SignIn
Kerala Kaumudi Online
Friday, 24 July 2026 1.15 AM IST

കട്ടിലിന് അടിയില്‍ ഈ സാധനങ്ങള്‍ സൂക്ഷിക്കാറുണ്ടോ? ഇന്ന് തന്നെ മാറ്റിക്കോളൂ

vaasthu
പ്രതീകാത്മക ചിത്രം

വീടുകളിലെ കിടക്കകള്‍ കിടക്കാന്‍ ഉപയോഗിക്കുന്നതിനൊപ്പം അവയുടെ കീഴിലുള്ള സ്ഥലം നല്ലൊരു സ്റ്റോറേജ് സ്‌പേസ് ആയി ഉപയോഗിക്കുന്നവരാണ് നമ്മളില്‍ നല്ലൊരു പങ്കും. എന്നാല്‍ വാസ്തു ശാസ്ത്ര പ്രകാരം തോന്നുത് എല്ലാം സൂക്ഷിക്കാനുള്ള ഒരു സ്ഥലമല്ല കിടക്കയുടെ അടിയിലുള്ള സ്ഥലം. ഇവ ചില പ്രത്യേക വസ്തുക്കള്‍ സൂക്ഷിക്കാന്‍ മാത്രമേ ഉപയോഗിക്കാവൂ. തോന്നുന്നത് പോലെ സാധനങ്ങള്‍ സൂക്ഷിച്ചാല്‍ അത് വലിയ ദോഷങ്ങള്‍ വിളിച്ചുവരുത്തും.

വാസ്തു നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ അത് വീട്ടിലേക്ക് നെഗറ്റീവ് എനര്‍ജി വരാനും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനും സാദ്ധ്യതയുണ്ട്. പഴയ ഉപകരണങ്ങള്‍, കത്രിക, നഖങ്ങള്‍, ഭാരമുള്ള ഇരുമ്പ് വസ്തുക്കള്‍ എന്നിവ കട്ടിലിന് അടിയില്‍ സൂക്ഷിക്കുന്നത് വാസ്തു ശാസ്ത്ര പ്രകാരം വളരെ അശുഭകരമാണ്. ഇത്തരം വസ്തുക്കള്‍ കട്ടിലിന് അടിയില്‍ സൂക്ഷിക്കുന്നത് കാരണം കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളില്‍ പിരിമുറുക്കത്തിനും പ്രശ്‌നങ്ങള്‍ക്കും കാരണമാകും.

അതുപോലെ തന്നെ പഴയ പുതപ്പുകള്‍, വിരികള്‍, കീറിയ വസ്ത്രങ്ങള്‍ എന്നിവ കിടക്കയ്ക്ക് താഴെ വയ്ക്കരുത്. ഇവ രാഹുവിന്റേയും ശനിയുടേയും നെഗറ്റീവ് എനര്‍ജി വര്‍ദ്ധിക്കുന്നതിന് കാരണമാകും. പൊട്ടിയ ഫോണുകള്‍, ചാര്‍ജറുകള്‍, പഴയ ബാറ്ററികള്‍, ഇലക്ട്രിക്കല്‍ വയറുകള്‍ എന്നിവ കിടക്കയില്‍ ഉപേക്ഷിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരത്തെ ബാധിക്കും. കിടക്കയ്ക്ക് സമീപം സുഗന്ധദ്രവ്യങ്ങള്‍, എണ്ണകള്‍, ഏതെങ്കിലും ദ്രാവകങ്ങള്‍ എന്നിവ വയ്ക്കുന്നതും ഒഴിവാക്കണം. ഇത് ആരോഗ്യത്തേയും സന്തോഷത്തേയും ബാധിക്കും.

മരണപ്പെട്ടവരുടെ ഫോട്ടോയും മറ്റും അവിടെ സൂക്ഷിക്കുന്നത് അവരോടുള്ള അനാദരവായി മാറുകയും ഇത് വാസ്തുവില്‍ ഉള്‍പ്പെടെ പ്രശ്‌നങ്ങളുണ്ടാകുന്നതിന് കാരണമായി മാറുകയും ചെയ്യുന്നു. പഴയതും ഉപയോഗിക്കാത്തതുമായ ചെരുപ്പ്, ഷൂസ് പോലുള്ള വസ്തുക്കള്‍ കട്ടിലിന് അടിയില്‍ സൂക്ഷിക്കുന്നത് വലിയ ദോഷത്തിന് കാരണമാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VAASTHU, BILIEF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL