SignIn
Kerala Kaumudi Online
Monday, 14 September 2026 1.52 PM IST

ദുർഗാപൂജയ്‌ക്ക് മാംസാഹാരമോ?; ഇന്ത്യയിലെ ഈ സംസ്ഥാത്തെ നവരാത്രി ആഘോഷങ്ങൾ വ്യത്യസ്‌തമാകാൻ കാരണം

durga
പ്രതീകാത്മക ചിത്രം

ഇന്ത്യയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും നവരാത്രിയെന്ന് കേൾക്കുമ്പോൾ വ്രതത്തിനൊപ്പം മാംസാഹരം ഒഴിവാക്കിയുള്ള ഒമ്പതുദിവസത്തെ ഭക്ഷണരീതിയാണ് ഓർമ്മയിലേക്ക് വരുന്നത്. എന്നാൽ, ബംഗാളിൽ ദുർഗാപൂജയോട് അനുബന്ധിച്ചുള്ള ഭക്ഷണക്രമം ഇതിൽനിന്ന് തീർത്തും വ്യത്യസ്‌തമാണ്. പല ബംഗാളി കുടുംബങ്ങളുടെയും പൂജാ ആഘോഷങ്ങളിൽ മീനും മട്ടനും ഉൾപ്പടെയുള്ള മാംസാഹാര വിഭവങ്ങൾക്കും പ്രധാന സ്ഥാനമുണ്ട്. ചരിത്രപരമായി നോക്കുമ്പോൾ ചില പാരമ്പര്യങ്ങൾക്കുള്ളിൽ മാംസം മതപരമായ വഴിപാടുകളുമായും ബന്ധപ്പെട്ടിരിക്കുന്നു.

ശാക്ത പാരമ്പര്യവും മാംസാഹാരവും

നവരാത്രി ആഘോഷങ്ങളിൽ മാംസാഹാരത്തിന് പ്രധാനസ്ഥാനം ലഭിക്കാനുള്ള കാരണം ബംഗാളിലെ ശാക്ത പാരമ്പര്യമാണ്. ശാക്ത ആരാധനയിൽ ദേവിയെ ശക്തിയുടെ പ്രതീകമായാണ് കാണുന്നത്. തിന്മയെ നശിപ്പിക്കുന്ന ശക്തയായ യോദ്ധാവാണ് ബംഗാളികൾക്ക് ദുർഗാദേവി. ചരിത്രപരമായി ചില ശാക്ത ആരാധനരീതികളിൽ മൃഗബലിയും മാംസ നിവേദ്യവും ഉണ്ടായിരുന്നെന്ന് ഷെഫ് അനന്യ ബാനർജി പറയുന്നു. എന്നാൽ, എല്ലാ കുടുംബങ്ങൾക്കും നിലവിൽ ഈ ആചാരങ്ങൾ പിന്തുടരുന്നില്ലെന്നും അവർ വ്യക്തമാക്കുന്നു.

മാംസം ദേവിക്ക് നിവേദിക്കുമോ?

നവരാത്രി ആഘോഷങ്ങളിലെ ഭക്ഷണവിഭവങ്ങളിൽ മാംസത്തിന് പ്രഥമ സ്ഥാനമുണ്ടെന്ന് കരുതി അത് ദേവിക്ക് നിവേദിക്കുന്നുവെന്ന അർത്ഥമില്ല. ഭൂരിഭാഗം സ്ഥലങ്ങളിലും വ്രതമെടുക്കുന്നവർ മാംസവും മത്സ്യവും കഴിക്കാറുണ്ടെങ്കിലും ദേവിക്ക് സസ്യാഹാരം തന്നെയാണ് നിവേദിക്കുന്നത്. എന്നാൽ, ചില ശാക്ത ദുർഗാ പാരമ്പര്യങ്ങളിൽ മാത്രം ദേവിയുടെ നിവേദ്യത്തിലും മാംസാഹാരങ്ങൾ ഇടംപിടിക്കാറുണ്ട്.

വീട്ടിലേക്ക് മടങ്ങിയെത്തുന്ന മകൾ

ബംഗാളികൾക്കിടയിൽ ദുർഗയെന്നത് ദേവി മാത്രമല്ല. വീട്ടിലേക്ക് മടങ്ങിയെത്തുന്ന മകൾ കൂടിയാണ്. അതുകൊണ്ട് പൂജയുമായി ബന്ധപ്പെട്ട ആഘോഷവും ആരാധനയും സ്‌നേഹത്തിന്റെയും വിരുന്നിന്റെയും കുടുംബസംഗമത്തിന്റെയും അവസരമാണ്. മകൾ വീട്ടിലേക്കെത്തുമ്പോൾ സമൃദ്ധമായ ഭക്ഷണത്തോടെ സ്വീകരിക്കണമെന്ന ബംഗാളി മനോഭാവം അവരുടെ വിഭവങ്ങളിലും പ്രതിഫലിക്കുന്നു.

ബംഗാളിൽ ദുർഗാപൂജയെ സമീപിക്കുന്ന രീതി മറ്റു മതപരമായ ഉത്സവങ്ങളിൽനിന്ന് വ്യത്യസ്‌തമാണ്. ഇത് മതപരമായ ആഘോഷം മാത്രമല്ല, സാംസ്‌കാരികമായ ആഘോഷം കൂടിയാണ്. ദുർഗാപൂജയിൽ ദേവിയെ ഭയത്തോടെയും കർശനമായ മതനിയമങ്ങളോടെയും മാത്രം സമീപിക്കുന്നതിനുപകരം സ്വന്തം കുടുംബത്തിലെ ഒരാളെന്ന രീതിയിൽ കാണുന്ന വൈകാരിക ബംന്ധമാണ് പല ബംഗാളി കുടുംബങ്ങളിലും നിലനിൽക്കുന്നത്.

എല്ലാ ബംഗാളികളും മാംസാഹാരികളാണോ?

ഇതൊരു തെറ്റിദ്ധാരണയാണെ്. എല്ലാ ബംഗാളികളും മാംസാഹാരം കഴിക്കുന്നവരല്ല. എല്ലാ പൂജകളിലും മത്സ്യമോ മാംസമോ ഉണ്ടാകണമെന്നുമില്ല. എല്ലാ ശാക്ത ആചാരങ്ങളിലും മൃഗബലി ഉണ്ടാകണമെന്നുമില്ല. എന്നാൽ പല ബംഗാളികൾക്കും പൂജയും മത്സ്യ-മാംസ വിഭവങ്ങളും പരസ്‌പരം വേർപിരിക്കാനാകാത്തവയാണ്. ബംഗാളിലെ ദുർഗാപൂജയിൽ ഭക്ഷണം വെറും ആചാരമല്ല, സ്‌നേഹത്തിന്റെയും സംസ്‌കാരത്തിന്റെയും ആഘോഷത്തിന്റെയും ഭാഗമാണ്.

English Summary

Bengal’s Durga Puja blends Shakta traditions, family celebrations and a rich food culture where meat and fish often have a special place.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DURGA POOJA, NAVARATHRI FESTIVAL, EATING MEAT IN NAVARATHRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL