
പയ്യന്നൂർ : എടാട്ട് തൃക്കൈ മഹാവിഷ്ണു ക്ഷേത്രം പ്രതിഷ്ഠാ ദിന മഹോത്സവം നാളെ മുതൽ മൂന്ന് വരെ ആഘോഷിക്കും.ഒന്നിന് രാവിലെ അഞ്ചരക്ക് മഹാഗണപതി ഹോമത്തോടെ ക്ഷേത്ര ചടങ്ങുകൾ ആരംഭിക്കും. വൈകീട്ട് തൃക്കൈ അപ്പന് പുഷ്പാഭിഷേകം.ഏഴരക്ക് ട്രാക്ക് ഗാനമേള. ഫെബ്രുവരി 2ന് പുലർച്ചെ മുതൽ ക്ഷേത്ര ചടങ്ങുകൾ , വൈകീട്ട് 7ന് മുസ്ലിം സഹോദരങ്ങളായ ഷാഫി എടാട്ട് ,അഷ്റഫ് എടാട്ട് എന്നിവരുടെ പഞ്ചസാര സമർപ്പണം , ഏഴരക്ക് ഭക്തി ഗാന സുധ .
മൂന്നിന് പുലർച്ചെ മുതൽ ക്ഷേത്ര ചടങ്ങുകൾ , വൈകീട്ട് അഞ്ചരക്ക് നിറമാല.ചുറ്റുവിളക്ക്,ഏഴരക്ക് രേവതി രാവ് വിവിധ കലാ പരിപാടികൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |