SignIn
Kerala Kaumudi Online
Friday, 24 July 2026 2.50 PM IST

കർക്കടകത്തിൽ വിവാഹം മാത്രമല്ല,​ ചെയ്യാൻ പാടില്ലാത്ത മറ്റ് ചില കാര്യങ്ങളുമുണ്ട്,​ ആചാര്യന്മാർ നൽകുന്ന ഉപദേശം ഇങ്ങനെ

marriage
പ്രതീകാത്മക ചിത്രം

കേരളത്തിൽ നിലനിൽക്കുന്ന പഴയകാല വിശ്വാസമനുസരിച്ച് പൊതുവെ പഞ്ഞമാസമാണ് കർക്കടകം. ഞണ്ട് ആണ് കർക്കടകത്തിന്റെ ചിഹ്നം. ചര രാശിയിൽ പെട്ട മാസമാണ് കർക്കടകം. എപ്പോഴും ചലിക്കുന്നത് അഥവാ ചഞ്ചലമായിരിക്കുന്ന രാശിഫലം നൽകുന്ന മാസമാണ് കർക്കടകം. മാറ്റങ്ങളുടെ മാസമാണ് കർക്കടകം. ഈ മാസങ്ങളിൽ നമ്മുടെ ജീവിതത്തിൽ സ്ഥിരത വേണ്ടുന്ന കാര്യങ്ങൾക്കൊന്നും അഭികാമ്യമല്ല എന്ന് ആചാര്യന്മാർ സൂചിപ്പിക്കുന്നു.

നമ്മുടെ ജീവിതത്തിലെ പ്രധാനവും സ്ഥിരതയുണ്ടാകണമെന്ന് ആഗ്രഹിക്കുന്നതുമായ മംഗളകാര്യങ്ങളായ വിവാഹം, ഗൃഹപ്രവേശം, പുതിയ തൊഴിൽ ഇവക്കൊന്നും അതിനാൽതന്നെ കർക്കടകമാസത്തിൽ ആരംഭം കുറിക്കുന്നത് ശരിയല്ല. അദ്ധ്വാനം വേണ്ട മാസമാണിത്, യാത്രകൾ ആകാവുന്ന കാലവുമാണ്. മനസുറപ്പിന് വേണ്ടി ഈശ്വര ഭജനം നടത്തേണ്ട കാലമാണ് കർക്കടകം. അതിനാലാണ് ഇപ്പോൾ രാമായണ മാസാചരണം നടത്തുന്നത്. ശ്രീരാമന്റെയടക്കം നാലമ്പല ദർശനം നടത്തുന്നതും അതുകൊണ്ടാണ്.

കർക്കടക മാസത്തിൽ വിവാഹാദികാര്യങ്ങളോ ഗൃഹപ്രവേശമോ പോലെ മംഗളകർമ്മങ്ങൾ നടത്തിയാൽ അവർക്ക്‌ മനസ് ചഞ്ചലമാകുക വഴി സമാധാനം ലഭിക്കില്ലെന്ന് ആചാര്യന്മാർ സൂചിപ്പിക്കുന്നു. വിവാഹാദി കാര്യങ്ങൾക്ക് സ്ഥിര രാശിയിലെ മാസങ്ങളാണ് ഉചിതം. ഇടവം,​ ചിങ്ങം,​ വൃശ്ചികം,​ കുംഭം മാസങ്ങളാണ് ഇവ. കർക്കടക മാസത്തിൽ കച്ചവടത്തിനും നല്ലതല്ല. രാഹുവുമായി ബന്ധം വരുന്ന മാസമാണ് കർക്കടകം. അതിനാൽ ഏത് കാര്യത്തിനും ഈ മാസം തുടക്കം കുറിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കും. അതിനാൽതന്നെ ഇക്കാര്യങ്ങൾ കർക്കടകത്തിൽ പാടില്ല.

English Summary

According to traditional beliefs in Kerala, Karkidakam is generally regarded as the "month of scarcity" or hardship. The crab is the zodiac symbol associated with Karkidakam, which corresponds to the Cancer zodiac sign. It is also classified as a movable (cardinal) zodiac sign in astrology.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MARRIAGE, GOOD FORTUNE, KARKIDAKA MASAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL