ജീവിതത്തിൽ ഒരു മനുഷ്യൻ തേടുന്ന ഏറ്റവും പ്രധാന കാര്യം വിജയവും ശാന്തിയും സമാധാനവുമാണ്. ജീവിതത്തിൽ വിജയിച്ച് എന്നും സന്തോഷത്തോടെ കഴിയാൻ പലവിധ കാര്യങ്ങൾ പരീക്ഷിക്കുന്നവരാണ് ഓരോരുത്തരും. പക്ഷേ, പലവിധ പ്രശ്‌നങ്ങൾ കാരണം സന്തോഷകരമായ ജീവിതം പലർക്കും കിട്ടുന്നില്ല. ഒരു മനുഷ്യന് സന്തോഷകരമായ ജീവിതമുണ്ടാകാൻ സദ്‌കർമ്മങ്ങൾ ചെയ്യുകയും ധർമ്മത്തിന്റെ പാത പിന്തുടരണമെന്നും ഹൈന്ദവ പുരാണങ്ങൾ പറയുന്നു.
ധർമ്മത്തിന്റെ പാത പിന്തുടർന്ന് സദ്‌കർമ്മം ചെയ്‌താൽ ദൈവാനുഗ്രഹം ഉണ്ടാകുമെന്ന് ആചാര്യന്മാർ വിശ്വസിച്ചിരുന്നു. അതിനായി ആചരിക്കേണ്ട ചില കാര്യങ്ങളുണ്ട്.
പുതിയ കാലത്ത് ഈശ്വരവിശ്വാസമുള്ളവർ ചെയ്യേണ്ട കാര്യത്തിൽ പ്രധാനം തന്റെ പിതൃക്കളെയും കുലദൈവങ്ങളെയും ആരാധിക്കുകയാണ്. ഏത് പ്രശ്‌നങ്ങൾ പരിഹരിക്കാനും പിതൃക്കളുടെയും സ്വന്തം കുലത്തിന്റെയും ദേവനെ, ദേവതയെ പ്രാർത്ഥിക്കേണ്ടത് അത്യാവശ്യമാണ്. മുതിർന്നവരോട് ചോദിച്ചോ കുടുംബക്ഷേത്രത്തിൽ ആരാധന നടത്തിയോ ആരാണ് കുലദേവത എന്ന് മനസിലാക്കാൻ സാധിക്കും.
നമുക്ക് ചുറ്റും ജീവിതപ്രാരാബ്ദം കൊണ്ട് പൊറുതിമുട്ടുന്ന നിരവധി ദരിദ്രരുണ്ട്. ഇവർക്ക് ഭക്ഷണം നൽകിയാൽ പുണ്യകരമാണ്, അതോടെ ലക്ഷ്‌മീ ദേവിയുടെ അനുഗ്രഹം ലഭിക്കും. നിങ്ങളുടെ ഭക്ഷണത്തിന്റെ ഒരു പങ്കാണ് നൽകേണ്ടത്.
ഹൈന്ദവ വിശ്വാസപ്രകാരം ദിവസവും പശുക്കളെ സേവിക്കണം. ഇങ്ങനെ ചെയ്യുന്നവർക്ക് ഐശ്വര്യവും നന്മയും ഉണ്ടാകും.വീട്ടിലെ ആദ്യഭക്ഷണം തന്നെ പശുവിന് നൽകണം.
വീടിനുമുന്നിൽ മിക്കവരും തുളസിത്തറ സ്ഥാപിച്ചിട്ടുണ്ടാകും. എപ്പോഴും ലക്ഷ്‌മീ ദേവി കുടികൊള്ളുന്നയിടമാണ് തുളസിയെന്നാണ് കരുതുന്നത്. അതിനാൽ തുളസിച്ചെടിയെ ആരാധിച്ചാൽ ഐശ്വര്യവും പണവും മാത്രമല്ല ഭക്ഷണത്തിനും മുട്ട് വരില്ലെന്നാണ് വിശ്വാസം.
Hindu scriptures teach that leading a happy and fulfilling life requires performing good deeds and following the path of righteousness.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |