വീടുകളുടെ മുറ്റത്തെ സ്ഥിരസാന്നിദ്ധ്യമാണ് ചെമ്പരത്തി. ഔഷധഗുണങ്ങളുള്ള ഇത് ആരോഗ്യസംരക്ഷണത്തിന് മികച്ചതാണ്. എന്നാൽ വാസ്തുശാസ്ത്രത്തിലും ചെമ്പരത്തിപ്പൂവിന് വലിയ പ്രധാന്യമുണ്ട്. ജീവിത്തിലെ പല പ്രശ്നങ്ങളും പരിഹരിക്കാൻ ചെമ്പരത്തിപ്പൂവിലൂടെ സാധിക്കുമെന്നാണ് വാസ്തുശാസ്ത്രം പറയുന്നത്.
1.സാമ്പത്തികം: ചെമ്പരത്തിപ്പൂവ് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് സഹായിക്കുമെന്നാണ് വാസ്തുശാസത്രം പറയുന്നത്. അതിന് ഓരോ പ്രത്യേക ദിവസങ്ങളിലും ചെമ്പരത്തിപ്പൂവ് ദൈവങ്ങൾക്ക് സമർപ്പിക്കണം. അതായത് ചൊവ്വാഴ്ച ദിവസം ചുവന്ന ചെമ്പരത്തിപ്പൂവ് ഹനുമാന് സമർപ്പിക്കണം. ഇനി വെള്ളിയാഴ്ചകളിലാകട്ടെ ലക്ഷ്മി ദേവിയ്ക്കുവേണം പൂവ് സമർപ്പിക്കേണ്ടത്. ഇതുവഴി കുടുംബത്തിൽ എന്തെങ്കിലും സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് മാറുമെന്നാണ് വിശ്വാസം.
2. ഊർജം: ഊർജത്തിന്റെ പ്രതീകമായി കരുതപ്പെടുന്ന സൂര്യദേവനെ ചെമ്പരത്തിപ്പൂവ് ഉപയോഗിച്ച് ആരാധിക്കുന്നത് നിങ്ങളുടെ ഊർജം വർദ്ധിപ്പിക്കുമെന്നാണ് പറയപ്പെടുന്നത്. സൂര്യദേവനെപ്പോലെ ഊർജസ്വലരാകണമെങ്കിൽ ചെമ്പരത്തിപ്പൂക്കൾ വെള്ളത്തിലിട്ട് സൂര്യഭഗവാന് പതിവായി ഈ ജലം അർപ്പിച്ചാൽ മതിയാകുമെന്നാണ് വിശ്വാസം.
3.സൂര്യദോഷം: സൂര്യദേവന്റെ ഇഷ്ട പുഷ്പമാണ് ചെമ്പരത്തി. അതിനാൽ ജാതകത്തിൽ സൂര്യദോഷമുള്ളവർ വീടിന്റെ കിഴക്ക് ദിശയിൽ ഒരു ചെമ്പരത്തിച്ചെടി നടണം. ചുവപ്പ് നിറം പോസിറ്റീവ് എനർജി നൽകുന്നു. മാത്രമല്ല പഠിക്കുന്ന കുട്ടികൾ പഠനമേശയിൽ ഒരു ചെമ്പരത്തിപ്പൂവ് വയ്ക്കുന്നത് നല്ലതായിരിക്കും.
Vastu Shastra attributes significant importance to the hibiscus flower in improving various life aspects. It is believed to enhance financial stability through specific offerings to deities on designated days. Worshipping Surya Dev with hibiscus flowers reportedly boosts personal energy and helps mitigate 'Surya Dosha' in horoscopes. Planting hibiscus in the east direction or placing it on study tables are also common recommendations.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |