SignIn
Kerala Kaumudi Online
Sunday, 12 July 2026 3.22 AM IST

നോ ഇല്ലാത്ത ജാനകി

gc

എ​സ്.​ ​ജാ​ന​കി​ ​എ​ന്ന​ ​ജാ​ന​കി​അ​മ്മ​യു​ടെ​ ​പാ​ട്ടു​ക​ളും​ ​ശ​ബ്ദ​വും​ ​മ​ല​യാ​ളി​യു​ടെ​ ​മ​ന​സിൽ​ ​മാ​യാ​തെ​ ​പ​തി​ഞ്ഞി​രി​ക്കു​ന്നു.​ ​ഒ​രേ​ ​സ​മ​യം​ ​ത​ന്നെ​ ​കൊ​ച്ചു​കു​ട്ടി​യു​ടെ​ ​ശ​ബ്ദ​ത്തി​ലും​ ​കാ​മു​കി​യു​ടെ​ ​ശ​ബ്ദ​ത്തി​ലും​ ​റൊ​മാ​ന്റി​ക്കാ​യും​ ​ഗ​ഹ​ന​മാ​യും​ ​സ്ത്രീ​ ​ശ​ബ്ദ​ത്തി​ന്റെ​ ​ഉ​ച്ച​സ്ഥാ​യി​യി​ലും​ ​ഒ​രേ​പോ​ലെ​ ​ഒ​രേ​ ​റേ​ഞ്ചി​ൽ​ ​പാ​ടാ​ൻ​ ​ക​ഴി​യു​ന്ന​ ​ഇ​ന്ത്യ​യി​ലെ​ ​ഏ​ക​ ​ഗാ​യി​ക​യാ​യി​രു​ന്നു​ ​അ​വ​ർ.
ല​താ​ ​മ​ങ്കേ​ഷ്ക​ർ​ ​ഇ​ന്ത്യ​യി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ഗാ​യി​ക​യാ​ണ്.​ ​അ​വ​ർ​ക്ക് ​അ​വ​രു​ടേ​താ​യ​ ​ശൈ​ലി​യു​ണ്ട്.​ ​ആ​ശാ​ഭോ​സ്‌​ലെ​യ്ക്ക് ​അ​വ​ർ​ക്ക് ​യോ​ജി​ച്ച​ ​പാ​ട്ടു​ക​ളു​ണ്ട്.​ ​ഇ​ള​യ​രാ​ജ​ ​പ​റ​ഞ്ഞ​ത് ​അ​ദ്ദേ​ഹ​ത്തി​ന് ​ഏ​റ്റ​വും​ ​ഇ​ഷ്ട​പ്പെ​ട്ട​ ​ഗാ​യി​ക​ ​ആ​ശാ​ഭോ​സ്‌​ലെ​യെ​ന്നാ​ണ്.​ ​എ​ന്നാ​ൽ​ ​എ​ങ്ങ​നെ​യും​ ​പാ​ടാ​വു​ന്ന​ ​ശ​ബ്ദം​ ​കൊ​ണ്ട് ​മാ​യി​ക​ ​വി​ദ്യ​ ​കാ​ണി​ച്ചി​ട്ടു​ള്ള​ ​ആ​ളാ​ണ് ​ജാ​ന​കി​യ​മ്മ.​ ​അ​താ​ണ് ​ജാ​ന​കി​യ​മ്മ​യു​ടെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​പ്ര​ത്യേ​ക​ത​യും.​ ​ഇ​രു​പ​തോ​ളം​ ​ഭാ​ഷ​ക​ളി​ൽ​ ​പാ​ടി​യ​തെ​ത്ര​ ​ഗാ​ന​ങ്ങ​ൾ.​ ​ജ​ർ​മ്മ​ൻ​ ​ഭാ​ഷ​യി​ൽ​ ​പോ​ലും.​ ​ഞാ​ൻ​ ​ആ​ ​പാ​ട്ട് ​കേ​ട്ടി​ട്ടി​ല്ല.​ ​ഇ​ന്ത്യ​യി​ൽ​ ​ഇ​ങ്ങ​നെ​ ​ഒ​രു​ ​ഗാ​യി​ക​യു​ണ്ടോ​?​ ​യെ​സ് ​ജാ​ന​കി​ ​എ​ന്ന് ​പ​റ​ഞ്ഞാ​ൽ​ ​പി​ന്നെ​ ​നോ​ ​ജാ​ന​കി​ ​എ​ന്ന് ​പ​റ​യാ​നി​ല്ല​ ​എ​ന്ന​ ​ഗാ​യി​ക.
'​ആ​ ​നി​മി​ഷ​ത്തി​ന്റെ​ ​നി​ർ​വൃ​തി​യി​ൽ​ ​ഞാ​നൊ​രാ​വ​ണി​ ​തെ​ന്ന​ലാ​യി​ ​മാ​റി​"​ ​എ​ന്ന​ ​ശ്രീ​കു​മാ​ര​ൻ​ ​ത​മ്പി​സാ​റി​ന്റെ​ ​മ​നോ​ഹ​ര​മാ​യ​ ​ഗാ​നം​ ​ഒ​രി​ക്ക​ലും​ ​മ​റ​ക്കാ​നാ​വി​ല്ല.​ ​വ​യ​ലാ​ർ​ ​-​ ​ദേ​വ​രാ​ജ​ൻ​ ​-​ ​യേ​ശു​ദാ​സ് ​എ​ന്ന് ​പ​റ​യാ​മെ​ങ്കി​ൽ​ ​ഭാ​സ്ക​ര​ൻ​ ​-​ ​ബാ​ബു​രാ​ജ് ​-​ ​എ​സ്.​ജാ​ന​കി​ ​എ​ന്നും​ ​പ​റ​യാം.​ ​ബാ​ബു​രാ​ജ് ​എ​ന്ന​ ​സം​ഗീ​ത​ജ്ഞ​ന്റെ​ ​സൃ​ഷ്ടി​ക്ക് ​പി​ന്നി​ൽ​ ​ജാ​ന​കി​ ​അ​മ്മ​യു​ടെ​ ​ശ​ബ്ദ​വു​മു​ണ്ട്.​ ​വ​ട്ട​പ്പൊ​ട്ടും​ ​ഉ​യ​ർ​ന്ന​ ​ശ​രീ​ര​വും...​ ​ജാ​ന​കി​ ​അ​മ്മ​ ​ഇ​ങ്ങ​നെ​ ​വ​ന്നി​രി​ക്കു​ന്ന​ ​കാ​ഴ്ച​ ​മ​റ​ക്കാ​നാ​വി​ല്ല.​ ​എ​ന്റെ​ ​പാ​ട്ടു​ക​ളും​ ​പാ​ടി​യി​ട്ടു​ണ്ട്.​ ​ചെ​റു​പ്പ​ക്കാ​രാ​യ​ ​സം​ഗീ​ത​ജ്ഞ​ർ​ ​പാ​ട്ടു​ ​പ​റ​ഞ്ഞു​ ​കൊ​ടു​ക്കു​മ്പോ​ൾ​ ​പോ​ലും​ ​വി​ന​യ​ത്തോ​ടെ​ ​കേ​ൾ​ക്കാ​നും​ ​പ​ഠി​ക്കാ​നും​ ​അ​വ​ർ​ക്ക് ​ഒ​രു​ ​മ​ടി​യു​മു​ണ്ടാ​യി​ട്ടി​ല്ല.
ഒ​റ്റ​ ​മാ​ത്ര​യി​ൽ​ ​വ​രി​ക​ളും​ ​ഈ​ണ​വും​ ​ഗ്ര​ഹി​ക്കു​ന്ന​ ​ബ്ലോ​ട്ടിം​ഗ് ​പേ​പ്പ​ർ​ ​പോ​ലെ​യാ​ണ് ​ജാ​ന​കി​ ​അ​മ്മ.​ ​ക്ളാ​സി​ക്ക​ൽ​ ​സം​ഗീ​തം​ ​പ​ഠി​ക്കാ​തെ​യാ​ണ് ​അ​വ​ർ​ ​ന​മ്മ​ളെ​ ​അ​ത്ഭു​ത​പ്പെ​ടു​ത്തി​യ​ത്.​ ​ക്ഷ​ണം​ ​നേ​രം​കൊ​ണ്ട് ​ഗാ​ന​ങ്ങ​ൾ​ ​ന​മ്മ​ളി​ലേ​ക്ക് ​സം​വേ​ദി​പ്പി​ക്കാ​ൻ​ ​അ​വ​ർ​ക്ക് ​സാ​ധി​ച്ചു​വെ​ന്ന​താ​ണ് ​ഏ​റ്റ​വും​ ​വ​ലി​യ​ ​ക​ഴി​വ്.

ശൃംഗാരവേലനെ ദേവാ......

സുബ്ബയ്യാനായിഡുവിന്റെ സംഗീതത്തിൽ കൊഞ്ചും ചിലങ്കൈ എന്ന സിനിമയിലെ 'ശൃംഗാരവേലനെ ദേവാ" എന്ന പാട്ട് മാത്രം മതി ജാനകിയെ അവിസ്മരണീയയാക്കാൻ. ഇന്നും പുതിയ തലമുറയിലെ പാട്ടുകാർ പോലും ആ ഗാനത്തിന് മുന്നിൽ പതറിപ്പോകും. ഈ ഗാനം പാടാൻ ആദ്യം ചെന്നത് ലീലയാണ്. നാഗസ്വരത്തിനെ ഹൈപിച്ചിനെ പിന്തുടർന്ന് ആ താരതമ്യത്തിൽ പാടികേൾപ്പിക്കാൻ പറ്റില്ലെന്നായിരുന്ന അവരുടെ മറുപടി. ആരെക്കൊണ്ട് പാടിക്കാനാകും എന്ന ചോദ്യമുയർന്നപ്പോൾ ലീലച്ചേച്ചി രണ്ടാമതൊന്ന് ചിന്തിക്കാതെ പറഞ്ഞ പേര് എസ്. ജാനകിയുടേതായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JANAKIYAMMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION