SignIn
Kerala Kaumudi Online
Sunday, 09 August 2026 4.47 AM IST

മലയാള സിനിമയ്ക്ക് വീണ്ടും അമ്പിളിച്ചന്തം

ambili

അ​മ്പി​ളി​യു​ടെ​ ​പു​തി​യ​ ​ചി​ത്ര​മെ​ന്നാ​ൽ​ ​അ​ത് ​സി​നി​മ​യാ​ണ​ന്ന് ​ക​രു​തു​ന്ന​വ​രും​ ​പെ​ൻ​സി​ൽ​ ​ഡ്രോ​യിം​ഗാ​ണ​ന്ന് ​വി​ചാ​രി​ക്കു​ന്ന​വ​രു​മു​ണ്ടാ​കും.​ ​നാ​ലു​പ​തി​റ്റാ​ണ്ടി​ന് ​മു​ൻ​പേ​ ​സം​വി​ധാ​യ​ക​നാ​യ​ ​അ​മ്പി​ളി​ ​ഇ​പ്പോ​ഴും​ ​ചി​ത്ര​ങ്ങ​ൾ​ ​വ​ര​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.​ ​അ​തി​നി​ടെ​യാ​ണ് ​വീ​ണ്ടു​ം ​ചി​ത്രം​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത്.​ ​പോ​സ്റ്റ​ർ​ ​ഡി​സൈ​ന​റും​ ​ക​ലാ​സം​വി​ധാ​യ​ക​നും​ ​തി​ര​ക്ക​ഥാ​കൃ​ത്തു​മെ​ല്ലാ​മാ​യ​ ​അ​മ്പി​ളി​യു​ടെ​ ​പു​തി​യ​ ​ചി​ത്രം​ 22​ ​വ​ർ​ഷ​ത്തെ​ ​ഇ​ട​വേ​ള​യ്ക്കു​ശേ​ഷ​മാ​ണ് ​റി​ലീ​സി​നൊ​രു​ങ്ങു​ന്ന​ത്.​ ​അ​മ്പി​ളി​ ​തി​ര​ക്ക​ഥ​യും​ ​സം​വി​ധാ​ന​വും​ ​ക​ലാ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ച്ച് ​അ​മ്പി​ളി​ ​ആ​ർ​ട്‌​സ് ​അ​ക്കാ​ഡ​മി​യു​ടെ​ ​ബാ​ന​റി​ൽ​ ​ശി​വ​ദാ​സ​ൻ​ ​വ​ട​ക്കേ​പ്പു​ര​യ്ക്ക​ൽ​ ​നി​ർ​മി​ക്കു​ന്ന​ ​'​സ്വാ​മി​യും​ ​വ​ർ​ക്കി​യും​" ഒ​രു​ ​ത​ല​മു​റ​യു​ടെ​ ​തി​രി​ച്ചു​വ​ര​വു​കൂ​ടി​യാ​ണ്.​ 40​ ​വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം​ ​മേ​ന​ക​യും​ ​ബാ​ബു​ ​ന​മ്പൂ​തി​രി​യും​ ​ഒ​ന്നി​ക്കു​ന്നു.​ ​ടി.​ജി.​ ​ര​വി,​ ​അ​ശോ​ക​ൻ,​ ​നി​യാ​സ് ​അ​ബൂ​ബ​ക്ക​ർ,​ ​ജ​യ​രാ​ജ് ​വാ​ര്യ​ർ,​ ​ശ്രീ​മൂ​ല​ന​ഗ​രം​ ​പൊ​ന്ന​ൻ,​ ​പു​തു​മു​ഖ​താ​ര​ങ്ങ​ളാ​യ​ ​അ​കു​ൽ​ ​വി.​ ​ദാ​സ്,​ ​അ​ഞ്ജ​ലി...​ ​അ​ങ്ങ​നെ​ ​ത​ല​മു​റ​ക​ളു​ടെ​ ​സി​നി​മാ​താ​ൽ​പ​ര്യ​ങ്ങ​ളു​ടെ​ ​മി​ശ്ര​ണം​ ​കൂ​ടി​യാ​ണി​ത്.​ ​നി​റ​യെ​ ​ചി​ത്ര​ങ്ങ​ൾ​ ​നി​റ​ഞ്ഞ​ ​തൃ​ശൂ​ർ​ ​ചെ​ന്ത്രാ​പ്പി​ന്നി​യി​ലെ​ ​വീ​ട്ടി​ലി​രു​ന്ന് ​അ​മ്പി​ളി​ ​സി​നി​മാ​ജീ​വി​തം​ ​കേ​ര​ള​കൗ​മു​ദി​യോ​ട് ​പ​ങ്കു​വ​യ്ക്കു​ന്നു..
​ആ​ദ്യ​ ​സി​നി​മ​ ​ത​ന്നെ​ ​വ​ലി​യൊ​രു​ ​ബ്രേ​ക്കാ​യി​രു​ന്ന​ല്ലോ?
1983​ൽ​ ​ഡ​ൽ​ഹി​യി​ലെ​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​ഫി​ലിം​ ​ഫെ​സ്റ്റി​വ​ൽ​ ​ഒ​ഫ് ​ഇ​ന്ത്യ​യി​ലെ​ ​ഇ​ന്ത്യ​ൻ​ ​പ​നോ​ര​മ​ ​വി​ഭാ​ഗ​ത്തി​ലും​ ​തു​ർ​ക്കി​ ​ഫി​ലിം​ ​ഫെ​സ്റ്റി​വ​ലി​ലും​ ​പ്ര​ദ​ർ​ശി​പ്പി​ക്ക​പ്പെട്ട​ ​സി​നി​മ​യാ​യി​രു​ന്നു​ ​'​വീ​ണ​പൂ​വ് ​".​ ​ഇ​ന്ത്യ​ൻ​ ​പ​നോ​ര​മ​യി​ലേ​യ്ക്ക് ​അ​ടൂ​ർ​ ​ഗോ​പാ​ല​കൃ​ഷ്ണ​ന്റെ​ ​എ​ലി​പ്പ​ത്താ​യം,​ ​ഭ​ര​ത​ന്റെ​ഓ​ർ​മ്മ​യ്ക്കാ​യി,​ ​അ​ര​വി​ന്ദ​ന്റെ​ ​ഒ​രി​ട​ത്ത് ​എ​ന്നി​വ​യ്ക്കൊ​പ്പ​മാ​ണ് ​വീ​ണ​പൂ​വ് ​തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.​ ​ന​ഷ്ട​സ്വ​ർ​ഗ്ഗ​ങ്ങ​ളേ​ ​നി​ങ്ങ​ളെ​നി​ക്കൊ​രു...​ ​എ​ന്ന​ ​ഗാ​ന​വും​ ​ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.​ ​ല​ളി​ത​മാ​യ​ ​ആ​ഖ്യാ​ന​ശൈ​ലി​യാ​യി​രു​ന്നു​ ​സി​നി​മ​യെ​ ​ശ്ര​ദ്ധേ​യ​മാ​ക്കി​യ​ത്.
​ ​പ​ല​ ​വ​ഴി​ക​ൾ​ ​ക​ട​ന്നാ​ണ​ല്ലോ സി​നി​മ​യി​ലേ​ക്കു​ള​ള​ ​വ​ര​വ്?
ആ​റാം​ ​ക്ലാ​സ് ​വി​ദ്യാ​ർ​ത്ഥി​യാ​യി​രി​ക്കെ​ ​നാ​ട്ടി​ക​ ​ബീ​ച്ചി​ലും​ ​പ​രി​സ​ര​പ്ര​ദേ​ശ​ത്തു​മാ​യി​ ​ചെ​മ്മീ​ൻ​ ​സി​നി​മ​യു​ടെ​ ​ഷൂ​ട്ടിം​ഗും​ ​അ​തി​നി​ടെ​ ​സം​വി​ധാ​യ​ക​ൻ​ ​രാ​മു​ ​കാ​ര്യാ​ട്ടി​നെ​ ​ക​ണ്ട​തു​മൊ​ക്കെ​യാ​യി​രു​ന്നു​ ​സി​നി​മ​യി​ലേ​യ്ക്ക് ​ആ​ക​ർ​ഷി​ച്ച​ത്.​ ​മ​ധു​സാ​ർ​ ​അ​ന്നു​മു​ത​ൽ​ ​മ​ന​സി​ൽ​ ​ആ​രാ​ധ​നാ​ ​ക​ഥാ​പാ​ത്ര​മാ​യി.​ ​സ്‌​കൂ​ൾ​ ​വി​ദ്യാ​ഭ്യാ​സ​ത്തി​ന് ​ശേ​ഷം​ ​തൃ​ശൂ​ർ​ ​ഫൈ​ൻ​ ​ആ​ർ​ട്‌​സ് ​കോ​ളേ​ജി​ൽ​ ​പ​ഠി​ച്ചി​രു​ന്നു.​ ​ഇ​ന്ന​ത്തെ​ ​ഫൈ​ൻ​ ​ആ​ർ​ട്‌​സ് ​കോ​ളേ​ജ് ​അ​ന്ന് 1971​ൽ,​ ​ഒ​ക്യു​പേ​ഷ​ണ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടാ​യി​രു​ന്നു.​ ​പി.​എ​ൻ.​ ​മേ​നോ​നെ​യും​ ​ഭ​ര​ത​നേ​യും​ ​പോ​ലു​ള്ള​ ​സം​വി​ധാ​യ​ക​രും​ ​ക​ലാ​കാ​ര​ന്മാ​രും​ ​പ​ഠി​ച്ചി​റ​ങ്ങി​യ​ ​ഫൈ​ൻ​ ​ആ​ർ​ട്‌​സ് ​കോ​ളേ​ജി​ലാ​ണ് ​പ​ഠി​ച്ച​തെ​ന്ന​ ​ചി​ന്ത​ ​അ​വ​രെ​പ്പോ​ലെ​ ​ച​ല​ച്ചി​ത്ര​ ​സം​വി​ധാ​യ​ക​നാ​ക​ണ​മെ​ന്ന​ ​മോ​ഹ​ങ്ങ​ൾ​ക്ക് ​ക​രു​ത്താ​യി.​ ​ഡി​സൈ​നിം​ഗും​ ​ചി​ത്ര​ര​ച​ന​യു​മൊ​ക്കെ​യാ​യി​ ​ക​ഴി​യു​മ്പോ​ഴാ​യി​രു​ന്നു​ 1971​ ​ൽ​ ​പാ​ർ​ല​മെ​ന്റ് ​തി​ര​ഞ്ഞെ​ടു​പ്പി​ന് ​മ​ത്സ​രി​ച്ച​ ​സം​വി​ധാ​യ​ക​ൻ​ ​രാ​മു​ ​കാ​ര്യാ​ട്ടി​നു​ ​വേ​ണ്ടി​യു​ള്ള​ ​ഇ​ല​ക്ഷ​ൻ​ ​പോ​സ്റ്റ​റു​ക​ൾ​ ​ത​യ്യാ​റാ​ക്കു​ന്ന​ത്.​ ​അ​ങ്ങ​നെ​ ​കാ​ര്യാ​ട്ടു​മാ​യി​ ​പ​രി​ച​യ​പ്പെ​ട്ടു.
തൃ​ശൂ​രി​ൽ​ ​ഡി​സൈ​ന​റാ​യി​ ​ജോ​ലി​ ​നോ​ക്കി​യി​രു​ന്ന​ ​കാ​ല​ത്ത് ​കാ​ല​ടി​ ​ഗോ​പി,​ ​ശ്രീ​മൂ​ല​ന​ഗ​രം​ ​വി​ജ​യ​ൻ,​ ​കെ.​പി.​എ.​സി,​ ​ശ്രീ​മൂ​ല​ന​ഗ​രം​ ​മോ​ഹ​ൻ,​ ​ക​ഴി​മ്പ്രം​ ​വി​ജ​യ​ൻ,​ ​അ​ബ്ദു​ൾ​ ​ചെ​ന്ത്രാ​പ്പി​ന്നി​ ​എ​ന്നി​വ​ർ​ക്കൊ​ക്കെ​ ​വേ​ണ്ടി​ ​നാ​ട​ക​ങ്ങ​ളി​ലും​ ​മ​റ്റും​ ​ക​ർ​ട്ട​നു​ക​ൾ​ ​ഡി​സൈ​ൻ​ ​ചെ​യ്തു.​ ​നി​ശ്ച​ല​ ​ഛാ​യാ​ഗ്രാ​ഹ​ക​നാ​യി.​ ​ക​ലാ​സം​വി​ധാ​നം​ ​നി​ർ​വ​ഹി​ച്ചു.​ ​രാ​മു​ ​കാ​ര്യാ​ട്ടി​ന്റെ​ ​നെ​ല്ല് ​എ​ന്ന​ ​സി​നി​മ​യ്ക്ക് ​പോ​സ്റ്റ​ർ​ ​ഡി​സൈ​ൻ​ ​ചെ​യ്തു​കൊ​ണ്ടാ​ണ് ​സി​നി​മാ​പ്ര​വേ​ശം.​ ​രാ​ഗം,​ ​പ​ല്ല​വി​ ​എ​ന്ന​ ​സി​നി​മ​കയ്ക്കും​ ​പോ​സ്റ്റ​ർ​ ​ഡി​സൈ​ൻ​ ​ചെ​യ്തു.​ ​പി​ ​ച​ന്ദ്ര​കു​മാ​റി​ന്റെ​ ​സ​മ​യ​മാ​യി​ല്ല​ ​പോ​ലു​മെ​ന്ന​ ​സി​നി​മ​യി​ൽ​ ​സ്റ്റി​ൽ​ ​ഫോ​ട്ടോ​ഗ്രാ​ഫ​റാ​യി.​ ​മാ​ട​മ്പ് ​കു​ഞ്ഞി​ക്കു​ട്ട​ന്റെ​ ​ഭ്ര​ഷ്ട് ​നോ​വ​ൽ​ ​സി​നി​മ​യാ​ക്കി​യ​പ്പോ​ൾ​ ​സ്റ്റി​ൽ​ ​ഫോ​ട്ടോ​ഗ്രാ​ഫ​റാ​യി.
ക​ലാ​മൂ​ല്യം​ ​എ​ന്നും​ ​മു​റു​കെ​പ്പി​ടി​ച്ചു?
അ​ഷ്ട​പ​ദി,​ ​മൗ​ന​രാ​ഗം,​ ​സ്വ​ന്തം​ ​ശാ​രി​ക,​ ​സീ​ൻ​ ​ന​മ്പ​ർ​ 7​ ​എ​ന്നീ​ ​സി​നി​മ​ക​ൾ​ ​സം​വി​ധാ​നം​ ​ചെ​യ്‌​തെ​ങ്കി​ലും​ ​സാ​മ്പ​ത്തി​ക​ലാ​ഭ​മു​ണ്ടാ​യി​ല്ല.​ ​സി​നി​മ​യി​ൽ​ ​ക​ലാ​മൂ​ല്യ​ത്തി​നാ​യി​രു​ന്നു​ ​പ്ര​ധാ​ന്യം​ ​ക​ൽ​പ്പി​ച്ച​ത്.​ ​പി​ന്നീ​ട് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ഗാ​ന​മേ​ള​ ​വി​ജ​യി​ച്ചു.​ ​തു​ട​ർ​ന്ന് ​ഈ​ഗി​ൾ​ ​എ​ന്ന​ ​സ​സ്‌​പെ​ൻ​സ് ​ത്രി​ല്ല​റും​ ​ശ്ര​ദ്ധേ​യ​മാ​യി.​ ​മ​ധു​സാ​ർ​ ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​വു​ക​യും​ ​ക​ലാ​ഭ​വ​ൻ​ ​മ​ണി​ ​ആ​ദ്യ​മാ​യി​ ​വെ​ള്ളി​ത്തി​ര​യി​ലെ​ത്തു​ക​യും​ ​ചെ​യ്ത​ ​സ​മു​ദാ​യം​ ​ആ​യി​രു​ന്നു​ ​അ​ടു​ത്ത​ ​ചി​ത്രം.​ 110​ ​വ​യ​സാ​യ​ ​ആ​ദി​വാ​സി​ ​മൂ​പ്പ​ന്റെ​ ​വേ​ഷ​ത്തി​ൽ​ ​മാ​ള​ ​അ​ര​വി​ന്ദ​ൻ​ ​മു​ഖ്യ​റോ​ളി​ലെ​ത്തി​യ​ ​ചാ​മ​ന്റെ​ ​ക​ബ​നി​ ​എ​ന്ന​ ​സി​നി​മ​യാ​യി​രു​ന്നു​ ​അ​ടു​ത്ത​ത്.​ 2001​ൽ​ ​നി​ർ​മ്മാ​ണം​ ​പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നെ​ങ്കി​ലും​ 2015​ ​ലാ​ണ് ​ആ​ ​സി​നി​മ​ ​റി​ലീ​സാ​യ​ത്.​ ​സു​രേ​ഷ്‌​ഗോ​പി​യാ​യി​രു​ന്നു​ ​നാ​യ​ക​ൻ.
​പു​തി​യ​ ​സി​നി​മ​യെ​ക്കു​റി​ച്ച് ?
'​സ്വാ​മി​യും​ ​വ​ർ​ക്കി​യും​"​ ​പു​തു​ത​ല​മു​റ​ക്കാ​രി​ലൂ​ടെ​യാ​ണ് ​സ​ഞ്ച​രി​ക്കു​ന്ന​ത്.​ ​പ​ഴ​യ​ത​റ​വാ​ട്ടി​ൽ​ ​താ​മ​സി​ക്കു​ന്ന​ ​ര​ണ്ട് ​പേ​രി​ലൂ​ടെ​ ​ക​ഥ​പ​റ​യു​മ്പോ​ൾ​ ​ത​ല​മു​റ​ക​ളു​ടെ​ ​ഒ​ന്നി​ക്ക​ലു​ണ്ടാ​കു​ന്നു.​ ​എ​ന്റെ​ ​'​അ​ഷ്ട​പ​ദി" ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ഭാ​ര്യാ​ഭ​ർ​ത്താ​ക്ക​ന്മാ​രാ​യി​ ​അ​ഭി​ന​യി​ച്ച​വ​രാ​ണ് ​ബാ​ബു​ ​ന​മ്പൂ​തി​രി​യും​ ​മേ​ന​ക​യും.​ ​ന​ട​ൻ​ ​ദേ​വ​ന്റെ​ ​ആ​ദ്യ​ ​സി​നി​മ​യാ​യി​രു​ന്നു​ ​അ​ഷ്ട​പ​ദി.​ 40​ ​വ​ർ​ഷ​ത്തി​നു​ശേ​ഷം​ ​അ​വ​ർ​ ​ഭാ​ര്യാ​ഭ​ർ​ത്താ​ക്ക​ന്മാ​രാ​യി​ ​വീ​ണ്ടു​മെ​ത്തു​ക​യാ​ണ്.​ ​റ​ഫീ​ഖ് ​അ​ഹ​മ്മ​ദ്,​ ​ബാ​ദു​ഷ​ ​കേ​ച്ചേ​രി,​ ​കു​ഴ​ൽ​മ​ന്ദം​ ​രാ​മ​കൃ​ഷ്ണ​ൻ,​ ​ശ്രീ​മൂ​ല​ന​ഗ​രം​ ​പൊ​ന്ന​ൻ​ ​എ​ന്നി​വ​രാ​ണ് ​ഗാ​ന​ര​ച​യി​താ​ക്ക​ൾ.​ ​സം​ഗീ​തം​ ​മോ​ഹ​ൻ​ ​സി​ത്താ​ര.​ ​ന​ടി​ ​അ​പ​ർ​ണാ​ ​ബാ​ല​മു​ര​ളി​ക്കൊ​പ്പം​ ​ന​ട​ൻ​ ​അ​ശോ​ക​നും​ ​ഗാ​നം​ ​ആ​ല​പി​ക്കു​ന്നു.​ ​അ​ഫ്‌​സ​ൽ,​ ​ഇ​ന്ദു​ലേ​ഖാ​ ​വാ​ര്യ​ർ,​ ​ശ്രീ​ദേ​വി​ ​തി​രു​വി​ഴ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റ് ​ഗാ​യ​ക​ർ.​വ​ലി​യ​ ​പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ്ഈ​ ​സി​നി​മ​ ​പ്രേ​ക്ഷ​ക​രു​ടെ​ ​മു​ന്നി​ലെ​ത്തി​ക്കു​ന്ന​ത്.
​തീ​ര​ദേ​ശ​ത്തി​ന്റെ​ ​ക​ലാ​പാ​ര​മ്പ​ര്യം​ ?
തീ​ര​ദേ​ശ​ഗ്രാ​മ​മാ​യ​ ​ചെ​ന്ത്രാ​പ്പി​ന്നി​യും​ ​പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളും​ ​നി​ര​വ​ധി​ ​ക​ലാ​കാ​ര​ൻ​മാ​ർ​ക്ക് ​ജ​ന്മം​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​ചി​ത്ര​ക​ല​യ്ക്കും​ ​ഈ​ ​പ്ര​കൃ​തി​സൗ​ന്ദ​ര്യം​ ​തു​ണ​യാ​യി​ട്ടു​ണ്ട്.​ ​ഇ​പ്പോ​ഴും​ ​ചി​ത്ര​ങ്ങ​ൾ​ ​വ​ര​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.​ 2020​ ​മാ​ർ​ച്ചി​ൽ​ ​ഫോ​ർ​ട്ട് ​കൊ​ച്ചി​യി​ൽ​ ​ചി​ത്ര​പ്ര​ദ​ർ​ശ​നം​ ​ന​ട​ത്തി​യി​രു​ന്നു.​ ​ഈ​ ​നാ​ടി​നോ​ട് ​വ​ലി​യ​ ​അ​ടു​പ്പ​മു​ണ്ട്.​ ​ഭാ​ര്യ​ ​ഷീ​ല​ക്കും​ ​മ​ക​ൻ​ ​രാ​ഹു​ൽ​ ​ത​ട​ത്തി​ലി​നു​മൊ​പ്പം ചെ​ന്ത്രാ​പ്പി​ന്നി​യി​ലാ​ണ് ​താ​മ​സം.​ ​മ​ക​ൾ​ ​ഐ​ഷ​ ​മ​രി​യ​ ​അ​മ്പി​ളി​ ​വി​വാ​ഹി​ത​യാ​ണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AMBILI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION