മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ ജന്മദിനമായി ആചരിക്കുന്നതാണ് ശ്രീകൃഷ്ണ ജയന്തി അഥവാ ജന്മാഷ്ടമി. നാളെ നടക്കുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്കായി സംസ്ഥാനത്ത് ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഗുരുവായൂരിലും ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശോഭായാത്രകളും മഹാശോഭായാത്രകളും നടക്കും.
സെപ്തംബർ നാല് വെള്ളിയാഴ്‌ച ചിങ്ങം 19നാണ് ഇക്കൊല്ലത്തെ ശ്രീകൃഷ്ണ ജയന്തി ആചരിക്കുന്നത്. നാളെ രാത്രി 11.56 മുതൽ സെപ്തംബർ അഞ്ചിന് അർദ്ധരാത്രി 12.41 വരെയാണ് നിശീതകാലം. ചിങ്ങമാസത്തിലെ കൃഷ്ണപക്ഷ അഷ്ടമി തിഥിയും രോഹിണി നക്ഷത്രവും ചേരുന്ന പുണ്യദിനമാണ് കേരളത്തിൽ ശ്രീകൃഷ്ണജയന്തി ദിനമായി ആചരിക്കുന്നത്. ഈ ദിവസം വീടുകളിൽ അരിമാവ് കൊണ്ട് കൃഷ്ണന്റെ പാദചിഹ്നങ്ങൾ വരയ്ക്കുന്നതും വെണ്ണ, അവൽ, പാൽ, പഴങ്ങൾ, നെയ്യ് തുടങ്ങിയവ നിവേദിക്കുന്നതും പതിവാണ്. അന്നേദിവസം പൂർണ ഉപവാസമോ പഴവർഗങ്ങൾ മാത്രം കഴിച്ചുള്ള വ്രതമോ ആചരിക്കാറുണ്ട്.
Kerala is preparing for Sree Krishna Jayanti celebrations on September 4th, marking Lord Krishna's birthday. Balagokulams will lead Shobhayatras and Mahashobhayatras across the state. Preparations are complete in Guruvayoor, with communities observing traditional rituals like drawing footprints and offering special foods during this auspicious period.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |