
'സുഖമാത്യന്തികം യത് തത് ബുദ്ധിഗ്രാഹ്യമതീന്ദ്രിയം' എന്ന സന്ദേശമാണ്
രാമായണത്തിൽ തിളങ്ങി നിൽക്കുന്നത്. മനുഷ്യൻ അവന്റെ മനസിനെ ബുദ്ധിക്കു വിധേയമാക്കി പാകപ്പെടുത്തിയെടുക്കുമ്പോഴാണ് ധർമ്മാധിഷ്ഠിതമായ സുഖം കരഗതമാകുന്നത്. ''ഓം നമോ നാരായണായ'' എന്നതിൽ 'രാ' യും ഓം നമോ നമഃശിവായ എന്നതിൽ 'മ'യും ബീജാക്ഷരങ്ങളായി സ്ഥിതികൊള്ളുന്നു. ശൈവ വൈഷ്ണവ സമന്വയം രാമ എന്ന വാക്കിൽത്തന്നെയുണ്ട്. ഗായത്രീമന്ത്രത്തിന്റെ അക്ഷരങ്ങൾചേർന്ന ഇരുപത്തിനാലായിരം ശ്ലോകങ്ങൾ രാമായണത്തിലുണ്ട്.
ഈ വിശ്വജീവനിൽ നിത്യസത്യമായിട്ടുള്ളത് ധർമ്മം മാത്രമാണ്. ധർമ്മത്തിൽ നിന്നു സമ്പത്തുണ്ടാകുന്നു. സമാധാനവും സുഖവും ധർമ്മത്തിൽ നിന്നു ലഭിക്കുന്നു. ധർമ്മം അഴിക്കപ്പെട്ടാൽ അത് നശിപ്പിക്കുന്നു. അത് പരിരക്ഷിക്കപ്പെട്ടാൽ നമ്മെ രക്ഷിക്കും. ആകയാൽ ധർമ്മത്തെ ത്യജിക്കരുതാത്തതാണ്. ഈ ധർമ്മബോധം രാമായണത്തിലുടനീളം കാണാം. പ്രഭാ
രമയ്‌ക്ക് വിഷ്ണു, നിശയ്ക്ക് ശശാങ്കനെന്നപോലെ ശ്രീരാമന് സീതാദേവികൂടിയാകുമ്പോൾ രാമായണ കഥാവാഹിനി എന്നുമെങ്ങും പൂർണപുണ്യോദയമാകു
മനസിന്റെ ജ്ഞാനസമ്പൂർണമായ കാഴ്ചപ്പാടിലൂടെയാണ് ആത്മസൗരഭ പൂർണമായ രാമായണസമാനമായ വിശ്വസന്ദേശ വാഹിനികൾ പുറപ്പെടുന്നത്. വിഭീഷണൻ വിവേകത്തിന്റെയും, ഹനുമാൻ നിരതിശായിയായ സ്നേഹവിശ്വാസങ്ങളുടെയും, സീത ശാന്തതയുടെയും പരിത്യാഗഭാവത്തിന്റെയും ശ്രീരാമൻ പരാത്മജീവിതത്തിന്റെയും
പ്രതീകമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |