SignIn
Kerala Kaumudi Online
Monday, 31 August 2026 2.43 PM IST

തുളസിച്ചെടി വീട്ടിലുണ്ടോ? സമ്പത്ത് ഇരട്ടിയാകും, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

tulsi
പ്രതീകാത്മകചിത്രം

മിക്കവീടുകളിലും കാണുന്ന ഒന്നാണ് തുളസി. ഹിന്ദുമതവിശ്വാസപ്രകാരം തുളസി ഒരു സസ്യം മാത്രമല്ല മറിച്ച് അതീവ പവിത്രതയുള്ള ഒന്നായിയാണ് കണക്കാക്കുന്നു. പുരാണങ്ങളിൽ പോലും തുളസിക്ക് വളരെയേറെ പ്രാധാന്യമുണ്ട്. മഹാവിഷ്ണുവിന് ഏറ്റവും പ്രിയപ്പെട്ട തുളസിയില ഇല്ലാതെ വിഷ്ണുപൂജ പൂർണമാവില്ലെന്നാണ് വിശ്വാസം. കൂടാതെ തുളസിത്തറയുള്ള വീടുകളിൽ ഐശ്വര്യവും സമാധാനവും ഉണ്ടാകുമെന്നും വിശ്വാസമുണ്ട്. എന്നാൽ വീട്ടിൽ തുളസി വയ്ക്കുമ്പോൾ വാസ്തുനോക്കേണ്ടത് അനിവാര്യമാണ്.

രാവിലെ ഇളം വെയിൽ കിട്ടുന്നതും ഉച്ചയ്ക്ക് കടുത്ത ചൂടേൽക്കാത്തതുമായ സ്ഥലത്ത് വേണം തുളസി വയ്ക്കേണ്ടത്. വീടിന്റെ കിഴക്ക് അല്ലെങ്കിൽ വടക്ക് ഭാഗത്തുള്ള മുറ്റം, ബാൽക്കണി, ഉമ്മറം എന്നിവയാണ് ഇതിന് ഏറ്റവും അനുയോജ്യം. പൂജാമുറിയുടെ ഉള്ളിൽ വയ്ക്കുന്നതിന് പകരം അതിനോട് ചേർന്നുള്ള സ്ഥലങ്ങളിൽ തുളസി സ്ഥാപിക്കുന്നതാണ് നല്ലത്. പൂജാമുറിയോട് ചേർന്നുള്ള ജനലരികിലോ വരാന്തയിലോ വയ്ക്കുന്നതും വളരെ നല്ലതാണ്.

തെക്ക്, തെക്ക് - പടിഞ്ഞാറ് ദിശകളിൽ തുളസി വയ്ക്കരുതെന്ന് വാസ്തുവിൽ പറയുന്നു. ഇത് ദോഷകരമാണ്. ബാത്ത്റൂമിന് സമീപമോ അഴുക്കുചാലിന്റെ അരികിലോ ഇരുണ്ട സ്ഥലത്തോ തുളസി വയ്ക്കാൻ പാടില്ല. തുളസിത്തറയുടെ ചുറ്റും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. കൂടാതെ ഞായറാഴ്‌ച, അമാവാസി, ഏകാദശി തുടങ്ങിയ ദിവസങ്ങളിൽ തുളസിയില നുള്ളരുത്. ഈ ദിവസങ്ങളിൽ തുളസീ ദേവി ഉപവാസം അനുഷ്‌ഠിക്കുമെന്നാണ് വിശ്വാസം. അതിനാൽ വെള്ളം ഒഴിക്കാനും പാടില്ല. തുളസി വാസ്തുഅനുസരിച്ച് വളർത്തുന്നത് വീട്ടിൽ സമ്പത്തും സമാധാനവും നിറയ്ക്കുമെന്നാണ് വിശ്വാസം.

English Summary

Tulsi, or the holy basil plant, is considered sacred in Hindu traditions and is believed to bring prosperity and peace to the home. According to Vastu beliefs, the plant is best placed in areas such as the east or north side of the house where it receives gentle morning sunlight.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TULSI PLANT VASTU, TULSI PLANT BENEFITS, TULSI IN HOME, VASTU TIPS, TULSI PLANT DIRECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY