SignIn
Kerala Kaumudi Online
Sunday, 12 July 2026 3.23 AM IST

തലപ്പാട്ട് തിരുത്തിയ തലവര

sa

പ​ത്താം​ ​ക്ളാ​സി​ൽ​ ​വെ​റും​ 94​ ​മാ​ർ​ക്ക് ​മാ​ത്രം.​ ​പ​ഠ​ന​ത്തി​ൽ​ ​ഭാ​വി​യി​ല്ലെ​ന്ന് ​തി​രി​ച്ച​റി​ഞ്ഞ് ​ഓ​ട്ടോ​റി​ക്ഷ​യോ​ടി​ച്ച് ​തു​ട​ങ്ങി​യ​ ​ജീ​വി​തം.​ ​പ​ക്ഷേ,​​​ ​കാ​ലം​കാ​ത്തു​വ​ച്ച​ത് ​മ​റ്റൊ​ന്നാ​യി​രു​ന്നു.​ 49​-ാം​ ​വ​യ​സി​ൽ​ ​ആ​ദ്യ​മാ​യെ​ഴു​തി​യ​ ​ഗാ​നം​ ​കാ​യം​കു​ളം​ ​എ​രു​വ​ ​വേ​ലി​യി​ൽ​വ​ട​ക്ക​തി​ൽ​ ​അ​നി​ ​മ​ങ്കി​ന്റെ​ ​ത​ല​വര​മാ​റ്റി.​ ​'​ത​ഴ​പ്പാ​ട്ട്",​​​ ​പ്ള​സ് ​വ​ൺ​ ​മ​ല​യാ​ളം​ ​ഭാ​ഷാ​പ​ഠ​ന​ ​പാ​ഠ​പു​സ്ത​ക​ത്തി​ലാ​ണ് ​ഇ​ടം​പി​ടി​ച്ച​ത്.​ത​ഴ​പ്പാ​യ​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​ജീ​വി​തം​ ​ആ​സ്‌​പ​ദ​മാ​ക്കി​ ​അ​നി​ ​മ​ങ്ക് ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ച്ച​ ​'​നെ​യ്‌​തെ​ടു​ത്ത​ ​ജീ​വി​ത​ങ്ങ​ൾ​" ​എ​ന്ന​ ​ഡോ​ക്യു​മെ​ന്റ​റി​യു​ടെ​ ​ആ​മു​ഖ​ഗാ​ന​മാ​ണ് ​ഇ​പ്പോ​ൾ​ ​പ​ഠ​ന​ലോ​ക​ത്തേ​യ്ക്ക് ​എ​ത്തി​യ​ത്.​ ​ഡോ​ക്യു​മെ​ന്റ​റി​ ​റീ​ലീ​സ് ​ചെ​യ്യും​ ​മു​ന്നേ​ ​ഒ​ന്ന​ര​ ​മി​നി​റ്റ് ​ദൈ​ർ​ഖ്യ​മു​ള്ള​ ​പാ​ട്ട് ​പു​റ​ത്തി​റ​ക്കി,​​​ ​ഹി​റ്റാ​യി.​ ​അ​പ്ര​തീ​ക്ഷി​ത​മാ​യി​ ​പാ​ഠ​പു​സ്ത​ക​ത്തി​ലും​!​
'​കു​ള​ക്ക​ര​യി​ലെ​ ​കൈ​ത​ ​പൂ​ത്ത​പ്പോ​ൾ​ ​
കാ​തു​കു​ത്തി​യ​ ​പെ​ണ്ണേ…
കീ​റി​ച്ചു​റ്റി​ ​നെ​യ്‌​തെ​ടു​ത്തൊ​രു​ ​
ക​ന​വു​ ​ക​ണ്ടെ​ടി​ ​പെ​ണ്ണേ…
പൂ​ത്തു​നി​ന്ന​ ​കൈ​ത​പ്പൂ​ക്ക​ൾ​ ​
പു​ഞ്ചി​രി​ ​തൂ​കി​ ​നി​ന്നേ..​."​ ​
പാ​ട്ട് ഇങ്ങനെ ​ ​തു​ട​ങ്ങുന്നു.​കു​ള​ക്ക​ര​യി​ൽ​ ​കൈ​ത​പ്പൂ​ക്ക​ൾ​ ​വി​രി​യു​മ്പോ​ൾ​ ​അ​വ​യു​ടെ​ ​സു​ഗ​ന്ധം​ ​കാ​റ്റി​ൽ​ ​മാ​ത്ര​മ​ല്ല​ ​പ​ട​രു​ന്ന​ത്.​ ​നാ​ടി​ന്റെ​ ​ഓ​ർ​മ​ക​ളി​ലേ​യ്ക്കും​ ​അ​ദ്ധ്വാ​ന​ത്തി​ന്റെ​ ​ക​ഥ​ക​ളി​ലേ​യ്ക്കും ​സാ​വ​ധാ​നം​ ​ഒ​ഴു​കി​യെ​ത്തും.​ ​കൈ​തോ​ല​കൊ​ണ്ട് ​ജീ​വി​തം​ ​നെ​യ്ത് ​തീ​ർ​ക്കു​ന്ന​ ​മ​നു​ഷ്യ​രു​ടെ​ ​കൈ​ക​ളി​ൽ​ ​വി​രി​ഞ്ഞ​ ​സ്വ​പ്ന​ങ്ങ​ൾ​ക്കും​ ​അ​വ​രു​ടെ​ ​വി​യ​ർ​പ്പി​നും​ ​ഭാ​ഷ​യ്ക്കും​ ​സം​ഗീ​തം​ ​പ​ക​ർ​ന്ന​ ​ത​ഴ​പ്പാ​ട്ട് ​മൂ​ന്നാം​ ​അ​ദ്ധ്യാ​യ​ത്തി​ൽ​ ​സം​സ്കാ​ര​വി​നി​മ​യ​മെ​ന്ന​ ​പേ​രി​ൽ​ ​കു​ട്ടി​ക​ൾ​ ​പ​ഠി​ക്കു​ക​യാ​ണ്.​ ​കാ​ല​ത്തി​ന്റെ​ ​തി​ര​ക്കി​ൽ​ ​മ​റ​ഞ്ഞു​പോ​കു​ന്ന​ ​ജ​ന​ജീ​വി​ത​ത്തി​ന് ​ല​ഭി​ച്ച​ ​അം​ഗീ​കാ​രം​ ​കൂ​ടി​യാ​കു​മ്പോ​ൾ​ ​അ​നി​ ​മ​ങ്കി​നും​ ​ഉ​ള്ളു​നി​റ​ഞ്ഞ​ ​സ​ന്തോ​ഷം.
​ ​ഇ​ര​ട്ട​പ്പേ​രി​നെ​ ​കൂ​ടെ​ക്കൂ​ട്ടി​യ​ ​
'​അ​നി​ ​മോ​ൻ"
അ​നി​ ​മോ​ൻ​ ​എ​ന്നാ​ണ് ​യ​ഥാ​ർ​ത്ഥ​പേ​ര്.​ ​മ​ങ്കെ​ന്ന​ത് ​അ​നി​യു​ടെ​ ​പൂ​ർ​വി​ക​രു​ടെ​ ​ഇ​ര​ട്ട​പ്പേ​രും.​ ​ആ​ ​പേ​ര് ​സ​ന്തോ​ഷ​ത്തോ​ടെ​ ​സ്വ​ന്തം​ ​പേ​രി​നൊ​പ്പം​ ​ചേ​ർ​ത്തു.​ ​പ​ത്താം​ ​ക്ളാ​സി​ൽ​ ​പ​ഠി​പ്പ് ​നി​റു​ത്തി​ ​ഓ​ട്ടോ​റി​ക്ഷ​യോ​ടി​ച്ച് ​തു​ട​ങ്ങി​യ​ ​അ​നി​ ​സി​നി​മാ​ ​ഭ്ര​മം​ ​മൂ​ത്ത് ​വീ​ഡി​യോ​ ​കാ​സ​റ്റു​ക​ളു​ടെ വിതരണ​ ​ഏ​ജ​ന്റാ​യി.​ ​എ​ല്ലാ​ ​സി​നി​മ​ക​ളും​ ​കാ​ണാ​മെ​ന്ന​താ​യി​രു​ന്നു​ ​സ​ന്തോ​ഷം.​ ​കാ​സ​റ്റു​ക​ൾ​ ​ഇല്ലാതായ​തോ​ടെ​ ​വി​വി​ധ​ ​ജോ​ലി​ക​ൾ.​ ​അ​പ്പോ​ഴും​ ​സി​നി​മാ​ ​ഭ്ര​മം​ ​വി​ട്ടി​ല്ല.​ ​ഷോ​ർ​ട്ട് ​ഫി​ലി​മി​ലൂ​ടെ​യാ​യി​രു​ന്നു​ ​തു​ട​ക്കം.​ 11​ ​ഷോ​ർ​ട്ട് ​ഫി​ലി​മു​ക​ളും​ ​മൂ​ന്ന് ​ഡോ​ക്യു​മെ​ന്റ​റി​ക​ളും​ ​പൂ​ർ​ത്തി​യാ​ക്കി.​ ​ത​ഴ​പ്പാ​യ​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​ജീ​വി​തം​ ​ആ​സ്പ​ദ​മാ​ക്കി​ ​ഒ​രു​ക്കി​യ​ ​'​നെ​യ്‌​തെ​ടു​ത്ത​ ​ജീ​വി​ത​ങ്ങ​ൾ" ​എ​ന്ന​ ​ഡോ​ക്യു​മെ​ന്റ​റി​ക്ക് ​ഓ​ണാ​ട്ടു​ക​ര​യു​ടെ​ ​ആ​ത്മാ​വു​ള്ള​ ​ഗാ​ന​മാ​ണ് ​വേ​ണ്ടി​യി​രു​ന്ന​ത്.​ ​പ​ല​രെ​യും​ ​സ​മീ​പി​ച്ചു.​ ​പ​ല​ ​വ​രി​ക​ളും​ ​കേ​ട്ടു.​ ​ഒ​ന്നും​ ​മ​ന​സിൽ​ ​ത​ട്ടി​യി​ല്ല.​ ​ഒ​ടു​വി​ൽ,​ ​പാ​ട്ടെ​ഴു​ത്തി​നാ​യി​ ​പേ​ന​യു​ന്തി.​ ​ജീ​വി​ത​ത്തി​ൽ​ ​ആ​ദ്യ​മാ​യി​ ​അ​നി​ ​മ​ങ്ക് ​ഒ​രു​ ​പാ​ട്ടെ​ഴു​തി.​ ​ആ​ ​പാ​ട്ട് ​ഡോ​ക്യു​മെ​ന്റ​റി​യു​ടെ​ ​ആ​മു​ഖ​ഗാ​ന​മാ​യി​ ​പു​റ​ത്തി​റ​ങ്ങി,​​ ​ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ​ ​ഇ​ടം​ ​നേ​ടി.​ ​ഡോ​ക്യു​മെ​ന്റ​റി​ ​റി​ലീ​സ് ​ചെ​യ്യു​ന്ന​തി​ന് ​മു​മ്പേ​ ​പാ​ട്ട് ​ഹി​റ്റാ​യി.​ ​പി​ന്നെ​ ​സം​ഭ​വി​ച്ച​ത് ​ആ​രും​ ​പ്ര​തീ​ക്ഷി​ക്കാ​ത്ത​ ​മ​റ്റൊ​രു​ ​അ​ത്ഭു​തം​.​ ​ആ​ദ്യ​മാ​യി​ ​എ​ഴു​തി​യ​ ​ആ​ ​ഗാ​നം​ ​പ്ല​സ് ​വ​ൺ​ ​മ​ല​യാ​ളം​ ​പാ​ഠ​പു​സ്ത​ക​ത്തി​ന്റെ​ ​ഭാ​ഗ​മാ​യെ​ത്തി.​ ​'​'​ ​പാ​ട്ടു​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ ​പാ​ഠ​പു​സ്ത​ക​ ​ക​രി​ക്കു​ലം​ ​ക​മ്മി​റ്റി​യി​ൽ​ ​നി​ന്ന് ​വി​ളി​ ​വ​ന്നു.​ ​വ്യ​ക്തി​വി​വ​ര​ങ്ങ​ൾ​ ​തി​ര​ക്കി.​ ​ഒ​ടു​വി​ലാ​ണ് ​അ​റി​ഞ്ഞ​ത് ​ഈ​ ​വ​ർ​ഷ​ത്തെ​ ​പാ​ഠ​പു​സ്ത​ക​ത്തി​ൽ​ ​പാ​ട്ടു​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന്.​ ​പ​ത്താം​ ​ക്ളാ​സ് ​പോ​ലും​ ​പാ​സാ​കാ​ത്ത​ ​ഒ​രാ​ളെ​ഴു​തി​യ​ ​ഗാ​നം​ ​പ്ള​സ് ​വ​ണ്ണി​ൽ​ ​പ​ഠി​പ്പി​ക്കു​ക​യെ​ന്ന​തി​ന്റെ​ ​സ​ന്തോ​ഷം​ ​എ​ങ്ങ​നെ​യാ​ണ് ​പ്ര​ക​ടി​പ്പി​ക്കു​ക​""​ ​-​തെ​ളി​ഞ്ഞ​ ​ചി​രി​യോ​ടെ​ ​അ​നി​ ​മ​ങ്ക് ​പ​റ​യു​ന്നു.

​'​നെ​യ്‌​തെ​ടു​ത്ത​ ​ജീ​വി​ത​ങ്ങ​ൾ"
ഡോ​ക്യു​മെ​ന്റ​റി​യു​ടെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ക​രു​ത്ത് ​അ​തി​ന്റെ​ ​ആ​ധി​കാ​രി​ക​ത​യാ​ണ്.​ ​ഓ​ണാ​ട്ടു​ക​ര​യു​ടെ​ ​ഭാ​ഷാ​ശൈ​ലി​യും​ ​പ്രാ​ദേ​ശി​ക​ ​വാ​ക്കു​ക​ളും​ ​യാ​തൊ​രു​ ​കൃ​ത്രി​മ​ത്വ​വു​മി​ല്ലാ​തെ​ ​അ​തേ​പ​ടി​ ​പ്രേ​ക്ഷ​ക​രി​ലേ​യ്ക്ക് എ​ത്തി​ച്ചി​രി​ക്കു​ന്നു.​ ​ആ​ ​ഭാ​ഷ​യി​ൽ​ ​മ​ണ്ണി​ന്റെ​ ​മ​ണ​മു​ണ്ട്;​ ​മ​നു​ഷ്യ​രു​ടെ​ ​ആ​ത്മ​ബ​ന്ധ​മു​ണ്ട്;​ ​പൈ​തൃ​ക​ത്തി​ന്റെ​ ​ജീ​വ​സ്പ​ന്ദ​നവു​മു​ണ്ട്.​ ​ഡോ​ക്യു​മെ​ന്റ​റി​ ​കാ​ണു​ന്ന​വ​ർ​ക്ക് ​അ​ത് ​ദൃ​ശ്യാ​നു​ഭ​വം​ ​മാ​ത്ര​മാ​കു​ന്നി​ല്ല,​ ​ഒ​രു​ ​ദേ​ശ​ത്തി​ന്റെ​ ​ജീ​വി​ത​ത്തി​ലേ​യ്ക്കുള്ള​ ​ യാ​ത്ര​യാ​കു​ന്നു.​ ​വി​വി​ധ​ ​പു​ര​സ്‌​കാ​ര​ങ്ങ​ൾ​ ​സ്വ​ന്ത​മാ​ക്കി,​ ​കേ​ര​ള​ ​പി.​എ​സ്.​സി.​ ​പ​രീ​ക്ഷ​യി​ലെ​ ​ചോ​ദ്യ​ങ്ങ​ളി​ലും​ ​പ​രാ​മ​ർ​ശി​ക്ക​പ്പെ​ട്ട​തോ​ടെ​ ​പൊ​തു​വി​ജ്ഞാ​ന​ത്തി​ന്റെ​ ​ഭാ​ഗ​മാ​യും​ ​മാ​റി.​ ​ഒ​രു​ ​ഡോ​ക്യു​മെ​ന്റ​റി​ ​അ​ക്കാ​ദ​മി​ക​ ​ലോ​ക​ത്തേ​യ്ക്കും​ ​മ​ത്സ​ര​പ്പരീ​ക്ഷ​ക​ളി​ലേ​യ്ക്കും​ ​പ്ര​വേ​ശി​ക്കു​ന്ന​ത് ​അ​തി​ന്റെ​ ​സാ​മൂ​ഹി​ക​ ​പ്ര​സ​ക്തി​യു​ടെ​യും​ ​തെ​ളി​വാ​യി.​ ​കാ​യം​കു​ളം​ ​പു​തു​പ്പ​ള്ളി​ ​സ്വ​ദേ​ശി​നി​​ ​എ​ൺ​പ​ത്തേ​ഴു​കാ​രി​ ​സാ​വി​ത്രി​യ​മ്മ​യാ​ണ് ​പാ​ട്ടു​പാ​ടി​യ​ത്.​ ​ത​ഴ​പ്പാ​ട്ട് ​വൈ​റ​ലാ​യ​പ്പോ​ൾ,​ ​കേ​ട്ട​വ​ർ​ക്ക് ​അ​ത് ​ഒ​രു​ ​ഗാ​യി​ക​യു​ടെ​ ​ശ​ബ്ദ​മാ​യി​ ​തോ​ന്നി​യി​ല്ല​;​ ​ജീ​വി​തം​ ​മു​ഴു​വ​ൻ​ ​അ​ദ്ധ്വാ​നി​ച്ച​ ​ഒ​രു​ത​ല​മു​റ​യു​ടെ​ ​ആ​ത്മ​ഗാ​ന​മാ​യാ​ണ് ​അ​നു​ഭ​വ​പ്പെ​ട്ട​ത്.​ ​കാ​ലം​ ​തേ​ച്ചു​മി​നു​ക്കി​യ​ ​അ​വ​രു​ടെ​ ​ശ​ബ്ദ​ത്തി​ലെ​ ​നി​ഷ്ക​ള​ങ്ക​ത​യും​ ​അ​നു​ഭ​വ​ങ്ങ​ളു​ടെ​ ​ആ​ഴ​വും​ ​അ​നേ​ക​രെ​ ​സ്പ​ർ​ശി​ച്ചു.​ ​അ​തോ​ടെ​ ​ഡോ​ക്യു​മെ​ന്റ​റി​യും​ ​വ​ലി​യ​ ​ച​ർ​ച്ച​ക​ൾ​ക്ക് ​വ​ഴി​യൊ​രു​ക്കി.​ഡോ​ക്യു​മെ​ന്റ​റി​ ​അ​ന്താ​രാ​ഷ്ട്ര​ ​ച​ല​ച്ചി​ത്ര​മേ​ള​ക​ളി​ലും​ ​പ്ര​ദ​ർ​ശി​പ്പി​ക്ക​പ്പെ​ട്ടു.​ ​പ്രാ​ദേ​ശി​ക​ ​ജീ​വി​ത​ങ്ങ​ളെ​ ​ആ​ഗോ​ള​ ​പ്രേ​ക്ഷ​ക​രി​ലേ​യ്ക്ക് ​എ​ത്തി​ക്കാ​ൻ​ ​ഭാ​ഷ​യ്ക്ക് ​ത​ടസമി​ല്ലെ​ന്ന് ​വീ​ണ്ടും​ ​തെ​ളി​യി​ക്ക​പ്പെ​ട്ടു.​ ​കൈ​ത​യു​ടെ​യും​ ​ത​ഴ​പ്പാ​യ​യു​ടെ​യും​ ​ക​ഥ​ ​ലോ​ക​ത്തി​ന്റെ​ ​വി​വി​ധ​ ​വേ​ദി​ക​ളി​ൽ​ ​മു​ഴ​ങ്ങി​യ​പ്പോ​ൾ,​ ​നാ​ടി​ന്റെ​ ​അ​ദ്ധ്വാ​ന​ച​രി​ത്രം​ ​പു​തു​ത​ല​മു​റ​ ​അ​റി​ഞ്ഞു.​ ​യ​ന്ത്ര​വ​ൽ​ക്ക​രി​ക്ക​പ്പെ​ടു​ന്ന​ ​ലോ​ക​ത്തും​ ​ചി​ല​ ​കൈ​ക​ൾ​ ​ഇ​പ്പോ​ഴും​ ​പാ​ര​മ്പ​ര്യം​ ​നെ​യ്യു​ന്നു​ണ്ടെ​ന്നും​ ​ചി​ല​ ​ജീ​വി​ത​ങ്ങ​ൾ​ ​ഇ​ന്നും​ ​അ​ദ്ധ്വാന​ത്തെ​ ​ആ​ശ്ര​യി​ച്ചാ​ണ് ​മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്നും ​ഭാ​ഷ​യും​ ​സം​സ്കാ​ര​വും​ ​തൊ​ഴി​ലു​മെ​ല്ലാം​ ​ചേ​ർ​ന്നാ​ണ് ​ജ​ന​ത​യു​ടെ​ ​സ്വ​ത്വം​ ​രൂ​പ​പ്പെ​ടു​ന്ന​തെ​ന്നും​ ​ത​ഴ​പ്പാ​ട്ട് ​പ​ഠി​പ്പി​ക്കു​ന്നു!

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION