​ ​അ​വ​ ​മ​രി​ക്കു​ക​യും​ ​ചി​ല​ത് ​ത​മോ​ഗ​ർ​ത്ത​മാ​വു​ക​യും​ ​ചെ​യ്യും.​ ​ചു​റ്റു​മു​ള്ള​ ​വ​സ്തു​ക്ക​ളെ​യും​ ​ഊ​ർ​ജ​ത്തെ​യും​ ​പ്ര​കാ​ശ​ത്തെ​യും​ ​ഇ​വ​ ​വ​ലി​ച്ചെ​ടു​ക്കും.​ ​ഇ​തേ​ക്കു​റി​ച്ചു​ള്ള​ ​തെ​റ്റി​ദ്ധാ​ര​ണ​ക​ൾ​ ​മാ​റ്റാ​നു​ള്ള​ ​ഗ​വേ​ഷ​ണ​ത്തി​ലും​ ​ശ്ര​ദ്ധ​ ​കേ​ന്ദ്രീ​ക​രി​ക്കു​ന്നു.​ ​സ​ന്യാ​സി​യും​ ​ഗ​വേ​ഷ​ക​നും,​ ​മ​ന​ശാ​സ്ത്ര​ജ്ഞ​നും,​ ​ആ​കു​ല​ത​ക​ൾ​ ​അ​ക​റ്റു​ന്ന​വ​നും​ ​ആ​കാ​ൻ​ ​ക​ഴി​യു​മ്പോ​ഴാ​ണ് ​യ​ഥാ​ർ​ത്ഥ​ ​വ​ഴി​കാ​ട്ടി​യാ​കു​ക.​ ​ആ​ത്മീ​യ​ത​യ​ട​ക്കം​ ​ഏ​തു​ ​ടൂ​ളും​ ​ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.
പ്ര​കൃ​തി​യെ​ ​മ​റ​ന്നു,
പ്ര​ശ്ന​ങ്ങ​ൾ​ ​പെ​രു​കി

പ്ര​കൃ​തി​യി​ൽ​ ​നി​ന്ന് ​മ​നു​ഷ്യ​ൻ​ ​അ​ക​ന്നു​പോ​യ​താ​ണ് ​പ്ര​ധാ​ന​ ​പ്ര​ശ്‌​നം.​ ​പ്ര​കൃ​തി​ ​മാ​ത്ര​മ​ല്ല,​ ​സ്വ​ന്തം​ ​ശ​രീ​രം​ ​ന​ൽ​കു​ന്ന​ ​സൂ​ച​ന​ക​ൾ​ ​പോ​ലും​ ​മ​ന​സി​ലാ​ക്കു​ന്നി​ല്ല.​ ​മ​ന​സി​ലാ​ക്കി​യി​രു​ന്നെ​ങ്കി​ൽ​ ​പ​ല​ ​രോ​ഗ​ങ്ങ​ളും​ ​പി​ടി​പെ​ടി​ല്ലാ​യി​രു​ന്നു.​ ​അ​സ്വാ​ഭാ​വി​ക​ ​മാ​റ്റ​ങ്ങ​ൾ​ ​ശ​രീ​രം​ ​പ​റ​യു​മെ​ങ്കി​ലും​ ​പ​ല​രും​ ​തി​രി​ച്ച​റി​യാ​റി​ല്ല.
കൗ​ൺ​സ​ലിം​ഗി​ന് ​ധാ​രാ​ളം​ ​പേ​രെ​ത്തു​ന്നു.​ ​സ്വ​സ്ഥ​ത​യി​ല്ലെ​ന്ന​ ​സ​ങ്ക​ട​വു​മാ​യി​ ​വ​രു​ന്ന​ ​കു​ടും​ബ​ങ്ങ​ളാ​ണ് ​ഏ​റെ​യും.​ ​കോ​ട​തി​യി​ൽ​ ​വ​ർ​ഷ​ങ്ങ​ളാ​യു​ള്ള​ ​കേ​സു​ക​ൾ​ ​പ​രി​ഹ​രി​ച്ചി​ട്ടു​ണ്ട്.​ ​വ​ർ​ഷ​ങ്ങ​ളാ​യി​ ​അ​ക​ന്നു​ക​ഴി​യു​ന്ന​വ​ർ​ ​ഒ​റ്റ​ ​സി​റ്റിം​ഗി​ൽ​ ​ഒ​ത്തു​ചേ​ർ​ന്നി​ട്ടു​ണ്ട്.​ ​സ്‌​നേ​ഹ​ത്തി​ന്റെ​ ​ക​ട​ൽ​ ​മ​ന​സി​ലു​ണ്ടെ​ങ്കി​ലും​ ​പ്ര​ക​ടി​പ്പി​ക്കാ​നാ​വാ​ത്ത​വ​രു​ണ്ട്.​ ​ഭാ​ര്യ​യു​ടെ​ ​കു​റ്റ​ങ്ങ​ളും​ ​കു​റ​വു​ക​ളു​മാ​യി​ ​വ​രു​ന്ന​വ​ർ​ ​സ്വ​ന്തം​ ​പോ​രാ​യ്മ​ക​ൾ​ ​മ​റ​ച്ചു​വ​യ്ക്കു​ന്നു.​ ​നേ​രേ​ ​തി​രി​ച്ചും.​ ​ല​ഹ​രി​മ​രു​ന്നി​ന് ​അ​ടി​മ​ക​ളാ​യ​ ​ധാ​രാ​ളം​ ​പേ​ർ​ ​സ​ഹാ​യം​ ​തേ​ടി​ ​വ​രു​ന്നു​ണ്ട്.​ ​മ​രു​ന്നി​ന​ല്ല,​ ​ര​ക്ഷ​പ്പെ​ട​ണ​മെ​ന്ന​ ​ബോ​ധം​ ​വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​താ​ണ് ​പ്ര​ധാ​നം.​ ​മ​ദ്യം​ ​വി​ഷ​മാ​ണെ​ന്നു​ ​പ​റ​ഞ്ഞാ​ൽ​ ​മ​ദ്യ​പാ​നം​ ​നി​റു​ത്തി​ല്ല.​ ​തി​ന്നാ​നും​ ​കു​ടി​ക്കാ​നും​ ​ആ​ന​ന്ദി​ക്കാ​നും​ ​മാ​ത്ര​മു​ള്ള​ത​ല്ല​ ​ജീ​വി​തം.​ ​ല​ക്ഷ്യം​ ​പ​ണ​മോ​ ​പ്ര​ശ​സ്തി​യോ​ ​അ​ല്ലെ​ങ്കി​ൽ​ ​ഏ​തു​ ​പ്ര​വൃ​ത്തി​ക്കും​ ​ഫ​ല​പ്രാ​പ്തി​യു​ണ്ടാ​കും.

ഗ​വേ​ഷ​ക​നായ
മൈ​ൻ​ഡ് ​സ​ർ​ജൻ
സൈ​ക്കോ​ള​ജി​യും​ ​പാ​രാ​സൈ​ക്കോ​ള​ജി​യു​മെ​ല്ലാം​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​ഹോ​ളി​സ്റ്റി​ക് ​മൈ​ൻ​ഡ് ​സ​യ​ൻ​സി​ലാ​ണ് ​ഗ​വേ​ഷ​ണം​ ​കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്.​ ​അ​തി​ൽ​ ​മൈ​ൻ​ഡ് ​സ​ർ​ജ​റി​യി​ലാ​ണ് ​സ്‌​പെ​ഷ​ലൈ​സ് ​ചെ​യ്യു​ന്ന​ത്.യു.​എ​സി​ലെ​യ​ട​ക്കം​ ​ഗ​വേ​ഷ​ക​ർ​ ​സു​ഹൃ​ത്തു​ക്ക​ളാ​യു​ണ്ട്.​ ​ഒ​ട്ടേ​റെ​ ​രാ​ജ്യാ​ന്ത​ര​ ​ഓ​ൺ​ലൈ​ൻ​ ​പ്രോ​ഗ്രാ​മു​ക​ളി​ൽ​ ​പ​ങ്കെ​ടു​ത്തു.​ ​മ​ൾ​ട്ടി​ ​ഡ​യ​മെ​ൻ​ഷ​ണ​ൽ​ ​മൈ​ൻ​ഡ് ​സ​ർ​ജ​റി​യി​ലൂ​ടെ​ ​(​എം.​ഡി.​എം.​എ​സ്)​ ​പ​ല​രെ​യും​ ​ജീ​വി​ത​ത്തി​ലേ​ക്കു​ ​മ​ട​ക്കി​ക്കൊ​ണ്ടു​വ​ന്നി​ട്ടു​ണ്ട്.​ ​സീ​റോ​ ​ബ​ഡ്ജ​റ്റ് ​സോ​ഷ്യ​ൽ​ ​ട്രാ​ൻ​സ്ഫ​ർ​മേ​ഷ​ൻ​ ​എ​ന്ന​ ​സി​ദ്ധാ​ന്ത​ത്തി​ന്റെ​യും​ ​ഉ​പ​ജ്ഞാ​താ​വാ​ണ്.​ ​എ​ത്ര​ ​ഫ​ണ്ട് ​ഉ​ണ്ടെ​ങ്കി​ലും​ ​ഒ​രു​ ​രാ​ജ്യ​ത്തി​നു​ ​മു​ന്നോ​ട്ടു​ ​പോ​കാ​നാ​വ​ണ​മെ​ന്നി​ല്ല.​ ​ശാ​സ്ത്രീ​യ​മാ​യി​ ​കൈ​കാ​ര്യം​ ​ചെ​യ്യാ​ത്ത​താ​ണ് ​പ്ര​ശ്‌​നം.
സ്വാ​മി​ ​വി​വേ​കാ​ന​ന്ദ​ന്റെ​ ​സം​യ​മം​ ​എ​ന്ന​ ​സി​ദ്ധാ​ന്തം​ ​പി​ന്തു​ട​രു​ന്നു.​ ​ഏ​കാ​ഗ്ര​ത​യും​ ​ധ്യാ​ന​വും​ ​തി​രി​ച്ച​റി​വു​ക​ളു​മെ​ല്ലാം​ ​ഒ​രു​മി​ക്കു​ന്ന​ ​അ​വ​സ്ഥ​യാ​ണി​ത്.​ ​മ​ന​സ് ​പൂ​ർ​ണ​മാ​യും​ ​നി​യ​ന്ത്ര​ണ​ത്തി​ലാ​വു​ക​യും​ ​അ​റി​വു​ക​ൾ​ ​വെ​ളി​പ്പെ​ടു​ക​യും​ ​ചെ​യ്യും.1985​ൽ​ ​തു​ട​ക്ക​മി​ട്ട​ ​ഓ​ൾ​ ​കേ​ര​ള​ ​ഓ​ർ​ഫ​ൻ​സ് ​വെ​ൽ​ഫ​യ​ർ​ ​അ​സോ​സി​യേ​ഷ​ൻ​ ​(​അ​ക്കോ​വ​)​ ​സ്ഥാ​പ​ക​ ചെ​യ​ർ​മാ​നും​ സാ​മൂ​ഹ്യ​ രാ​ഷ്ട്രീ​യ​ നി​രീ​ക്ഷ​ക​നും​ പ​രി​ഷ്‌​ക​ർ​ത്താ​വു​മാ​യ​ സ​ജി​കു​മാ​ർ​ കു​ട്ടി​ക്കാ​ലം​ മു​ത​ൽ​ 5​0​ വ​ർ​ഷ​മാ​യി​ സ​ന്ന​ദ്ധ​സേ​വ​ന​ രം​ഗ​ത്ത് സ​ജീ​വ​ സാ​ന്നി​ദ്ധ്യ​മാ​ണ്. വി​വി​ധ​ ജീ​വ​കാ​രു​ണ്യ​-​വി​ദ്യാ​ഭ്യാ​സ​-​ആ​രോ​ഗ്യ​ ബോ​ധ​വ​ത്ക​ര​ണ​ പ​രി​ശീ​ല​ന​ങ്ങ​ൾ​,​​ പ്ര​കൃ​തി​ സം​ര​ക്ഷ​ണം​,​​ ജ​ല​-​പാ​ർ​പ്പി​ട​ സൗ​ക​ര്യ​ങ്ങ​ൾ​,​​ പ​ട്ടി​ണി​ വി​മു​ക്ത​ സം​രം​ഭ​ങ്ങ​ൾ​,​​ കൊ​റോ​ണ​യ്ക്കെ​തി​രാ​യ​ ടോ​ട്ട​ൽ​ വാ​ക്സി​നേ​ഷ​ൻ​ മെ​ഗാ​ പ്രോ​ഗ്രാ​മു​ക​ൾ​,​​ കു​ടും​ബ​ മാ​ന​സി​കാ​രോ​ഗ്യ​ പ​ദ്ധ​തി​യാ​യ​ വി​ ഹെ​ൽ​പ് യു​ (​W​H​Y​)​,​ ഡി​ജി​റ്റ​ൽ​ ഫാ​മി​ലി​ എ​ന്നി​ങ്ങ​നെ​ ഒ​ട്ടേ​റെ​ ക്ഷേ​മ​ വി​ക​സ​ന​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ഇ​ദ്ദേ​ഹം​ നേ​തൃ​ത്വം​ ന​ൽ​കു​ന്ന​ പ്രൗ​ഡ് ഇ​ന്ത്യാ​ മി​ഷ​ന്റെ​ ഭാ​ഗ​മാ​യി​ ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ണ്ട്. ട്രാ​വ​ൽ​ &​ ടൂ​റി​സം​ പ​ദ്ധ​തി​യാ​യ​ വി​സി​റ്റി​ന് നേ​തൃ​ത്വം​ ന​ൽ​കു​ന്ന​തും​ ഇ​ദ്ദേ​ഹ​മാ​ണ്. മ​ന​:​ശാ​സ്ത്ര​-​ആ​ത്മീ​യ​ പ്ര​ഭാ​ഷ​ണ​ങ്ങ​ളും​ ശാ​സ്ത്രീ​യ​ പ​രി​ശീ​ല​ന​ങ്ങ​ളും​ ന​ൽ​കു​ന്ന​ സ​ജി​കു​മാ​ർ​ 2​0​2​3​ മു​ത​ൽ​ വി​ശ്വ​ശ​ര​ണോ​പാ​സ​ന​ സം​ഘം​ ചെ​യ​ർ​മാ​നാ​ണ്. ഒ​ട്ടേ​റെ​ അം​ഗീ​കാ​ര​ങ്ങ​ളും​ പു​ര​സ്കാ​ര​ങ്ങ​ളും​ ഇ​ദ്ദേ​ഹ​ത്തെ​ തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്.


ഫുട്ബോൾ ട്രാക്ക് റേസിംഗ്

വെ​ട്ടി​ച്ചു​ക​യ​റാം,വി​ജ​യ​ത്തി​ലേ​ക്ക്

ജീ​വി​ത​മെ​ന്ന​ ​ക​ളി​ക്ക​ള​ത്തി​ൽ​ ​ല​ക്ഷ്യ​ങ്ങ​ളു​ടെ​ ​ഗോ​ൾ​വ​ല​ ​കു​ലു​ങ്ങാ​ൻ​ ​എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​ ​ചോ​ദ്യം​ ​പെ​നാ​ൽ​റ്റി​ ​കി​ക്ക് ​പോ​ലെ​ ​ആ​ശ​യ​ക്കു​ഴ​പ്പം​ ​ഉ​ണ്ടാ​ക്കു​ന്ന​താ​ണെ​ങ്കി​ലും​ ​ഡോ.​ ​സ​ജി​കു​മാ​ർ​ ​വ​ലി​യ​മ​ഠ​ത്തി​ന്റെ​ ​ഉ​ത്ത​രം​ ​ഉ​ട​ൻ​-​ ​ഗോ​ളി​യി​ല്ലാ​ത്ത​ ​ഗോ​ൾ​പോ​സ്റ്റ് ​പോ​ലെ​ ​ല​ളി​തം​!.​ ​വി​ശ്വാ​സ​ങ്ങ​ൾ​ക്ക് ​അ​പ്പു​റ​മു​ള്ള​ ​യാ​ഥാ​ർ​ത്ഥ്യ​ത്തി​ന്റെ​ ​കാ​ണാ​പ്പു​റ​ങ്ങ​ൾ​ ​തേ​ടി​യ​ല​യു​ന്ന​ ​ഈ​ ​മ​നഃ​ശാ​സ്ത്ര​ജ്ഞ​ന്റെ​ ​ഏ​റ്റ​വും​ ​പു​തി​യ​ ​ക​ണ്ടെ​ത്ത​ൽ​ ​കാ​യി​ക​മേ​ഖ​ല​യി​ല​ട​ക്കം​ ​ച​ർ​ച്ച​യാ​കു​ന്നു.​ ​ഫു​ട്ബാ​ൾ​ ​ട്രാ​ക്ക് ​റേ​സിം​ഗ് ​(​എ​ഫ്.​ടി.​ആ​ർ​)​ ​എ​ന്ന​ ​കാ​യി​ക​പ​ദ്ധ​തി​ ​രാ​ജ്യ​ത്തി​ന്റെ​ ​പ്ര​തീ​ക്ഷ​ക​ൾ​ക്ക് ​ഊ​ർ​ജം​ ​പ​ക​രു​ന്നു.​ ​ത​ന്ത്ര​ങ്ങ​ളു​ടെ​ ​വി​ഹാ​ര​കേ​ന്ദ്ര​മാ​ണ് ​ഫു​ട്ബാ​ൾ​ ​ഗ്രൗ​ണ്ട്.​ ​ഒ​രു​ ​പ​ന്തി​നു​ ​പി​ന്നാ​ലെ​ ​പ​ല​ർ​ ​പാ​യു​ന്ന​ ​ക​ളി​യി​ൽ​ ​കൃ​ത്യ​ത​യോ​ടെ​ ​കു​തി​ക്കാ​ൻ​ ​ഈ​ ​പ​രി​ശീ​ല​നം​ ​പ്രാ​പ്ത​മാ​ക്കു​ന്നു.​ ​ക​ളി​ക്ക​ള​ത്തി​ൽ​ ​വെ​ട്ടി​ച്ചു​ക​യ​റാ​ൻ​ ​പ്രാ​പ്ത​മാ​ക്കു​ന്ന​ ​ഡ്രി​ബ്ലിം​ഗി​ൽ​ ​ഉ​ൾ​പ്പെ​ടെ​ ​ശാ​സ്ത്രീ​യ​ ​പ​രി​ശീ​ല​നം​ ​ന​ൽ​കു​ന്ന​ ​പ​ദ്ധ​തി​യാ​ണി​ത്.​ ​അ​സാ​ധാ​ര​ണ​ ​വേ​ഗ​വും​ ​പ​ന്തി​ന്റെ​ ​നി​യ​ന്ത്ര​ണ​വും​ ​ഇ​തി​ൽ​ ​സ​മ​ന്വ​യി​ക്കു​ന്നു.​ ​ഡ്രി​ബ്ലിം​ഗി​ന്റെ​ ​വേ​ഗം,​ ​നി​യ​ന്ത്രി​ക്കു​ന്ന​തി​ലെ​ ​സ​ഹി​ഷ്ണു​ത,​ ​ഏ​കാ​ഗ്ര​ത,​ ​കാ​യി​ക​ക്ഷ​മ​ത​ ​എ​ന്നി​വ​യെ​ല്ലാം​ ​വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ ​ഈ​ ​പ​രി​ശീ​ല​നം​ ​കൃ​ത്യ​ത​യി​ലേ​ക്കു​ള്ള​ ​കു​തി​പ്പാ​ണെ​ന്ന് ​ഡോ.​ ​സ​ജി​കു​മാ​ർ​ ​പ​റ​യു​ന്നു.​ ​പ​ല​ ​പ​രി​ശീ​ല​ക​രും​ ​ഇ​ത് ​അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്.​ 400,​ 800,​ 1200,​ 1600,​ 2000​ ​മീ​റ്റ​ർ​ ​മ​ത്സ​ര​ങ്ങ​ളു​ണ്ട്.​ ​ഓ​രോ​ ​മ​ത്സ​രാ​ർ​ത്ഥി​ക്കും​ ​പ്ര​ത്യേ​ക​ ​ന​മ്പ​ർ​ ​ന​ൽ​കി​യ​ ​ഫു​ട്ബാ​ൾ​ ​ന​ൽ​കും.​ ​ഡ്രി​ബ്ലിം​ഗ് ​നി​യ​മ​ങ്ങ​ൾ​ ​പാ​ലി​ച്ച് ​ട്രാ​ക്കി​ലൂ​ടെ​ ​ഓ​ടി​ ​ബാ​ൾ​ ​മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​ക​ണം.​ ​ആ​ദ്യം​ ​ഫി​നി​ഷിം​ഗ് ​ലൈ​ൻ​ ​ക​ട​ക്കു​ന്ന​ ​ഫു​ട്ബാ​ളി​ന്റെ​ ​ഉ​ട​മ​യാ​യി​രി​ക്കും​ ​വി​ജ​യി.​ ​ക​ളി​ക്കാ​ര​ന്റെ​ ​ഏ​കാ​ഗ്ര​ത​യും​ ​കൃ​ത്യ​ത​യും​ ​ഉ​റ​പ്പാ​ക്കാ​ൻ​ ​ഈ​ ​പ​രി​ശീ​ല​ന​ത്തി​ലൂ​ടെ​ ​ക​ഴി​യും.​ ​അ​ത്‌​ല​റ്റി​ക്‌​സ്,​ ​ഫു​ട്ബാ​ൾ,​ ​സ്‌​പോ​ർ​ട്‌​സ് ​സൈ​ക്കോ​ള​ജി,​ ​ക്ഷ​മ​-​സ​ഹി​ഷ്ണു​ത​ ​തു​ട​ങ്ങി​യ​വ​യു​ടെ​ ​ഈ​ ​സ​മ​ന്വ​യ​രൂ​പം​ ​ഓ​ട്ട​ത്തി​ന്റെ​ ​കാ​ര്യ​ക്ഷ​മ​ത​യും​ ​ശ്ര​ദ്ധ​യും​ ​വ​ർ​ദ്ധി​പ്പി​ക്കു​ക​യും,​ ​ന്യൂ​റോ​-​മ​സ്‌​കു​ലാ​ർ​ ​ഏ​കോ​പ​നം​ ​സാ​ദ്ധ്യ​മാ​ക്കു​ക​യും​ ​ചെ​യ്യും.​ ​ക​ളി​ക്കാ​ര​ന്റെ​ ​ക്ഷീ​ണ​വും​ ​മാ​ന​സി​ക​സ​മ്മ​ർ​ദ്ദ​വും​ ​കു​റ​യ്ക്കാ​ൻ​ ​ഈ​ ​പ​രി​ശീ​ല​നം​ ​സ​ഹാ​യി​ക്കു​മെ​ന്ന​താ​ണ് ​മ​റ്റൊ​രു​ ​നേ​ട്ടം.​ ​ഇ​ന്ത്യ​ൻ​ ​ഫു​ട്ബാ​ളി​ന്റെ​ ​ഭാ​വി​ക്കു​ ​കു​തി​പ്പേ​കാ​ൻ​ ​ഇ​തി​നു​ ​ക​ഴി​യു​മെ​ന്ന് ​ഡോ.​ ​സ​ജി​കു​മാ​ർ​ ​ഉ​റ​പ്പു​ന​ൽ​കു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION