SignIn
Kerala Kaumudi Online
Sunday, 06 September 2026 12.58 AM IST

മനഃസാക്ഷിയുടെചോദ്യങ്ങളെ അഭ്രകാവ്യമാക്കി രാജേഷ് പുത്തൻപുരയിൽ

rajehs

നാ​ട്ടി​ലും​ ​മ​റു​നാ​ടു​ക​ളി​ലും​ ​ന​ട​ത്തി​യ​ ​യാ​ത്ര​ക​ളി​ലൂ​ടെ​ ​ബോ​ദ്ധ്യ​പ്പെ​ട്ട​ ​സ​ത്യ​ങ്ങ​ളെ​ ​കു​റി​ക്കു​കൊ​ള്ളു​ന്ന​ ​ചോ​ദ്യ​ങ്ങ​ളാ​ക്കു​ന്ന​ ​രാജേഷ് പുത്തൻപുരയിൽ എന്ന ഈ​ ​ യു​വ​സം​വി​ധാ​യ​ക​ന്റെ​ ​മ​ന​സി​ൽ​ ​ഇ​നി​യു​മു​ണ്ട് ​ഒ​ട്ടേ​റെ​ ​ഹ്ര​സ്വ​ചി​ത്ര​ങ്ങ​ൾ.​ ​വെ​റും​ ​ക​ച്ച​വ​ട​മാ​ക​രു​ത് ​
സി​നി​മ​യെ​ന്നും​ ​സ​ത്യ​ത്തി​ന്റെ​ ​സൗ​ന്ദ​ര്യ​മാ​ക​ണ​മെ​ന്നും​ ​ഇദ്ദേഹം വി​ശ്വ​സി​ക്കു​ന്നു.

വി​ശ്വാ​സ​ങ്ങ​ളു​ടെ​യും​ ​വ്യാ​ഖ്യാ​ന​ങ്ങ​ളു​ടെ​യും​ ​വ​ക്താ​വാ​കാ​തെ​ ​മ​നു​ഷ്യ​പ​ക്ഷ​ത്തു​നി​ന്ന് ​ചോ​ദ്യ​ങ്ങ​ൾ​ ​തൊ​ടു​ക്കു​ന്ന​ ​ച​ല​ച്ചി​ത്ര​പ്ര​വ​ർ​ത്ത​ക​ൻ​ ​രാ​ജേ​ഷ് ​പു​ത്ത​ൻ​പു​ര​യി​ൽ​ ​മ​റ്റൊ​രു​ ​അ​പ്രി​യ​ ​സ​ത്യ​ത്തി​ലേ​ക്കു​ ​കൂ​ടി​ ​ക്യാ​മ​റ​ ​സൂം​ ​ചെ​യ്യു​ന്നു.​ ​ന​വം​ബ​റി​ൽ​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കു​ന്ന​ ​'​ഹി​ഡ​ൻ​ ​ക​ളേ​ഴ്‌​സ് ​"​ ​എ​ന്ന​ ​ര​ണ്ടാ​മ​ത്തെ​ ​ഹ്ര​സ്വ​ചി​ത്രം​ ​പ​ല​നി​റ​ങ്ങ​ളു​ടെ​യും​ ​'​ത​നി​നി​റം​"​ ​കാ​ട്ടി​ത്ത​രും.​ ​വ​ർ​ത്ത​മാ​ന​കാ​ല​ ​രാ​ഷ്ട്രീ​യ​ത്തി​ന്റെ​യും​ ​മ​ത​വി​ശ്വാ​സ​ങ്ങ​ളു​ടെ​യും​ ​കാ​ണാ​പ്പു​റ​ങ്ങ​ളി​ലേ​ക്കാ​ണ് ​കൂ​ട്ടി​ക്കൊ​ണ്ടു​പോ​കു​ക.​ ​ഒ​രു​ ​രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി​യി​ൽ​ ​വി​ശ്വ​സി​ക്കു​ന്ന​ ​കു​ടും​ബ​ത്തി​ൽ​ ​ജ​നി​ക്കു​ന്ന​ ​കു​ട്ടി​ ​സ്വാ​ഭാ​വി​ക​മാ​യും​ ​ആ​ ​രാ​ഷ്ട്രീ​യ​ത്തി​ൽ​ ​ആ​കൃ​ഷ്ട​നാ​കു​ന്നു.​ ​ആ​ ​വീ​ടി​നൊ​രു​ ​രാ​ഷ്ട്രീ​യ​മു​ണ്ട്.​ ​മ​ത​ത്തി​ന്റെ​ ​കാ​ര്യ​വും​ ​അ​ങ്ങ​നെ​ത​ന്നെ.​ ​പ​ല​ ​ശ​രി​ക​ളും​ ​അ​ടി​ച്ചേ​ൽ​പ്പി​ക്ക​പ്പെ​ടു​ന്നു.​ ​മാ​റി​ ​ചി​ന്തി​ച്ചാ​ൽ​ ​അ​വ​ൻ​ ​ത​ല​തെ​റി​ച്ച​ ​സ​ന്ത​തി​യാ​യേ​ക്കാം.​ ​വി​ശ്വാ​സ​ങ്ങ​ളെ​ ​അ​ന്ധ​മാ​യി​ ​അം​ഗീ​ക​രി​ക്കു​ക​യും​ ​ന്യാ​യീ​ക​രി​ക്കു​ക​യും​ ​ചെ​യ്യേ​ണ്ടി​വ​രു​ന്നആ​ ​അ​വ​സ്ഥ​യി​ലേ​ക്ക് ​വെ​ളി​ച്ചം​ ​വീ​ശു​ന്ന​താ​കും​ ​ഈ​ ​നി​ശ​ബ്ദ​ചി​ത്രം.​ ​നാ​ട്ടി​ലും​ ​മ​റു​നാ​ടു​ക​ളി​ലും​ ​ന​ട​ത്തി​യ​ ​യാ​ത്ര​ക​ളി​ലൂ​ടെ​ ​ബോ​ദ്ധ്യ​പ്പെ​ട്ട​ ​സ​ത്യ​ങ്ങ​ളെ​ ​കു​റി​ക്കു​കൊ​ള്ളു​ന്ന​ ​ചോ​ദ്യ​ങ്ങ​ളാ​ക്കു​ന്ന​ ​ഈ​ ​യു​വ​സം​വി​ധാ​യ​ക​ന്റെ​ ​മ​ന​സി​ൽ​ ​ഇ​നി​യു​മു​ണ്ട് ​ഒ​ട്ടേ​റെ​ ​ഹ്ര​സ്വ​ചി​ത്ര​ങ്ങ​ൾ.​ ​വെ​റും​ ​ക​ച്ച​വ​ട​മാ​ക​രു​ത് ​സി​നി​മ​യെ​ന്നും​ ​സ​ത്യ​ത്തി​ന്റെ​ ​സൗ​ന്ദ​ര്യ​മാ​ക​ണ​മെ​ന്നും​ ​വി​ശ്വ​സി​ക്കു​ന്നു.
മ​ണി​പ്പൂ​ർ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​വ​ട​ക്കു​കി​ഴ​ക്ക​ൻ​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​പ​ല​വ​ട്ടം​ ​യാ​ത്ര​ചെ​യ്ത​ ​രാ​ജേ​ഷ്,​ ​പ​ല​ ​അ​പ്രി​യ​സ​ത്യ​ങ്ങ​ളും​ ​ക​ണ്ടെ​ത്തി.​ ​ഗോ​ത്ര​വ​ർ​ഗ​ ​സം​സ്‌​കാ​ര​ങ്ങ​ളി​ൽ​ ​പ​ല​തും​ ​ന​ശി​ക്കു​ക​യാ​ണ്.​ ​ആ​ ​ഭാ​ഷ​യും​ ​ത​നി​മ​ക​ളും​ ​ഇ​ല്ലാ​താ​കു​ന്നു.​ ​ഇ​ക്കാ​ര്യ​ങ്ങ​ൾ​ ​യു​ണി​സെ​ഫി​ന്റെ​ ​റി​പ്പോ​ർ​ട്ടി​ലു​മു​ണ്ട്.​ ​മ​ണി​പ്പൂ​രി​ൽ​ ​പു​റം​ലോ​ക​മ​റി​യു​ന്ന​ ​മൂ​ന്നു​ ​ഗോ​ത്ര​ങ്ങ​ളാ​ണു​ള്ള​ത്.​ ​എ​ന്നാ​ൽ​ ​വേ​റെ​യും​ ​ചെ​റു​ ​വി​ഭാ​ഗ​ങ്ങ​ളു​ണ്ട്.​ ​പ​ല​തും​ ​ഏ​റെ​ക്കു​റെ​ ​ഇ​ല്ലാ​താ​യി​ക്ക​ഴി​ഞ്ഞു.​ ​വി​വി​ധ​ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ​ ​ഗോ​ത്ര​വ​ർ​ഗ​ ​മേ​ഖ​ല​ക​ളി​ൽ​ ​എ​ത്തി​യാ​ൽ​ ​ചൂ​ഷ​ണ​ങ്ങ​ളു​ടെ​ ​ഞെ​ട്ടി​ക്കു​ന്ന​ ​കാ​ഴ്ച​ക​ൾ​ ​കാ​ണാ​നാ​കും.അ​ധി​നി​വേ​ശ​ത്തി​ലൂ​ടെ​ ​ന​ഷ്ട​പ്പെ​ടു​ന്ന​ത് ​വി​ല​മ​തി​ക്കാ​നാ​വാ​ത്ത​ ​മൂ​ല്യ​ങ്ങ​ളാ​ണ്.​ ​ഇ​ത് ​പ്ര​മേ​യ​മാ​ക്കി​യൊ​രു​ ​ചി​ത്രം​ ​അ​ടു​ത്ത​വ​ർ​ഷം​ ​ഉ​ണ്ടാ​കും.​ ​സ​ക​ല​ ​നി​റ​ങ്ങ​ളി​ൽ​നി​ന്നും​ ​മോ​ചി​ത​നാ​യി​ ​പ്ര​കാ​ശ​ത്തി​ന്റെ​ ​സ​പ്ത​വ​ർ​ണ​ങ്ങ​ൾ​ ​തി​രി​ച്ച​റി​യാ​നാ​ക​ണ​മെ​ന്ന് ​ഇ​ദ്ദേ​ഹം​ ​ഓ​ർ​മ്മി​പ്പി​ക്കു​ന്നു.
എ​ൽ.​കെ.​ ​പ്രൊ​ഡ​ക്‌​ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​രാ​ജേ​ഷ് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ആ​ദ്യ​ചി​ത്ര​മാ​യ​ ​'​മെ​യ്ഡ് ​ഇ​ൻ​"​ ​ദേ​ശീ​യ​-​അ​ന്ത​ർ​ദേ​ശീ​യ​ ​അ​വാ​ർ​ഡു​ക​ൾ​ ​വാ​രി​ക്കൂ​ട്ടി​യ​തി​നു​ ​കാ​ര​ണ​വും​ ​മ​റ്റൊ​ന്ന​ല്ല.​ 12​ ​മി​നി​റ്റ് ​ദൈ​ർ​ഘ്യ​മു​ള്ള​ ​ഈ​ ​നി​ശ​ബ്ദ​ചി​ത്രം​ ​ദാ​ദാ​ ​സാ​ഹി​ബ് ​ഫാ​ൽ​ക്കെ,​ ​ല​ണ്ട​ൻ​ ​വൈ​ഡ് ​സ്‌​ക്രീ​ൻ,​ ​യു.​എ​സ്.​എ​ ​ഇ​ൻ​ഡി​ഫെ​സ്റ്റ് ​ഉ​ൾ​പ്പെ​ടെ​ 32​ ​രാ​ജ്യാ​ന്ത​ര​ ​പു​ര​സ്‌​കാ​ര​ങ്ങ​ളാ​ണ് ​നേ​ടി​യ​ത്.​ ​വാ​ചാ​ല​മാ​യ​ ​മൗ​ന​ത്തി​ന്റെ​ ​തീ​ക്ഷ്ണ​ത​യും​ ​ആ​ഴ​വും​ ​ബോ​ദ്ധ്യ​പ്പെ​ടു​ത്തി​യ​ ​ഈ​ ​ചി​ത്രം​ ​കാ​ലാ​തീ​ത​മാ​കാ​ൻ​ ​മ​റ്റൊ​രു​ ​കാ​ര​ണം​കൂ​ടി​യു​ണ്ട്.
ലോ​കം​ ​മ​റ​ക്കാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​ ​കൊ​വി​ഡ് ​കാ​ല​ത്തെ​ ​ഇ​രു​ണ്ട​ ​യാ​ഥാ​ർ​ത്ഥ്യ​ങ്ങ​ളി​ലേ​ക്കാ​ണ് ​മെ​യ്ഡ് ​ഇ​ൻ​ ​വെ​ളി​ച്ചം​വീ​ശു​ന്ന​ത്.​ ​പ​ല​രും​ ​പ​റ​യാ​ൻ​ ​മ​ടി​ച്ച​ത് ​കു​റി​ക്കു​കൊ​ള്ളും​വി​ധം​ ​കാ​ട്ടി​ത്ത​രി​ക​യാ​യി​രു​ന്നു.​ ​ലോ​ക​ച​ല​ച്ചി​ത്ര​വേ​ദി​ക​ളി​ൽ​ ​അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് ​സ്വീ​കാ​ര്യ​ത​ ​ല​ഭി​ച്ച​ത്.​ ​ഇ​താ​രോ​ടു​മു​ള്ള​ ​വെ​ല്ലു​വി​ളി​യ​ല്ലെ​ന്നും​ ​ഒ​രു​ ​ക​ലാ​കാ​ര​ന്റെ​യും​ ​ച​ല​ച്ചി​ത്ര​പ്ര​വ​ർ​ത്ത​ക​ന്റെ​യും​ ​നി​യോ​ഗ​മാ​ണെ​ന്നും​ ​രാ​ജേ​ഷ് ​പ​റ​യു​ന്നു.​ ​ഫോ​ർ​ട്ട് ​കൊ​ച്ചി​യി​ലാ​യി​രു​ന്നു​ ​ചി​ത്രീ​ക​ര​ണം.​ ​ഇ​ന്തോ​-​ചൈ​ന​ ​യു​ദ്ധ​ത്തി​ൽ​ ​പ​ങ്കെ​ടു​ത്ത് ​മ​ന​സി​നും​ ​ശ​രീ​ര​ത്തി​നും​ ​മു​റി​വു​ക​ളേ​റ്റ് ​ഏ​കാ​ന്ത​ജീ​വി​തം​ ​ന​യി​ക്കു​ന്ന​ ​വ​യോ​ധി​ക​നാ​യ​ ​ഒ​രു​ ​സൈ​നി​ക​ ​ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ​കേ​ന്ദ്ര​ക​ഥാ​പാ​ത്രം.​ ​ചൈ​ന​ ​തു​ട​ങ്ങി​വ​ച്ച​ ​മ​റ്റൊ​രു​ ​നി​ശ​ബ്ദ​യു​ദ്ധ​ത്തെ​ ​പ്ര​തീ​കാ​ന്മ​ക​മാ​യി​ ​അ​വ​ത​രി​പ്പി​ക്കു​ന്നു.​ ​ത​ന്റെ​ ​ജ​നാ​ല​യി​ലൂ​ടെ​ ​അ​ദ്ദേ​ഹം​ ​കാ​ണു​ന്ന​ ​കാ​ഴ്ച​ക​ൾ​ ​ന​ട​ക്കു​ന്ന​ ​സ​ത്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള​ ​ഓ​ർ​മ്മ​പ്പെ​ടു​ത്ത​ലു​ക​ളാ​ണ്.​ ​ജ​നാ​ല​യ്ക്ക​പ്പു​റ​ത്ത് ​ഒ​രു​ ​ശ​വ​പ്പെ​ട്ടി​ക്ക​ട​യും​ ​ശ്മ​ശാ​ന​വും​ ​കാ​ണാം.​ ​കൊ​വി​ഡി​ൽ​ ​ഓ​രോ​രു​ത്ത​രാ​യി​ ​മ​രി​ച്ചു​ ​വീ​ഴു​മ്പോ​ൾ​ ​മു​ഴ​ങ്ങു​ന്ന​ ​പ​ള്ളി​ ​മ​ണി​നാ​ദ​ത്തി​ന് ​ശ​വ​പ്പെ​ട്ടി​ ​ക​ച്ച​വ​ട​ക്കാ​ര​ൻ​ ​കാ​തോ​ർ​ത്തി​രി​ക്കു​ന്നു.​ ​പ​ല​കാ​ര്യ​ങ്ങ​ളും​ ​പ​റ​യാ​തെ​ ​പ​റ​യു​ന്നു.​ ​ഒ​രു​ ​വ​ലി​യ​ ​സി​നി​മ​ ​നി​ർ​മ്മി​ക്കു​ന്ന​ ​അ​തേ​ ​ഗൗ​ര​വ​ത്തോ​ടെ​യാ​ണ് ​ഈ​ ​ചി​ത്രം​ ​ഒ​രു​ക്കി​യ​ത്.​ 60​ ​പേ​ർ​ ​പ​ങ്കെ​ടു​ത്ത​ ​ഒ​ഡി​ഷ​നി​ൽ​നി​ന്നാ​ണ് ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ച്ച​ ​ച​ന്ദ്ര​നെ​ ​ക​ണ്ടെ​ത്തി​യ​ത്.​ ​ഹ്ര​സ്വ​ചി​ത്ര​ങ്ങ​ൾ​ക്ക് ​ഒ​രു​മി​നി​റ്റ​ൽ​ ​പോ​ലും​ ​ആ​ശ​യം​ ​അ​വ​ത​രി​പ്പി​ക്കാ​നാ​കും.​ 2030​ ​ആ​കു​മ്പോ​ഴേ​ക്കും​ ​ദൈ​ർ​ഘ്യ​മു​ള്ള​ ​വ​ലി​യ​ ​സി​നി​മ​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് ​ആ​ഗ്ര​ഹം.​ ​ഇ​തൊ​രു​ ​ക​ച്ച​വ​ട​സി​നി​മ​യാ​കി​ല്ല.​ ​സാ​മൂ​ഹി​ക​ ​പ്ര​തി​ബ​ദ്ധ​ത​യു​ള്ള​ ​സ​മാ​ന്ത​ര​ചി​ത്ര​മെ​ന്നു​ ​വേ​ണ​മെ​ങ്കി​ൽ​ ​വി​ശേ​ഷി​പ്പി​ക്കാം.

ജാ​ല​ക​ത്തി​ന​പ്പു​റം സ്വ​പ്ന​ങ്ങ​ളു​ടെ​ ​ആ​കാ​ശം

എ​റ​ണാ​കു​ളം​ ​തെ​ക്ക​ൻ​ ​പ​റ​വൂ​ർ​ ​സ്വ​ദേ​ശി​യാ​യ​ ​രാ​ജേ​ഷി​ന്റെ​ ​മ​ന​സി​ൽ​ ​ചെ​റു​പ്പം​ ​മു​ത​ൽ​ ​സി​നി​മ​യു​ണ്ട്.​ ​പു​നെ​ ​ഫി​ലിം​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ​ ​പ്ര​വേ​ശ​നം​ ​ല​ഭി​ച്ചെ​ങ്കി​ലും​ ​ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ൾ​ ​മൂ​ലം​ ​ചേ​രാ​നാ​യി​ല്ല.​ ​എ​ന്നാ​ൽ​ ​ഒ​ട്ടേ​റെ​ ​പേ​രെ​ ​കൈ​പി​ടി​ച്ചു​യ​ർ​ത്തു​ന്ന​ ​വി​ദ്യാ​ഭ്യാ​സ​ ​വി​ദ​ഗ്ദ്ധ​നാ​കാ​ൻ​ ​ക​ഴി​ഞ്ഞു.​ ​ഒ​ടു​വി​ൽ,​ ​കാ​ലം​ ​ആ​ ​മോ​ഹം​ ​സ​ഫ​ല​മാ​ക്കി.
കൊ​ച്ചി​യി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​എ​ൽ.​കെ.​ ​ഷോ​ർ​ട്ട് ​ഫി​ലിം​ ​ഫെ​സ്റ്റി​വ​ലി​ലൂ​ടെ​ ​കേ​ര​ള​ത്തി​ൽ​ ​പു​തി​യ​ ​സി​നി​മാ​ച​രി​ത്രം​ ​ര​ചി​ച്ചു.​ ​അ​ടൂ​ർ​ ​ഗോ​പാ​ല​കൃ​ഷ്ണ​ൻ,​ ​സി​ബി​ ​മ​ല​യി​ൽ,​ ​ടി.​വി.​ ​ച​ന്ദ്ര​ൻ​ ​തു​ട​ങ്ങി​യ​ ​മ​ല​യാ​ള​ത്തി​ലെ​ ​വി​ഖ്യാ​ത​ ​സം​വി​ധാ​യ​ക​ർ​ ​പൂ​ർ​ണ​പി​ന്തു​ണ​ ​ന​ൽ​കി.​ ​പ്ര​ശ​സ്ത​ ​മ​ണി​പ്പൂ​രി​ ​സം​വി​ധാ​യ​ക​ൻ​ ​ഹൗ​ബം​ ​പ​വ​ൻ​ ​കു​മാ​റാ​ണ് ​മേ​ള​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്ത​ത്.​ 385​ ​പേ​ർ​ക്ക് ​സ​ർ​ട്ടി​ഫി​ക്ക​റ്റും​ ​ഫ​ല​ക​വും​ ​വി​ത​ര​ണം​ ​ചെ​യ്തു.​ ​കേ​ര​ള​ത്തെ​ ​ലോ​ക​സി​നി​മ​യു​ടെ​ ​ആ​ഗ്ര​ഹ​മാ​ക്ക​ണ​മെ​ന്ന​ ​മോ​ഹം​ ​ഉ​ള്ളി​ലു​ണ്ട്.​ ​ഈ​ ​രം​ഗ​ത്ത് ​വ​ള​ർ​ന്നു​വ​രു​ന്ന​ ​ഒ​ട്ടേ​റെ​ ​പ്ര​തി​ഭ​ക​ൾ​ക്ക് ​അ​വ​സ​ര​മൊ​രു​ങ്ങും.​ ​രാ​ജ്യാ​ന്ത​ര​ ​ച​ല​ച്ചി​ത്ര​പ്ര​തി​ഭ​ക​ളു​മാ​യി​ ​നേ​രി​ട്ട് ​സം​വ​ദി​ക്കാ​ൻ​ ​വേ​ദി​ ​ല​ഭ്യ​മാ​കും.​ ​ച​ല​ച്ചി​ത്ര​മേ​ള​ക​ൾ​ ​കേ​ര​ള​ത്തി​ൽ​ ​സം​ഘ​ടി​പ്പി​ക്കു​മ്പോ​ൾ​ ​ചെ​ല​വു​ ​കു​റ​യു​ക​യും​ ​ചെ​യ്യും.
അ​ന്താ​രാ​ഷ്ട്ര​ ​നി​ല​വാ​ര​മു​ള്ള​ ​ക്ലാ​സി​ക് ​സി​നി​മ​ക​ൾ​ ​സൃ​ഷ്ടി​ക്കു​ക​യെ​ന്ന​താ​ണ് ​ല​ക്ഷ്യം.​ ​രാ​ജ്യാ​ന്ത​ര​ ​പ്ലാ​റ്റ്‌​ഫോ​മാ​യ​ ​ഫി​ലിം​ ​ഫ്രീ​ ​വേ​യി​ൽ​ ​എ​ൽ.​കെ.​ ​ഫി​ലിം​ ​ഫെ​സ്റ്റി​വ​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ ​ഓ​സ്‌​കാ​ർ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​വി​ഖ്യാ​ത​ ​മേ​ള​ക​ളി​ലേ​ക്ക് ​ചി​ത്ര​ങ്ങ​ൾ​ ​അ​യ​യ്ക്കു​ന്ന​ ​പ്ലാ​റ്റ്‌​ഫോ​മാ​ണി​ത്.​ ​ഇ​തേ​ ​മാ​തൃ​ക​യി​ൽ​ ​എ​ൽ.​കെ.​ ​ഫി​ലിം​ ​ഫെ​സ്റ്റി​വ​ൽ​ ​എ​ന്ന​ ​പ്ര​ത്യേ​ക​ ​പ്ലാ​റ്റ്‌​ഫോം​ ​ത​യ്യാ​റാ​ക്കി​വ​രി​ക​യാ​ണ്.​ ​ഇ​തി​ൽ​ ​മ​ല​യാ​ള​ത്തി​ലെ​യും​ ​വി​ദേ​ശ​ങ്ങ​ളി​ലെ​യും​ ​ക്ലാ​സി​ക് ​ചി​ത്ര​ങ്ങ​ൾ​ ​അ​പ് ​ലോ​ഡ് ​ചെ​യ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAJESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION