SignIn
Kerala Kaumudi Online
Wednesday, 19 August 2026 2.02 PM IST

നാളെ പൂക്കളമൊരുക്കുമ്പോൾ ഈ പൂക്കൾ ഉറപ്പായും ഉണ്ടായിരിക്കണം; അനിഴം നാളിന്റെ പ്രത്യേകതകൾ അറിയാം.

pookalam
പ്രതീകാത്മകചിത്രം

അത്തം മുതൽ തിരുവോണം വരെ മലയാളികളുടെ ആഘോഷനാളുകളാണ്. ഈ പത്ത് നാളിലും നിരവധി പ്രത്യേകതകൾ ഉണ്ട്. നാളെ അനിഴമാണ്. അഞ്ചാം നാളായ അനിഴം വള്ളംകളിയും നാദമുഴക്കം കായിക വിനോദങ്ങൾക്കും പ്രശസ്തമാണ്. വള്ളംകളി മത്സരങ്ങൾക്ക് മുന്നോടിയായുള്ള ചുണ്ടൻവള്ളങ്ങളുടെ ജലസഞ്ചാരവും പരിശീലനവും സജീവമാകുന്ന നാളാണ് അനിഴം.

അനിഴം ദിനത്തിൽ പൂക്കളം ഒരുക്കുമ്പോൾ

അനിഴം നാളിൽ പൂക്കളം ഒരുക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നിലവിളക്ക് കൊളുത്തി ഗണപതിക്ക് വച്ച് ചാണകം മെഴുകിയ തറയിലാണ് പൂക്കളം ഇടാൻ തുടങ്ങുന്നത്. ആദ്യദിനമായ അത്തദിനത്തിൽ തുമ്പപ്പൂ മാത്രമാണ് പൂക്കളത്തിനായി ഉപയോഗിക്കുക. രണ്ടാമത്തെ ദിവസമായ ചിത്തിര നാളിൽ തുളസി,​ മുക്കുറ്റി എന്നിവ പൂക്കളത്തിൽ ചേർക്കുന്നു. മൂന്നാം ദിവസം മുതൽ മറ്റുനിറങ്ങളിലെ പൂക്കൾ കൂടി ഉൾപ്പെടുത്തുന്നു. നാലാദിനമായ വിശാഖത്തിൽ പൂക്കളത്തിന്റെ വലിപ്പം കൂടും. വിശാഖം നാളിൽ ശംഖുപുഷ്പം, കോളാമ്പി, ബാൾസ്യം, അരളി എന്നീ നാലിനം പൂക്കൾ ഉപയോഗിച്ചാണ് ഓണപ്പൂക്കളം ഒരുക്കുന്നത്. പൂക്കൾ കൊണ്ട് നാല് ലെയറായാണ് പൂക്കളം ഒരുക്കുക.

അനിഴം നാളായ നാളെ മന്ദാരം, തെച്ചിപ്പൂ, തൊട്ടാവാടി, ചെണ്ടുമല്ലി, കാക്കപ്പൂവ് എന്നിവ ഉപയോഗിച്ചാണ് പൂക്കളം ഒരുക്കേണ്ടത്. കൂടാതെ അഞ്ച് തട്ടുകളായാണ് ഈ ദിനത്തിൽ പൂക്കളം തയ്യാറാക്കുന്നത്. പൂക്കളത്തിന് വലിപ്പം കൂടുന്നതുപോലെ അതിന്റെ ഭംഗിയും കൂടും. തൊടിയിലും പറമ്പിലും പുല്ലുകൾക്കിടയിലുമുള്ള പൂക്കളാണ് ഈ ദിവസം പൂക്കളം ഒരുക്കാൻ എടുക്കേണ്ടതെന്നാണ് വിശ്വാസം.

English Summary

Anizham, the fifth day of the ten-day Onam celebrations, is known for traditional boat races and the vibrant preparations for Vallam Kali. On this day, Pookkalams are traditionally made with flowers such as mandaram, thechi, thottavadi, marigold and kakkappoovu. The floral arrangement is prepared in five layers, adding to its size and beauty.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANIZHAM ONAM, ANIZHAM POOKKALAM, ONAM POOKKALAM, ANIZHAM DAY, ONAM CELEBRATIONS KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL