SignIn
Kerala Kaumudi Online
Tuesday, 14 July 2026 1.50 PM IST

നിങ്ങൾ മൂക്കുത്തി അണിയുന്ന ഭാഗം ശരിയാണോ? സൗന്ദര്യം മാത്രം നോക്കല്ലേ, ശ്രദ്ധിക്കാനുള്ളത് നിരവധി കാര്യങ്ങൾ

mookkuthi
പ്രതീകാത്മക ചിത്രം

സ്ത്രീകൾ എന്നുമുതലാണ് മൂക്കുത്തി ധരിച്ചുതുടങ്ങിയതെന്ന് വ്യക്തമല്ല. പുരാതന കാലംമുതൽതന്നെ സ്ത്രീകൾ മൂക്കുത്തി ധരിച്ചിരുന്നു എന്നാണ് കരുതുന്നത്. സൗന്ദര്യവർദ്ധനവിന്റെ ഭാഗമായാണ് ബഹുഭൂരിപക്ഷവും ഇത് ധരിക്കുന്നത്. വെറും സൗന്ദര്യം മാത്രമല്ല ഇതിൽ ആചാരപരമായ ചില കാര്യങ്ങൾ കൂടി ഉണ്ടെന്ന് അറിയണം. മൂക്കുത്തി ധരിക്കുന്ന വശത്തിനുപോലുമുണ്ട് പ്രാധാന്യം.

സ്വർണം, വെള്ളി തുടങ്ങിയ ലോഹങ്ങൾ കൊണ്ടുണ്ടാക്കിയ മൂക്കുത്തിയാണ് പൊതുവെ ധരിക്കാറ്. സ്വർണംകൊണ്ടുള്ള മൂക്കുത്തി അണിയുന്നതാണ് നല്ലതെന്നാണ് ആചാര്യന്മാരും ഗ്രന്ഥങ്ങളും പറയുന്നത്. സ്വർണത്തിൽ ശുഭഗ്രഹം എന്നറിയപ്പെടുന്ന വ്യാഴത്തിന്റെയും രവിയുടെയും ചൊവ്വയുടെയും സ്വാധീനമുണ്ട്. ഇതിനൊപ്പം ലക്ഷ്മീദേവിയുടെ അനുഗ്രഹവും സ്വർണത്തിനുണ്ട്. ഇതെല്ലാം സ്വർണ മൂക്കുത്തി അണിയുന്നവർക്ക് ഏറെ അനുകൂലമായി ഭവിക്കും. രത്നക്കല്ലകൾ പതിച്ച മൂക്കുത്തി ധരിക്കുന്നതിലും കുഴപ്പമില്ല. പക്ഷേ, മൂക്കുത്തിയിലെ രത്നക്കല്ലുകൾ ജന്മ നക്ഷത്രവുമായി യോജിക്കുന്നതാണോ എന്ന് ശ്രദ്ധിക്കണം.അപ്രകാരമുള്ളതാണെങ്കിൽ ജാതകപ്രകാരം അനുകൂലമായ ഗ്രഹങ്ങളെ ബലപ്പെടുത്തും. വജ്രം ധരിക്കുന്നത് ശുക്രന്റെ അനുഗ്രഹം ലഭിക്കുകയും സൗന്ദര്യം കൂടുകയും ചെയ്യും.

ഇത്രയും പറഞ്ഞത് വിശ്വാസപ്രകാരമാണെങ്കിൽ മൂക്കുത്തി ധരിക്കുന്നതിലൂടെ ആരോഗ്യപരമായും ചില ഗുണങ്ങളുണ്ടെന്നാണ് ആയുർവേദ വിദഗ്ദ്ധർ പറയുന്നത്. ധരിക്കുന്ന വശത്തിനുപോലുമുണ്ട് പ്രത്യേകത. ഇടതുവശത്ത് മൂക്കുത്തി ധരിക്കുന്നത് സ്ത്രീകളുടെ പ്രത്യുത്പാദന വ്യവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രസവം എളുപ്പമാകുന്നതിനും ആർത്തവ വേദന കുറയ്ക്കുന്നതിനും ഇടതുവശത്ത് മൂക്കുത്തിധരിക്കുന്നത് ഇടയാക്കും എന്നാണ് കരുതുന്നത്. ഇടതുഭാഗത്തെ മൂക്ക് കുത്തുന്നത് ആ ഭാഗത്തെ നാഡികളെ ഉത്തേജിപ്പിക്കുന്നതിനാലാണ് ഈ ഗുണങ്ങളൊക്കെ ഉണ്ടാകുന്നതെന്നാണ് കരുതുന്നത്. എന്നാൽ മൂക്കുകളുടെ നടുക്ക് മൂക്കുത്തി ധരിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് ആരോഗ്യഗുണങ്ങൾ ഇല്ലത്രേ.

English Summary

It is not clear when women first started wearing nose rings. They are believed to have been worn since ancient times. Today, most women wear nose rings mainly as a fashion accessory to enhance their beauty.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NOSE RING TIPS, NOSE PIERCING CARE, MUKKUTHI TIPS, NOSE JEWELLERY, PIERCING AFTERCARE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL