ലോകത്തിൽ എല്ലാ വിശ്വാസികളും പൊതുവേ പ്രാർത്ഥിക്കുന്ന ഒരു കാര്യമുണ്ട്. 'എന്റെ ജീവിതത്തിലെ തടസങ്ങളെല്ലാം അകറ്റി നല്ലത് വരുത്താനാകണേ' എന്നതാണത്. ഇതിനായി ഇഷ്‌ടപ്പെട്ട ഈശ്വരന്മാർക്ക് വഴിപാടും മറ്റും നടത്തുന്ന പതിവുമുണ്ട്. എന്നാൽ തടസങ്ങളടങ്ങി നല്ല ജീവിതം വരിക്കാൻ ശരീര ശുദ്ധിയും മനഃശുദ്ധിയോടെയും ഒരു മന്ത്രം ജപിക്കുക പതിവാക്കണം എന്നതാണ് ആചാര്യന്മാർ സൂചിപ്പിക്കുന്നത്.
അഷ്‌ടാക്ഷരീ മന്ത്രമായ 'ഓം നമോ നാരായണായ' ആണ് തടസങ്ങളും രോഗദുഃഖ ദുരിതങ്ങളും അകറ്റാനും ലക്ഷ്യം നേടാനും സഹായിക്കുന്നത്. ഇത് ഹിന്ദുമതത്തിലെ വൈഷ്‌ണവ ആരാധനാ ക്രമത്തിൽ വളരെ പ്രധാനപ്പെട്ട മന്ത്രമാണ്. ശരീരത്തിന്റെ എട്ട് ഭാഗങ്ങളിൽ തൊട്ടുള്ള 'അവ്യയധ്യാനം' ഇതിനായി ചെയ്യേണ്ടത്. അതായത് ആദ്യ മന്ത്രമായ ഓം എന്നത് മൂർദ്ധാവിൽ തൊട്ട് ജപിക്കുന്ന പിന്നീടുള്ള അടുത്ത അക്ഷരം മുഖത്ത് ഇത്തരത്തിൽ എട്ട് ഭാഗങ്ങളിലായി ഒടുവിൽ 'യ' എന്ന അക്ഷരം പാദത്തിൽ തൊടണം. ഇത് നേരെ തിരിച്ച് ക്രമത്തിലും ചെയ്യാം. ഇത്തരത്തിൽ ദിനചര്യയായി ചെയ്യുമ്പോൾ ശരീരത്തിന് ശക്തി തനിയെ ലഭിക്കുന്നതായി അറിയാനാകും എന്നാണ് ആചാര്യന്മാർ സൂചിപ്പിക്കുന്നത്. ജീവിതവിജയം എന്ന ലക്ഷ്യമുള്ള ആർക്കും ഈ മന്ത്രം ഇത്തരത്തിൽ ശരീരത്തിൽ തൊട്ട് ജപിക്കാവുന്നതാണ്.
The Ashtakshari mantra “Om Namo Narayanaya” is believed to help remove obstacles, illness, suffering, and difficulties while supporting the achievement of one’s goals
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |