കുളിച്ച് ശുദ്ധിയായി മാത്രം ക്ഷേത്രദർശനം നടത്തണമെന്നത് സംസ്‌കാരത്തിന്റെ ഭാഗമാണ്. മനസും ശരീരവും ഒരുപോലെ ശുദ്ധമായിരിക്കണം. മീനും ഇറച്ചിയുമൊക്കെ കഴിച്ച് ക്ഷേത്രദർശനം നടത്തുന്നത് പാപമായാണ് കരുതപ്പെടുന്നത്. കൂടാതെ ക്ഷേത്ര പരിസരത്ത് മീനും ഇറച്ചിയും വിൽക്കുന്നതും കേരളത്തിൽ അപൂർവമാണ്. ഇത്തരമൊരു അപൂർവ കാഴ്‌ച്ചയുള്ള ക്ഷേത്രമാണ് വെളിനല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രം. കൊല്ലം പട്ടണത്തിൽ നിന്ന് 25 കിലോമീറ്റർ തെക്കുകിഴക്കായി ഇത്തിക്കരയാറിന്റെ കരയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
രോഹിണി ദിവസമാണ് ഇവിടെ അപൂർവമായ ആ കാഴ്ച കാണാനാവുന്നത്. ക്ഷേത്രമുറ്റത്തെ ചടങ്ങിന്റെ ഭാഗമായാണ് മീൻച്ചന്ത നടത്തുന്നത്. രാവിലെ മൂന്ന് മണിക്കാരംഭിക്കുന്ന മീൻ കച്ചവടം രാത്രിവരെ നീളും. മീൻ വാങ്ങി ക്ഷേത്രം തീണ്ടി വലംവച്ചാണ് ഭക്തർ കടന്നുപോവുക.
മീൻ കച്ചവടവുമായി ബന്ധപ്പെട്ട് രണ്ട് ഐതിഹ്യങ്ങളാണ് നിലവിലുള്ളത്. ശ്രീരാമന് ഗുഹനോടുള്ള നന്ദിയുടെയും കടപ്പാടിന്റെയും ഓർമ പുതുക്കലാണ് മീൻ കച്ചവടത്തിന് പിന്നിലെന്നാണ് ഒരു ഐതിഹ്യം. മറ്റൊരു ഐതിഹ്യമെന്തെന്നാൽ, ഇതര മതസ്ഥനും സമീപവാസിയും മീൻ കച്ചവടക്കാരനുമായ ഒരു യുവാവ് പതിവായി ക്ഷേത്രത്തിൽ സന്ദർശനം നടത്താറുണ്ടായിരുന്നു. സന്താനലബ്ദിക്കായാണ് ഇയാൾ ക്ഷേത്രത്തിലെത്തി ഭഗവാനോട് പ്രാർത്ഥിച്ചിരുന്നത്. ഇതിൽ എതിർപ്പുണ്ടായിരുന്ന ചില യാഥാസ്ഥിതികർ ഈ യുവാവിനെ ഉപദ്രവിച്ചത്രേ. തുടർന്ന് നാട്ടിൽ തുടർച്ചയായി അനർത്ഥങ്ങളുണ്ടായി.
തുടർന്ന് പരിഹാരമായി തെളിഞ്ഞത് വർഷത്തിൽ ഒരു ദിവസമെങ്കിലും ആ യുവാവിനെയും അദ്ദേഹത്തിന്റെ സമുദായംഗങ്ങളെയും ക്ഷേത്രത്തിലേയ്ക്ക് ക്ഷണിക്കുകയും കച്ചവടത്തിനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യണമെന്നാണ്. പല ഐതിഹ്യങ്ങളും നിലവിലുണ്ടെങ്കിലും ക്ഷേത്രമുറ്റത്തെ മീൻ കച്ചവടം കാലങ്ങളായി പിന്തുടർന്ന് പോകുന്നുണ്ട്.
Velinalloor Sreeramaswamy Temple in Kollam hosts a unique fish market within its courtyard on Rohini day, a rare practice given traditional Hindu customs where meat is avoided before worship. This long-standing tradition is linked to two main legends: one commemorating Lord Sreerama's gratitude to Guhan, and another stemming from a divine solution to misfortunes after a fishmonger from another community faced harassment.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |