ഭാരതത്തിലെ അപൂർവങ്ങളിൽ അപൂർവമായ ക്ഷേത്മാണ് മണ്ണയ്ക്കനാട് ചിറയിൽ ജലാധിവാസ ഗണതി ക്ഷേത്രം. കേരളത്തിലെ ഏക ജലാധിവാസ ഗണപതി ക്ഷേത്രമാണ് ഇത്. കോട്ടയം ജില്ലയിൽ കുറവിലങ്ങാടിനടുത്തുള്ള മണ്ണയ്ക്കനാട് എന്ന ഗ്രാമത്തിലാണ് ജലാധിവാസ ഗണപതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പത്തുകൈകളോട് കൂടിയ മഹാഗണപതി സങ്കല്പത്തിലാണ് ഇവിടുത്തെ പ്രതിഷ്ഠ. സദാ പ്രസന്ന വദനനായി ജലക്രീഡയിൽ മുഴുകി ഇരിക്കുന്ന ഭഗവാൻ ക്ഷിപ്ര പ്രസാദിയാണ്.
ക്ഷേത്രത്തോട് തൊട്ടുചേർന്ന് കിടക്കുന്ന ചിറയിൽ ഗണപതി ഭഗവാൻ വസിക്കുന്നതായാണ് സങ്കല്പം. പ്രധാന പൂജാരി പ്രഭാതത്തിൽ ദേവചൈതന്യം ചിറയിൽ നിന്നും ബിംബത്തിലേക്ക് ആവാഹിക്കും. ഇവിടുത്തെ ഗണപതി ഭഗവാന് കരിമുണ്ടൻ തേവർ എന്നും പേരുണ്ട്. ഭഗവാന്റെ ആവാസ സ്ഥാനമായ ക്ഷേത്രക്കുളത്തിലെ ജലം പുണ്യതീർത്ഥമായി കണക്കാക്കപ്പെടുന്നു. എല്ലാ വെളുത്ത പക്ഷത്തിലെയും ചതുർത്ഥിയാണ് ക്ഷേത്രത്തിലെ വിശേഷ ദിവസം. അന്നേ ദിവസം നടത്തപ്പെടുന്ന ഒറ്റയട നിവേദ്യം ഉവിടെ മാത്രമുള്ള വിശേഷ വഴിപാടാണ്. ഇത് കൂടാതെ നൂറ്റിയെട്ട് കുടം അഭിഷേകം, ഷോഡശ ദ്രവ്യ മഹാഗണപതി ഹോമവും വിശേഷമാണ്.
ഐതിഹ്യം
അതി പുരാതനമാണ് ഈ ക്ഷേത്രം.അതുകൊണ്ട് തന്നെ ഉദ്ഭവം സംബന്ധിച്ച് ഐതീഹ്യമാണ് ഉള്ളത്. മുൻപ് കൊടുംകാടായിരുന്ന ഇവിടെ മുനി ശ്രേഷ്ഠന്മാരുടെ നേതൃത്വത്തിൽ ഗണപതിപ്രസാദത്തിനായി മഹായജ്ഞം നടന്നു. അന്ന് മുനി വര്യന്മാരാൽ ഹോമകുണ്ഡത്തിൽ ഗണപതി പ്രത്യക്ഷനായെന്നും പിന്നീടു ജലം നിറഞ്ഞഹോമകുണ്ഡം ചിറയായി മാറിയെന്നുമാണ് ഐതിഹ്യം. ആ ചിറയിലെ ഗണപതിസാന്നിദ്ധ്യമാണ് ജലധിവാസ ഗണപതിയായി മാറിയത്. മഹാ ഗണപതിയുടെ മൂലസ്ഥാനം ഈ ചിറ തന്നെയാണ്. പ്രഭാതത്തിൽ ദേവചൈതന്യം ചിറയിൽ നിന്നും ബിംബത്തിലേക്ക് ആവാഹിക്കുകയും അത്താഴപ്പൂജ കഴിഞ്ഞു ചിറയിലേക്ക് ഉദ്വസിക്കുകയും ചെയ്യുന്നു. അഭിഷേകത്തിനും നൈവേദ്യത്തിനും ഒക്കെ ഈ ചിറയിലെ ജലമാണ് ഉപയോഗിച്ചിരുന്നത്. ക്ഷേത്രത്തിന്റെ മതിലോട് ചേർന്നാണ് ചിറ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |