SignIn
Kerala Kaumudi Online
Sunday, 06 September 2026 4.36 AM IST

പ്രൊഫ. ടി.പി മർക്കോസ് കേരള മോഡൽ ക്ഷീര വിപ്ലവത്തിന്റെ മുന്നണിപ്പോരാളി

marcode

ഗുജറാത്തിൽ വിജയിച്ച ആ​ന​ന്ദ് ​മോ​ഡ​ലി​ൽ​ ​നി​ന്ന് ​ഉ​ൾ​ക്കൊ​ണ്ട പ്ര​ചോ​ദന​ത്തി​ൽ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ലാ​ൽ​ ​ബ​ഹ​ദൂ​ർ​ ​ശാ​സ്ത്രി​യു​ടെ​ ​കാ​ല​ത്താ​ണ് ​രാ​ജ്യ​വ്യാ​പ​ക​മാ​യി​ ​ഓ​പ്പ​റേ​ഷ​ൻ​ ​ഫ്ല​ഡ് ​എ​ന്ന​ ​മു​ദ്രാ​വാ​ക്യ​വു​മാ​യി​ ​നാ​ഷ​ണ​ൽ​ ​ഡ​യ​റി​ ​ഡ​വ​ല​പ്മെ​ന്റ് ​ബോ​ർ​ഡ് ​സ്ഥാ​പി​ച്ച​ത്.​ ​പ​ദ്ധ​തി​യു​ടെ​ ​ആ​ദ്യ​ ​ഘ​ട്ട​ത്തി​ൽ​ ​അ​വ​ഗ​ണി​ക്ക​പ്പെ​ട്ടെ​ങ്കി​ലും​ ​ര​ണ്ടാം​ഘ​ട്ട​ത്തി​ൽ​ ​കേ​ര​ള​വും ​ ​ഉ​ൾ​പ്പെ​ട്ടു.​ ​അ​ന്ന​ത്തെ​ ​മു​ഖ്യ​മ​ന്ത്രി​ ​കെ.​ ​ക​രു​ണാ​ക​ര​നും,​ ​
കൃ​ഷി​വ​കു​പ്പ് ​മ​ന്ത്രി​ ​ആ​യി​രു​ന്ന​ ​കെ.​ആ​ർ.​ ​ഗൗ​രി​ ​അ​മ്മ​യും​ ​ ഇ​ട​പെ​ട്ടാ​ണ് ​ഓ​പ്പ​റേ​ഷ​ൻ​ ​ഫ്ല​ഡ് ​എ​ന്ന​ ​ആ​ശ​യ​ത്തെ​ ​ കേ​ര​ള​ത്തി​ലേ​ക്ക് ​വ്യാ​പി​പ്പി​ച്ച​ത്.​ ​എ​ന്നാ​ൽ​ ​അ​തി​നു​പി​ന്നി​ൽ​ ​ മ​റ്റൊ​രു​ ​മ​ല​യോ​ര​ ​ക​ർ​ഷ​ക​ന്റെ​ ​നി​ര​ന്ത​ര​ ​പ്ര​യ​ത്ന​വും​ ​ നി​ശ്ച​യ​ദാ​ർ​ഢ്യ​വും​ ​ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന​ ​യാ​ഥാ​ർ​ത്ഥ്യം​ ​വി​സ്മ​രി​ക്കാ​നാ​വി​ല്ല.​ ​കോ​ത​മം​ഗ​ലം​ ​വാ​ര​പ്പെ​ട്ടി​ ​ തേ​ക്കി​ല​ക്കാ​ട്ട് ​ വീ​ട്ടി​ൽ ​ ​ടി.​പി. ​മ​ർ​ക്കോ​സ് ​ എ​ന്ന​ ​ കോ​ളേ​ജ് ​ അ​ദ്ധ്യാ​പ​ക​നാ​യി​രു​ന്നു​ ​ആ​ ​നി​യോ​ഗം​ ​കൈ​വ​ന്ന​ത്.​

1980​ക​ളി​ലാ​ണ് ​ദേ​ശീ​യ​ ​ക്ഷീ​ര​വി​ക​സ​ന​ ​പ​ദ്ധ​തി​യു​ടെ​ ​പാ​ത​പി​ന്തു​ട​ർ​ന്ന് ​'​മി​ൽ​മ​'​ ​എ​ന്ന​ ​പേ​രി​ൽ​ ​അ​റി​യ​പ്പെ​ടു​ന്ന​ ​കേ​ര​ള​ ​സ​ഹ​ക​ര​ണ​ ​ക്ഷീ​ര​വി​പ​ണ​ന​ ​ഫെ​ഡ​റേ​ഷ​ൻ​ ​രൂ​പം​ ​കൊ​ള്ളു​ന്ന​ത്.​ 1960​ക​ളി​ൽ​ ​ഗു​ജ​റാ​ത്തി​ലെ​ ​കെ​യ്‌​റ​ ​ജി​ല്ല​യി​ൽ​ ​സ​ഹ​ക​ര​ണാ​ടി​സ്ഥാ​ന​ത്തി​ൽ​ ​ഉ​ല്പ്പാ​ദ​നം,​ ​സം​ഭ​ര​ണം,​ ​സം​സ്‌​ക്ക​ര​ണം,​ ​വി​പ​ണ​നം​ ​എ​ന്ന​ ​സം​യോ​ജി​ത​ ​സ​മീ​പ​നം​ ​സ്വീ​ക​രി​ച്ച​ ​ക​ർ​ഷ​ക​ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ ​ആ​ന​ന്ദ് ​അ​മു​ൽ​ ​സ​ഹ​ക​ര​ണ​ ​സം​ഘ​ത്തി​ന്റെ​ ​വി​ജ​യ​ഗാ​ഥ​യി​ൽ​ ​നി​ന്നു​ൾ​ക്കൊ​ണ്ട​ ​പ്ര​ചോദ​ന​മാ​ണ് ​കേ​ര​ള​ത്തി​ലെ​ ​ക്ഷീ​ര​വി​പ്ല​വ​ത്തി​നും​ ​നി​താ​ന​മാ​യ​ത്.​ ​ഇ​ന്ത്യ​യി​ൽ​ ​ക്ഷീ​ര​വി​പ്ല​വ​ത്തി​ന് ​നാ​ന്ദി​കു​റി​ച്ച​ ​ആ​ന​ന്ദ് ​അ​മൂ​ലി​ന്റെ​ ​സ്ഥാ​പ​ക​ൻ​ ​കോ​ഴി​ക്കോ​ട് ​സ്വ​ദേ​ശി​യും​ ​മ​ല​യാ​ളി​യു​മാ​യ​ ​വ​ർ​ഗീ​സ് ​കു​ര്യ​നാ​യി​രു​ന്നു​വെ​ന്ന​തും​ ​മി​ൽ​മ​യു​ടെ​ ​വി​ജ​യ​ഗാ​ഥ​യ്ക്കൊ​പ്പം​ ​എ​ക്കാ​ല​വും​ ​സ്മ​രി​ക്ക​പ്പെ​ടു​ന്ന​ ​ച​രി​ത്ര​മാ​ണ്.
ആ​ന​ന്ദ് ​മോ​ഡ​ലി​ൽ​ ​നി​ന്ന് ​ഉ​ൾ​ക്കൊ​ണ്ട് ​പ്ര​ചോ​ദന​ത്തി​ൽ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ലാ​ൽ​ ​ബ​ഹ​ദൂ​ർ​ ​ശാ​സ്ത്രി​യു​ടെ​ ​കാ​ല​ത്താ​ണ് ​രാ​ജ്യ​വ്യാ​പ​ക​മാ​യി​ ​ഓ​പ്പ​റേ​ഷ​ൻ​ ​ഫ്ല​ഡ് ​എ​ന്ന​ ​മു​ദ്രാ​വാ​ക്യ​വു​മാ​യി​ ​നാ​ഷ​ണ​ൽ​ ​ഡ​യ​റി​ ​ഡ​വ​ല​പ്മെ​ന്റ് ​ബോ​ർ​ഡ് ​സ്ഥാ​പി​ച്ച​ത്.​ ​പ​ദ്ധ​തി​യു​ടെ​ ​ആ​ദ്യ​ ​ഘ​ട്ട​ത്തി​ൽ​ ​അ​വ​ഗ​ണി​ക്ക​പ്പെ​ട്ടെ​ങ്കി​ലും​ ​ര​ണ്ടാം​ഘ​ട്ട​ത്തി​ൽ​ ​കേ​ര​ള​വും​ ​ഉ​ൾ​പ്പെ​ട്ടു.​ ​അ​ന്ന​ത്തെ​ ​മു​ഖ്യ​മ​ന്ത്രി​ ​കെ.​ ​ക​രു​ണാ​ക​ര​നും,​ ​കൃ​ഷി​വ​കു​പ്പ് ​മ​ന്ത്രി​ ​ആ​യി​രു​ന്ന​ ​കെ.​ആ​ർ.​ ​ഗൗ​രി​ ​അ​മ്മ​യും​ ​ഇ​ട​പെ​ട്ടാ​ണ് ​ഓ​പ്പ​റേ​ഷ​ൻ​ ​ഫ്ല​ഡ് ​എ​ന്ന​ ​ആ​ശ​യ​ത്തെ​ ​കേ​ര​ള​ത്തി​ലേ​ക്ക് ​വ്യാ​പി​പ്പി​ച്ച​ത്.​ ​എ​ന്നാ​ൽ​ ​അ​തി​നു​പി​ന്നി​ൽ​ ​മ​റ്റൊ​രു​ ​മ​ല​യോ​ര​ ​ക​ർ​ഷ​ക​ന്റെ​ ​നി​ര​ന്ത​ര​ ​പ്ര​യ​ത്ന​വും​ ​നി​ശ്ച​യ​ദാ​ർ​ഢ്യ​വും​ ​ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന​ ​യാ​ഥാ​ർ​ത്ഥ്യം​ ​വി​സ്മ​രി​ക്കാ​നാ​വി​ല്ല.​ ​കോ​ത​മം​ഗ​ലം​ ​വാ​ര​പ്പെ​ട്ടി​ ​തേ​ക്കി​ല​ക്കാ​ട്ട് ​വീ​ട്ടി​ൽ​ ​ടി.​പി.​ ​മ​ർ​ക്കോ​സ് ​എ​ന്ന​ ​കോ​ളേ​ജ് ​അ​ദ്ധ്യാ​പ​ക​നാ​യി​രു​ന്നു​ ​ആ​ ​നി​യോ​ഗം​ ​കൈ​വ​ന്ന​ത്.​
​മ​ന്ത്രി​ ​കെ.​ആ​ർ.​ ​ഗൗ​രി​യ​മ്മ​ ​ഗു​ജ​റാ​ത്തി​ൽ​ ​നേ​രി​ട്ടു​പോ​യി​ ​ഡോ.​ ​കു​ര്യ​നു​മാ​യി​ ​സം​സാ​രി​ച്ചാ​ണ് ​പ​ദ്ധ​തി​ ​കേ​ര​ള​ത്തി​ലേ​ക്ക് ​വ്യാ​പി​പ്പി​ക്കാ​നു​ള്ള​ ​രൂ​പ​രേ​ഖ​ ​ത​യ്യാ​റാ​ക്കി​യ​ത്.​ ​ഇ​ത​നു​സ​രി​ച്ച് ​പ്രാ​ദേ​ശി​ക​ ​ത​ല​ത്തി​ൽ​ ​ക്ഷീ​ര​ ​ക​ർ​ഷ​ക​ ​സ​ഹ​ക​ര​ണ​ ​സം​ഘ​ങ്ങ​ൾ​ ​രൂ​പീ​ക​രി​ക്കു​ക​ ​എ​ന്ന​താ​യി​രു​ന്നു​ ​ആ​ദ്യ​ ​പ​ടി.​ ​സം​സ്ഥാ​ന​ത​ല​ത്തി​ൽ​ ​കേ​ര​ള​ ​മി​ൽ​ക്ക് ​കോ​-​ഓ​പ്പ​റേ​റ്റീ​വ് ​ഫെ​ഡ​റേ​ഷ​നും​ ​അ​തി​നു​കീ​ഴി​ൽ​ ​തി​രു​വ​ന​ന്ത​പു​ര​വും​ ​എ​റ​ണാ​കു​ള​വും​ ​കേ​ന്ദ്രീ​ക​രി​ച്ച​ ​ര​ണ്ട് ​മേ​ഖ​ല​ ​യൂ​ണി​യ​നു​ക​ളും​ ​രൂ​പീ​ക​രി​ച്ചു.​ ​അതിന്റെ ചെയർമാനായി വകുപ്പ് സെക്രട്ടറിയെയും ബോർഡംഗമായി പ്രയാർ ഗോപാലകൃഷ്ണനെയും നിയമിച്ചു. പിന്നീട് പ്രയാർ ഗോപാലകൃഷ്ണൻ ഫെഡറേഷൻ ചെയർമാനായി. ഇ​ടു​ക്കി,​ ​എ​റ​ണാ​കു​ളം,​ ​കോ​ട്ട​യം,​ ​തൃ​ശൂ​ർ​ ​ജി​ല്ല​ക​ൾ​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​എ​റ​ണാ​കു​ളം​ ​മേ​ഖ​ലാ​യൂ​ണി​യ​ന് ​കീ​ഴി​ൽ​ ​പ്രാ​ഥ​മി​ക​ ​സം​ഘ​ങ്ങ​ൾ​ ​രൂ​പീ​ക​രി​ക്കു​ന്ന​തി​നു​ള്ള​ ​ചു​മ​ത​ല​ ​കോ​ളേ​ജ് ​അ​ദ്ധ്യാ​പ​ക​നും​ ​കോ​ൺ​ഗ്ര​സ് ​പ്രാ​ദേ​ശി​ക​ ​നേ​താ​വു​മാ​യി​രു​ന്ന​ ​ടി.​പി.​ ​മ​ർ​ക്കോ​സി​നെ​ ​ഏ​ൽ​പ്പി​ച്ചു.​ 1981​ ​കാ​ല​ത്താ​ണ്.​ ​അ​ന്ന് ​ജി​ല്ല​ ​കോ​ൺ​ഗ്ര​സ് ​ക​മ്മി​റ്റി​ ​പ്ര​സി​ഡ​ന്റ് ​ആ​യി​രു​ന്ന​ ​പി.​പി.​ ​ത​ങ്ക​ച്ച​ന്റെ​ ​നി​ർ​ബ​ന്ധ​ത്തി​ലാ​ണ് ​ടി.​പി.​ ​മ​ർ​ക്കോ​സി​ലേ​ക്ക് ​ആ​ ​നി​യോ​ഗ​മെ​ത്തി​യ​ത്.​ ​മു​മ്പ് ​കോ​ത​മം​ഗ​ലം​ ​മാ​ർ​ ​ബേ​സി​ൽ​ ​ഹൈ​സ്കൂ​ളി​ൽ​ ​അ​ദ്ധ്യാ​പ​ക​ൻ​ ​ആ​യി​രു​ന്ന​പ്പോ​ൾ​ ​സ്കൂ​ൾ​ ​കോ​-​ഓ​പ്പ​റേ​റ്റീ​വ് ​സൊ​സൈ​റ്റി​യു​ടെ​ ​ചു​മ​ത​ല​ ​മ​ർ​ക്കോ​സി​നാ​യി​രു​ന്നു.​ ​അ​ങ്ങ​നെ​ ​സ​ഹ​ക​ര​ണ​മേ​ഖ​ല​യി​ലെ​ ​പ്ര​വൃ​ത്തി​ ​പ​രി​ച​യ​വും​ ​പു​തി​യ​ ​ചു​മ​ത​ല​യി​ലേ​ക്ക് ​ന​യി​ക്കാ​ൻ​ ​കാ​ര​ണ​മാ​യി.​ ​
മ​ല​യോ​ര​ ​മേ​ഖ​ല​യി​ൽ​ ​നി​ര​ന്ത​രം​ ​യാ​ത്ര​ചെ​യ്ത് ​ഏ​റ്റെ​ടു​ത്ത​ ​ഉ​ത്ത​ര​വാ​ദി​ത്വം​ ​നൂ​റു​ശ​ത​മാ​നം​ ​കൃ​ത്യ​ത​യോ​ടെ​ ​ചെ​യ്യു​ക​ ​എ​ന്ന​ ​ശീ​ലം​ ​മ​ർ​ക്കോ​സി​ന്റെ​ ​കൂ​ടെ​പ്പി​റ​പ്പാ​ണ്.​ ​അ​തി​ന്റെ​ ​പി​ന്നി​ലു​ള്ള​ ​ക​ഷ്ട​ ​ന​ഷ്ട​ങ്ങ​ളെ​ക്കു​റി​ച്ച് ​അ​ദ്ദേ​ഹം​ ​ആ​ലോ​ചി​ച്ച​തേ​യി​ല്ല.​ ​യാ​ത്രാ​സൗ​ക​ര്യം​ ​തീ​രെ​ ​പ​രി​മി​ത​മാ​യി​രു​ന്നി​ട്ടും​ ​ഇ​ടു​ക്കി​യി​ൽ​ ​ഉ​ൾ​പ്പെ​ടെ​ ​നി​ര​ന്ത​രം​ ​സ​ഞ്ച​രി​ച്ച് ​ക​ർ​ഷ​ക​രെ​ ​വി​ളി​ച്ചു​കൂ​ട്ടി​ ​ആ​ന​ന്ദ് ​മാ​തൃ​ക​യി​ൽ​ ​നി​ര​വ​ധി​ ​സ​ഹ​ക​ര​ണ​ ​സം​ഘ​ങ്ങ​ൾ​ ​രൂ​പീ​ക​രി​ച്ചു.​ ​ആ​ ​കൂ​ട്ട​ത്തി​ൽ​ ​രൂ​പീ​ക​രി​ച്ച​ ​കോ​ഴി​പ്പ​ള്ളി​ ​ക്ഷീ​രോ​ൽ​പ്പാ​ദ​ക​ ​സ​ഹ​ക​ര​ണ​ ​സം​ഘ​ത്തി​ന്റെ​ ​പ്ര​സി​ഡ​ന്റാ​യും​ ​ടി.​പി. ​ ​മ​ർ​ക്കോ​സി​നെ​യാ​ണ് ​നാ​ട്ടു​കാ​ർ​ ​തി​ര​ഞ്ഞെ​ടു​ത്ത​ത്.​ ​അ​ന്നു​മു​ത​ൽ​ ​ഇ​ന്നോ​ളം​ 2​ ​മാ​സ​ത്തെ​ ​ഇ​ട​വേ​ള​ ​ഒ​ഴി​ച്ച് ​ആ​ ​ചു​മ​ത​ല​യി​ൽ​ ​തു​ട​രു​ക​യു​മാ​ണ്.​ ​ചു​രു​ങ്ങി​യ​ ​കാ​ലം​കൊ​ണ്ട് ​എ​റ​ണാ​കു​ളം​ ​മേ​ഖ​ല​യി​ൽ​ 600​ ​പ്രാ​ഥ​മി​ക​ ​സം​ഘ​ങ്ങ​ൾ​ ​രൂ​പീ​ക​രി​ച്ചു.​ ​അ​ത് ​പി​ന്നീ​ട് 1500​ലേ​ക്ക് ​ഉ​യ​ർ​ന്നു.​ 1985​ലാ​ണ് ​പ്രാ​ഥ​മി​ക​ ​സം​ഘ​ങ്ങ​ളു​ടെ​ ​അ​പ്പെ​ക്സ് ​ബോ​ഡി​യാ​യി​ ​സ​ഹ​ക​ര​ണ​ ​നി​യ​മം​ ​അ​നു​സ​രി​ച്ച് ​മേ​ഖ​ലാ​ ​യൂ​ണി​യ​ൻ​ ​രൂ​പീ​ക​രി​ച്ച​ത്.​ ​അ​തി​ന്റെ​ ​ബൈ​ലാ​ ​ത​യ്യാ​റാ​ക്കി​യ​തും​ ​ര​ജി​സ്ട്രേ​ഷ​നു​മു​ൾ​പ്പെ​ടെ​ ​നാ​ളു​ക​ൾ​ ​നീ​ണ്ട​ ​പ​രി​ശ്ര​മ​മു​ണ്ട്.​
​ഒ​രു​ ​ഘ​ട്ട​ത്തി​ൽ​ ​യൂ​ണി​യ​ന്റെ​ ​നി​യ​മാ​വ​ല​യി​ലെ​ ​ചി​ല​ ​വ്യ​വ​സ്ഥ​ക​ളു​ടെ​ ​പേ​രി​ൽ​ ​ നാഷണൽ ഡയറി ബോർഡുമായി ​ത​ർ​ക്ക​ങ്ങ​ളും​ ​ഉ​ണ്ടാ​യി.​ ​ഡോ.​ ​വ​ർ​ഗീ​സ് ​കു​ര്യ​ൻ​ ​ഇ​ട​പെ​ട്ടാ​ണ് ​ആ​ ​ത​ർ​ക്കം​ ​സ​ഹ​കാ​രി​ക​ൾ​ക്ക് ​അ​നു​കൂ​ല​മാ​യി​ ​പ​രി​ഹ​രി​ച്ച​ത്.​ ​പ​ക്ഷേ​ ​പി​ന്നീ​ട് ​യൂ​ണി​യ​ന്റെ​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​സം​ബ​ന്ധി​ച്ച​ ​നൂ​ലാ​മാ​ലക​ൾ​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​അ​ലം​ഭാ​വം​ ​കാ​ര​ണം​ ​മാ​സ​ങ്ങ​ളോ​ളം​ ​നീ​ണ്ടു​പോ​യി.​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​നേ​രി​ട്ടു​പോ​യി​ ​വ​കു​പ്പ് ​മ​ന്ത്രി​യെ​ ​ക​ണ്ട് ​പ​രാ​തി​ ​പ​റ​ഞ്ഞ​തും​ ​മ​ന്ത്രി​യു​ടെ​ ​ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്ന് ​മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം​ ​സം​ഘ​ത്തി​ന്റെ​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​ന​ട​ന്ന​തു​മൊ​ക്കെ​ ​മ​ർ​ക്കോ​സി​ന്റെ​ ​ഓ​ർ​മ്മ​യി​ൽ​ ​ഇ​ന്ന​ലെ​യ​ന്ന​പോ​ലെ​ ​ജ്വ​ലി​ച്ചു​നി​ൽ​ക്കു​ന്നു​ണ്ട്.​ ​തു​ട​ക്കം​ ​മു​ത​ൽ​ 21​ ​വ​ർ​ഷ​ക്കാ​ലം​ ​ചെ​യ​ർ​മാ​ൻ​ ​എ​ന്ന​ ​നി​ല​യി​ൽ​ ​മേ​ഖ​ലാ​യൂ​ണി​യ​നെ​ ​ന​യി​ച്ച​തും​ ​ടി.​എം.​ ​മ​ർ​ക്കോ​സ് ​ആ​യി​രു​ന്നു.​ ​ഈ​ ​കാ​ല​ഘ​ട്ട​ത്തി​ലാ​ണ് ​മേ​ഖ​ലാ​യു​ണി​യ​നു​ക​ൾ​ക്ക് ​കീ​ഴി​ൽ​ ​മി​ൽ​മ​യു​ടെ​ ​പ്ര​വ​ർ​ത്ത​നം​ ​കൂ​ടു​ത​ൽ​ ​വി​പു​ലീ​ക​രി​ച്ച​ത്.​ ​മു​മ്പ് ​സ​ർ​ക്കാ​ർ​ ​നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്ന​ ​പാ​ൽ​ ​സം​ഭ​ര​ണ​ ​വി​ത​ര​ണ​ ​സം​വി​ധാ​നം​ 1983​ലാ​ണ് ​സ​ഹ​ക​ര​ണ​മേ​ഖ​ല​യി​ൽ​ ​ഏ​റ്റെ​ടു​ത്ത​ത്.
അ​തോ​ടെ​ ​കേ​ര​ള​ത്തി​ലെ​ ​യ​ഥാ​ർ​ത്ഥ​ ​ക്ഷീ​ര​വി​പ്ല​വം​ ​യാ​ഥാ​ർ​ത്ഥ്യ​മാ​വു​ക​യാ​യി​രു​ന്നു.​ ​എ​റ​ണാ​കു​ളം​ ​മേ​ഖ​ലാ​യൂ​ണി​യ​നു​കീ​ഴി​ൽ​ ​പാ​ൽ​ ​സം​ഭ​രി​ച്ച് ​വി​ത​ര​ണം​ ​ചെ​യ്യു​ന്ന​തി​ന് ​എ​റ​ണാ​കു​ളം​ ​ഇ​ട​പ്പ​ള്ളി​യി​ലും​ ​കോ​ട്ട​യം​ ​ക​ഞ്ഞി​ക്കു​ഴി​യി​ലും​ ​ര​ണ്ട് ​ഡ​യ​റി​ ​യൂ​ണി​റ്റു​ക​ൾ​ ​മാ​ത്ര​മാ​ണ് ​ഉ​ണ്ടാ​യി​രു​ന്ന​ത്.​ ​ഇ​ടു​ക്കി​ ​ജി​ല്ല​യി​ൽ​ ​നി​ന്നു​ൾ​പ്പ​ടെ​ ​ക​ർ​ഷ​ക​രി​ൽ​ ​നി​ന്ന് ​സം​ഭ​രി​ക്കു​ന്ന​ ​പാ​ൽ​ ​യ​ഥാ​സ​മ​യം​ ​ശീ​തി​ക​ര​ണ​ ​പ്ലാ​ന്റി​ൽ​ ​എ​ത്തി​ക്കു​ക​ ​എ​ന്ന​ത് ​വ​ലി​യ​ ​പ​ണ​ച്ചെ​ല​വും​ ​സ​മ​യ​ന​ഷ്ട​വും​ ​ഉ​ണ്ടാ​ക്കു​ന്ന​താ​യി​രു​ന്നു.​ ​ഇ​ത് ​പ​രി​ഹ​രി​ക്കാ​ൻ​ ​കൂ​ടു​ത​ൽ​ ​ചി​ല്ലിം​ഗ് ​പ്ലാ​ന്റു​ക​ളും​ ​സം​സ്ക​ര​ണ​ ​കേ​ന്ദ്ര​ങ്ങ​ളും​ ​ആ​രം​ഭി​ച്ചു.​ ​തൃ​പ്പൂ​ണി​ത്തു​റ,​ ​തൃശൂർ,​ ക​ട്ട​പ്പ​ന എന്നിവിടങ്ങളിൽ പുതിയ ഡയറി യൂണിറ്റും ചാ​ല​ക്കു​ടി,​ ​മൂ​വാ​റ്റു​പു​ഴ,​ ​മ​ങ്ങാ​ട്ടു​പ​ടി,​ ​രാ​ജ​കു​മാ​രി​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​പു​തി​യ​ ​ചി​ല്ലിം​ഗ് ​പ്ലാ​ന്റു​ക​ളും​ ​ആ​രം​ഭി​ച്ചു.​ ​തൃ​പ്പൂ​ണി​ത്തു​റ​യി​ൽ​ 18​ ​സ്വ​കാ​ര്യ​ ​വ്യ​ക്തി​ക​ളു​ടെ​ ​വീ​ടും​ ​സ്ഥ​ല​വും​ ​ഉ​ൾ​പ്പെ​ടെ​ ​ഏ​റ്റെ​ടു​ത്താ​ണ് ​പു​തി​യ​ ​സം​സ്ക​ര​ണ​ ​യൂ​ണി​റ്റ് ​ആ​രം​ഭി​ക്കു​ന്ന​ത്.​ ​യാ​തൊ​രു​ ​പ​രാ​തി​ക്കും​ ​ഇ​ട​ന​ൽ​കാ​തെ​ ​ഏ​റ്റെ​ടു​ത്ത​ ​ഭൂ​മി​ക്ക് ​മ​തി​യാ​യ​ ​ന​ഷ്ട​പ​രി​ഹാ​ര​വും​ ​ഏ​റ്റെ​ടു​ത്ത​ ​എ​ല്ലാ​ ​കു​ടും​ബ​ങ്ങ​ളി​ൽ​ ​നി​ന്നും​ ​ഓ​രോ​രു​ത്ത​ർ​ക്ക് ​മി​ൽ​മ​യി​ൽ​ ​ജോ​ലി​യും​ ​ന​ൽ​കി​യ​ത് ​ഏ​റെ​ ​മാ​തൃ​കാ​പ​ര​മാ​യി​രു​ന്നു.
അ​സം​ഘ​ടി​ത​മാ​യി​ ​ചി​ത​റി​ക്കി​ട​ന്ന​ ​കേ​ര​ള​ത്തി​ലെ​ ​ക്ഷീ​ര​വ്യ​വ​സാ​യ​ത്തി​ന് ​പു​ത്ത​നു​ണ​ർ​വ് ​പ​ക​ർ​ന്ന​ ​സ​ഹ​ക​ര​ണ​പ്ര​സ്ഥാ​നം​ ​സാ​മൂ​ഹ്യ​ ​സാം​സ്കാ​രി​ ​കാ​ർ​ഷി​ക​ ​മേ​ഖ​ല​ക​ൾ​ക്കും​ ​പു​തി​യ​ ​ദി​ശാ​ബോ​ധം​ ​ന​ൽ​കു​ന്ന​തു​കൂ​ടി​യാ​യി​രു​ന്നു.​ ​പ്രാ​ഥ​മി​ക​ ​സം​ഘ​ങ്ങ​ളി​ൽ​ ​കു​റ​ഞ്ഞ​ത് 3​ ​പേ​ർ​ക്ക് ​വീ​തം​ ​സ്ഥി​രം​ ​ജോ​ലി​ ​ല​ഭി​ക്കു​ന്ന​ ​സാ​ഹ​ച​ര്യ​മു​ണ്ടാ​യി.​ ​എ​റ​ണാ​കു​ളം​ ​മേ​ഖ​ലാ​യൂ​ണി​യ​നു​കീ​ഴി​ലു​ള്ള​ ​പ്ലാ​ന്റു​ക​ളി​ൽ​ ​മാ​ത്രം​ 2000​ൽ​പ്പ​രം​ ​ആ​ളു​ക​ൾ​ ​ജോ​ലി​ ​ചെ​യ്യു​ന്നു​ണ്ട്.​ ​അ​തോ​ടൊ​പ്പം​ ​ക്ഷീ​ര​ ​ക​ർ​ഷ​ക​ർ​ക്ക് ​ക്ഷേ​മ​നി​ധി,​ ​കു​റ​ഞ്ഞ​ത് 5​ ​വ​ർ​ഷ​മെ​ങ്കി​ലും​ ​തു​ട​ർ​ച്ച​യാ​യി​ ​പ്രാ​ഥ​മി​ക​ ​ക്ഷീ​ര​സം​ഘ​ത്തി​ൽ​ ​പാ​ൽ​ ​ന​ൽ​കു​ന്ന​ ​ക​ർ​ഷ​ക​ർ​ക്ക് 60​ ​വ​യ​സ് ​തി​ക​യു​മ്പോ​ൾ​ ​പെ​ൻ​ഷ​ൻ,​ ​പാ​ലി​ന് ​ഇ​ൻ​സെ​ന്റീ​വ്,​ ​ചി​കി​ത്സാ​ ​സ​ഹാ​യം,​ ​മ​ര​ണാ​ന​ന്ത​ര​ച​ട​ങ്ങു​ക​ൾ​ക്ക് ​സാ​മ്പ​ത്തി​ക​ ​സ​ഹാ​യം,​ ​ഓ​ണ​ക്കാ​ല​ത്ത് ​പ്ര​ത്യേ​ക​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ,​ ​ക്ഷീ​ര​ ​ക​ർ​ഷ​ക​രു​ടെ​ ​മ​ക്ക​ൾ​ക്ക് ​വി​ദ്യാ​ഭ്യാ​സ​ ​സ്കോ​ള​ർ​ഷി​പ്പു​ക​ൾ,​ ​ക​ന്നു​കാ​ലി​ക​ൾ​ക്ക് ​ഇ​ൻ​ഷ്വ​റ​ൻ​സ്,​ ​കാ​ലി​ത്തീ​റ്റ​ ​നി​ർ​മ്മാ​ണം​ ​തു​ട​ങ്ങി​ ​ക​ർ​ഷ​ക​രു​ടെ​ ​ക്ഷേ​മം​ ​മു​ൻ​നി​ർ​ത്തി​ ​നി​ര​വ​ധി​ ​പ​ദ്ധ​തി​ക​ൾ​ ​ആ​വി​ഷ്ക​രി​ച്ച് ​ന​ട​പ്പി​ലാ​ക്കി​യ​തി​ന് ​പി​ന്നി​ൽ​ ​ടി.​പി.​ ​മ​ർ​ക്കോ​സി​ന്റെ​ ​ദീ​ർ​ഘ​വീ​ക്ഷ​ണ​വും​ ​നേ​തൃ​പാ​ട​വ​വു​മു​ണ്ട്.​ ​ഒ​രു​ ​ഘ​ട്ട​ത്തി​ൽ​ ​മേ​ഖ​ലാ​യൂ​ണി​യ​നു​കീ​ഴി​ൽ​ ​മൃ​ഗ​ഡോ​ക്ട​ർ​മാ​രും​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് ​ഏ​റ്റ​വും​ ​എ​ളു​പ്പ​ത്തി​ൽ​ ​സേ​വ​നം​ ​ന​ൽ​കു​ക​ ​എ​ന്ന​താ​യി​രു​ന്നു​ ​ല​ക്ഷ്യ​മെ​ങ്കി​ലും​ ​പി​ന്നീ​ട് ​സം​സ്ഥാ​ന​ ​മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പി​ന്റെ​ ​എ​തി​ർ​പ്പു​കാ​ര​ണം​ ​ഈ​ ​പ​ദ്ധ​തി​ ​പാ​തി​വ​ഴി​യി​ൽ​ ​ഉ​പേ​ക്ഷി​ച്ചു.​ ​സാ​ധാ​ര​ണ​ ​ഗ​തി​യി​ൽ​ ​ക​ന്നു​കാ​ലി​ക​ൾ​ക്ക് ​കൃ​ത്രി​മ​ ​ബീ​ജ​സങ്ക​ല​നം​ ​ന​ട​ത്താ​ൻ​ ​മൃ​ഗാ​ശു​പ​ത്രി​ക​ളെ​യാ​ണ് ​ക​ർ​ഷ​ർ​ ​ആ​ശ്ര​യി​ക്കു​ന്ന​ത്.​ ​സ​മ​യ​ബ​ന്ധി​ത​മാ​യി​ ​സേ​വ​നം​ ​ല​ഭി​ക്കു​ന്ന​തി​ന് ​പ​ല​ ​ബു​ദ്ധി​മു​ട്ടു​ക​ളും​ ​നേ​രി​ട്ട​പ്പോ​ൾ​ ​എ​റ​ണാ​കു​ളം​ ​മേ​ഖ​ല​ ​യൂ​ണി​യ​ൻ​ ​മു​ൻ​കൈ​ ​എ​ടു​ത്ത് ​യു​വാ​ക്ക​ളെ​ ​റി​ക്രൂ​ട്ട് ​ചെ​യ്ത് ​മാ​ട്ടു​പ്പെ​ട്ടി​ ​ഇ​ൻ​ഡോ​സ്വി​സ് ​പ്രോ​ജ​ക്ടി​ൽ​ ​അ​യ​ച്ച് ​പ​രീ​ശീ​ല​നം​ ​ന​ൽ​കി​ ​രം​ഗ​ത്തി​റ​ക്കി.​ ​അ​തും​ ​പി​ന്നീ​ട് ​മൃ​ഗ​സം​ര​ക്ഷ​ണ​ ​വ​കു​പ്പി​ന്റെ​ ​എ​തി​ർ​പ്പി​ൽ​ ​അ​പ്ര​സക്ത​മാ​യി.​ ​അ​ന്ന് ​പ​രി​ശീ​ല​നം​ ​ല​ഭി​ച്ച​ ​ചി​ല​ർ​ ​ഇ​ന്നും​ ​ഈ​ ​രം​ഗ​ത്ത് ​പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

പ്രൊഫ. ടി.​പി. ​ മ​ർ​ക്കോ​സ്
കോ​ത​മം​ഗ​ല​ത്തെ​ ​തേ​ക്കി​ല​ക്കാ​ട്ട് ​എ​ന്ന​ ​പു​രാ​ത​ന​ ​ക​ർ​ഷ​ക​ ​കു​ടും​ബ​ത്തി​ലാ​ണ് ​ടി.​പി.​ ​മ​ർ​ക്കോ​സ് ​ജ​നി​ച്ച​ത്.​ ​പ​ര​മ്പാ​ഗ​ത​ ​ക​ർ​ഷ​ക​രാ​യി​ ​പു​ര​വത്ത്,​ ​ഏ​ലി​ ​ദ​മ്പ​തി​ക​ളു​ടെ​ 9​ ​മ​ക്ക​ളി​ൽ​ ​ഏഴാമ​ൻ.​ ​പ​ഠി​ക്കാ​ൻ​ ​മി​ടു​ക്ക​നാ​യി​രു​ന്നെ​ങ്കി​ലും​ ​കു​ടും​ബ​ത്തി​ലെ​ ​സാ​മ്പ​ത്തി​ക​ ​പ​രി​മി​തി​ക​ൾ​ ​കാ​ര​ണം​ ​പ​ത്താം​ ​ക്ലാ​സ് ​ക​ഴി​ഞ്ഞ് ​കോ​ളേ​ജി​ൽ​ ​ചേ​ർ​ന്ന് ​പ​ഠി​ക്ക​ണ​മെ​ന്ന​ ​മോ​ഹം​ ​പൂ​വ​ണി​ഞ്ഞി​ല്ല.​ ​വീ​ട്ടു​കാ​രു​ടെ​ ​നി​ർ​ബ​ന്ധ​ത്തി​ന് ​വ​ഴ​ങ്ങി​ ​ടി.​ടി.​സി​ക്ക് ​ചേ​ർ​ന്നു.​ 1961​ൽ​ ​ടി.​ടി.​സി​ ​ഫ​സ്റ്റ് ​ക്ലാ​സി​ൽ​ ​പാ​സാ​യി​ ​പു​റ​ത്തി​റ​ങ്ങി​യ​ ​ഉ​ട​ൻ​ 19ാം​ ​വ​യ​സി​ൽ​ ​കോ​ത​മം​ഗ​ലം​ ​മാ​ർ​ബേ​സി​ൽ​ ​മി​ഡി​ൽ​ ​സ്കൂ​ൾ​ ​അ​ദ്ധ്യാ​പ​ക​നാ​യി​ ​നി​യ​മ​നം​ ​ല​ഭി​ച്ചു.​ ​അ​ക്കാ​ല​ത്താ​ണ് ​ത​ന്നി​ലെ​ ​സ​ഹ​കാ​രി​യെ​ ​വി​ളി​ച്ചു​ണ​ർ​ത്തി​ക്കൊ​ണ്ട് ​സ്കൂ​ൾ​ ​സ​ഹ​ക​ര​ണ​ ​സം​ഘ​ത്തി​ന്റെ​ ​സെ​ക്ര​ട്ടി​യാ​യി​ ​സേ​വ​ന​മ​നു​ഷ്ഠി​ച്ച​ത്.​ ​ര​ണ്ടു​വ​ർ​ഷ​ത്തി​ന് ​ശേ​ഷം​ ​മ​ല​യാ​ളം​ ​വി​ദ്വാ​ൻ​ ​പ്രി​ലി​മി​ന​റി​ ​പ​രീ​ക്ഷ​യും​ 1965​ൽ​ ​ഫൈ​ന​ൽ​ ​പ​രീ​ക്ഷ​യും​ ​പാ​സാ​യി.​ ​തൊ​ട്ട​ടു​ത്ത​ ​വ​ർ​ഷം​ ​ഇ​തോ​ടൊ​പ്പം​ ​ഇം​ഗ്ലീ​ഷ് ​പ​രീ​ക്ഷ​യും​ ​പാ​സാ​യി​ ​ബി.​എ​ ​ബി​രു​ദം​ ​ക​ര​സ്ഥ​മാ​ക്കി.​ ​അ​ങ്ങ​നെ​ ​ഹൈ​സ്കൂ​ൾ​ ​അ​ദ്ധ്യാ​പ​ക​നാ​യി​ ​പ്ര​മോ​ഷ​ൻ​ ​ല​ഭി​ച്ചെ​ങ്കി​ലും​ ​അ​തു​കൊ​ണ്ട് ​മാ​ത്രം​ ​തൃ​പ്തി​പ്പെ​ടാ​ൻ​ ​മ​ർ​ക്കോ​സ് ​ത​യ്യാ​റാ​യി​ല്ല.​
1969​ൽ​ ​ജോ​ലി​യി​ൽ​ ​നി​ന്ന് ​അ​വ​ധി​യെ​ടു​ത്ത് ​എം.​എ​യ്ക്ക് ​ചേ​ർ​ന്നു.​ ​തു​ട​ർ​ന്ന് ​കോ​ത​മം​ഗ​ലം​ ​മാ​ർ​ ​അ​ത്ത​നേ​ഷ്യ​സ് ​കോ​ളേ​ജി​ൽ​ ​ ​അ​ദ്ധ്യാ​പ​ക​നാ​യി​ ​ജോ​ലി​യി​ൽ​ ​പ്ര​വേ​ശി​ച്ചു.​ ​ഇ​തോ​ടൊ​പ്പം​ ​കോ​ളേ​ജ് ​എ​ക്സി​ക്യു​ട്ടീ​വ് ​ക​മ്മി​റ്റി​ ​അം​ഗം,​ ​ട്രഷറർ,​ വൈ​സ് ​മെ​ൻ​സ് ​ക്ല​ബ്ബ് ​പ്ര​സി​ഡ​ന്റ് ​തു​ട​ങ്ങി​യ​ ​നി​ല​ക​ളി​ലും​ ​പ്ര​വ​ർ​ത്തി​ച്ചു​വ​രു​മ്പോ​ഴാ​ണ് ​ഗു​ജ​റാ​ത്തി​ലെ​ ​ആ​ന​ന്ദ് ​മോ​ഡ​ലി​ന്റെ​ ​മ​ല​നാ​ട് ​പ​തി​പ്പി​ലേ​ക്ക് ​നി​യു​ക്ത​നാ​യ​ത്.​ 1981​ൽ​ ​തു​ട​ക്കം​ ​കു​റി​ച്ച​ ​കോ​ഴി​പ്പ​ള്ളി​ ​ക്ഷീ​ര​സം​ഘം​ ​പ്ര​സി​ഡ​ന്റ്,റ​ബ​ർ​ ​പ്രൊ​ഡ്യൂ​സേ​ഴ്സ് ​സൊ​സൈ​റ്റി​ ​പ്ര​സി​ഡ​ന്റ് ​എ​ന്നി​ ​നി​ല​ക​ളി​ൽ​ ​പൊ​തു​രം​ഗ​ത്തും​ ​ക​ന്നു​കാ​ലി​ ​വ​ള​ർ​ത്ത​ലും​ ​കാ​ർ​ഷി​ക​ ​വൃ​ത്തി​യും​ ​ഗൃ​ഹ​ഭ​ര​ണ​വു​മൊ​ക്കെ​യാ​യി​ 87ാം​ ​വ​യ​സി​ലും​ ​ടി.​സി.​ ​മ​ർ​ക്കോ​സ് ​തി​ര​ക്കി​ലാ​ണ്.​ ​വീ​ട്ട​മ്മ​യാ​യ​ ​സൂ​സ​നാ​ണ് ​ഭാ​ര്യ.​ ​മ​ക്ക​ൾ​:​ ​ഡോ.​ ​എ​ൽ​ദോ​ ​മ​ർ​ക്കോ​സ്,​ ​മ​ഞ്ജു.​ ​മ​രു​മ​ക്ക​ൾ​:​ ​ഡോ.​ ​ക​വി​ത,​ ​ജി​ജു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MARCOSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY