SignIn
Kerala Kaumudi Online
Tuesday, 28 July 2026 1.27 AM IST

ഈ പുഷ്‌‌പങ്ങൾ ക്ഷേത്രങ്ങളിൽ നൽകാറുണ്ടോ? ഫലത്തെക്കാൾ അധികം ദോഷം ചെയ്യും

temple-flowers

ക്ഷേത്രദർശനത്തിന് പോകുമ്പോൾ പലരും വഴിപാടുകൾക്ക് പുറമെ പൂജാ പുഷ്‌പങ്ങൾ സമർപ്പിക്കാറുണ്ട്. ഇത് ദേവപ്രീതി നേടിത്തരുമെന്നാണ് വിശ്വസിക്കുന്നത്. എന്നാൽ പൂജാപുഷ്‌പങ്ങൾ സമർപ്പിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കൂടുതൽ വേഗത്തിൽ ഫലപ്രാപ്‌തി ലഭിക്കാൻ സഹായിക്കും.

  • പൂജാ പുഷ്‌പങ്ങൾ പുറത്തുനിന്നു വാങ്ങുന്നതിനു പകരം സ്വന്തം പൂന്തോട്ടത്തിൽ നിന്നുള്ളതാണെങ്കിൽ കൂടുതൽ ഫലം ലഭിക്കുന്നു.
  • എന്നാൽ എപ്പോഴും ശുചിത്വമുള്ള ചുറ്റുപാടുകളിൽ വളരുന്ന പുഷ്‌പങ്ങളായിരിക്കണം ദൈവങ്ങൾക്കായി സമർപ്പിക്കേണ്ടത്. പാത്രങ്ങളും വസ്‌ത്രങ്ങളും കഴുകുന്ന വെള്ളം ഒഴുകിപ്പോകുന്ന ഇടങ്ങളിൽ വളരുന്ന ചെടികളിലെ പുഷ്‌പങ്ങളും ചവറുകൾക്കിടയിൽ വളരുന്ന ചെടികളിലെ പുഷ്‌പങ്ങളും ഉപയോഗിക്കരുത്.
  • നിലത്തുവീണവ, ഒരിക്കൽ ഉപയോഗിച്ചവ, ഇതൾ കൊഴിഞ്ഞവ, ഇതളിൽ ദ്വാരമുള്ളവ, വിരിയാത്തവ, തലമുടി വീണ പൂവ് എന്നിവ യാതൊരു കാരണവശാലും സമർപ്പിക്കരുത്. ഇത്തരം പുഷ്‌പങ്ങൾ സമർപ്പിച്ചാൽ തിക്തഫലങ്ങൾ അനുഭവിക്കേണ്ടി വരും.
  • ഇഷ്‌ടദൈവങ്ങളെ പ്രീതിപ്പെടുത്താൻ അവരുടെ ഇഷ്‌ടപുഷ്‌പങ്ങൾ നേർച്ചയായി സമർപ്പിക്കുന്നതും ഫലപ്രാപ്‌തി വർദ്ധിപ്പിക്കും.മഹാവിഷ്‌ണുവിന് തുളസിയും ശിവന് കൂവളത്തിന്റെ ഇലയും ഭദ്രകാളിക്ക് കുങ്കുമപ്പൂവുമാണ് പ്രധാനം.
  • വൈഷ്‌ണവ ക്ഷേത്രം: മഹാവിഷ്‌ണു ക്ഷേത്രങ്ങളിൽ കൃഷ്‌ണതുളസി, രാമതുളസി, വെള്ളത്താമര, നന്ത്യാർവട്ടം, ജമന്തി, മുല്ല പോലുള്ളവ സമർപ്പിക്കാം.
  • ശിവ ക്ഷേത്രം: എരിക്കിൻ പൂവ്, ചുവന്ന മന്താരം, വെള്ളത്താമര, അശോകം, നന്ദ്യാർവട്ടം, മന്ദാരം, കൂവളം മുതലായവ ശിവന് പ്രിയപ്പെട്ട പുഷ്‌പങ്ങളാണ്. ഇവ ശിവക്ഷേത്രങ്ങളിൽ സമർ‌പ്പിക്കുന്നത് ഗുണഫലം ഇരട്ടിപ്പിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RITUALS, BELIEVE, TEMPLE FLOWERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL