SignIn
Kerala Kaumudi Online
Thursday, 16 July 2026 10.36 AM IST

ക്ഷേത്രങ്ങളിലെ ശംഖനാദം കേൾക്കുമ്പോൾ ഇക്കാര്യങ്ങൾ ഓർമ്മയിൽ വച്ചോളൂ

shankh

ക്ഷേത്രങ്ങളിൽ പൂജകൾ ആരംഭിക്കുന്നതിനു മുൻപും പ്രധാന പൂജാവേളകളിലും ശംഖനാദം മുഴക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ. ഇതിന് പിന്നിൽ ചില വിശ്വാസങ്ങളുണ്ട്. ശംഖിന്റെ ധ്വനി പ്രപഞ്ചത്തിന്റെ ആദി ശബ്‌ദമായ 'ഓംകാര'ത്തിന് തുല്യമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഈ നാദം മുഴങ്ങുന്നതിലൂടെ അന്തരീക്ഷത്തിൽ പോസിറ്റീവ് എനർജി നിറയുന്നു. ദുഷ്‌ടശക്തികളെ അകറ്റി നിർത്താൻ ഇതിന് കഴിയുമെന്നാണ് വിശ്വാസം.

പ്രധാനമായും ദേവപ്രീതിക്കായാണ് ശംഖനാദം മുഴക്കുന്നത്. പൂജകൾ തുടങ്ങുന്നതിന് മുൻപും വിഗ്രഹത്തിന് മുന്നിൽ ദീപാരാധന നടക്കുമ്പോഴും ശംഖ് ഊതുന്നത് ഭഗവാന്റെ സാന്നിദ്ധ്യത്തെ ഉണർത്താനും ഭക്തരുടെ ശ്രദ്ധ ഭഗവാനിലേക്ക് കേന്ദ്രീകരിക്കാനും സഹായിക്കുന്നു. പഴയകാലങ്ങളിൽ ക്ഷേത്രത്തിൽ പൂജ ആരംഭിച്ച വിവരം ദൂരെയുള്ളവരെ അറിയിക്കാനും ഈ ശബ്‌ദം പ്രയോജനം ചെയ്‌തിരുന്നു. ക്ഷേത്രത്തിലെത്താൻ കഴിയാത്തവർ ശംഖനാദം കേൾക്കുന്ന നിമിഷം മനസ് ഭഗവാനിലേക്ക് കേന്ദ്രീകരിച്ച് വണങ്ങണം.

പാലാഴി മഥനത്തിൽ നിന്ന് രൂപം കൊണ്ടതിനാൽ ഹിന്ദു ധർമ്മപ്രകാരം ലക്ഷ്‌മി ദേവിയുടെ സഹോദരനായാണ് ശംഖിനെ കാണുന്നത്. അതുകൊണ്ടുതന്നെ ശംഖ് ഐശ്വര്യത്തിന്റെ പ്രതീകം കൂടിയാണ്. അതിനാൽ ക്ഷേത്രത്തിന് പുറമെ വീടുകളിലെ പൂജാമുറികളിലും ശംഖ് ആരാധയ്‌ക്കായി ഉപയോഗിക്കാറുണ്ട്. അതിലൂടെ ഐശ്വര്യവും സമ്പത്തും ഉണ്ടാകുമെന്നാണ് വിശ്വാസം.

വലതുവശത്തേക്ക് വായഭാഗം തുറന്നിരിക്കുന്ന ഇടംപിരി ശംഖാണ് ആരാധനയ്‌ക്കായി ഉപയോഗിക്കുന്നത്. ഇടംപിരി ശംഖ് മഹാലക്ഷ്‌മിയുടെ പ്രതീകമാണെന്നും വിശ്വാസമുണ്ട്. ഇടതുവശത്തേക്ക് വായ തുറന്നിരിക്കുന്ന വലംപിരി ശംഖ് ശബ്‌ദം പുറപ്പെടുവിക്കാനാണ് ഉപയോഗിക്കുന്നത്. ഈ ശംഖിനെ മഹാവിഷ്‌ണുവിന്റെ പ്രതീകമായാണ് കണക്കാക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RITUALS, SHANKH, VISWASAM, HINDUISM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL