SignIn
Kerala Kaumudi Online
Saturday, 18 July 2026 8.13 PM IST

അയൽക്കാരുമായി ഒരിക്കലും പങ്കുവയ്‌ക്കാൻ പാടില്ലാത്ത സാധനങ്ങൾ; ദുഃഖവും ദുരിതവും ഒഴിയില്ല

ritual

മഹാലക്ഷ്‌‌മിയുടെ അനുഗ്രഹം ലഭിച്ചാൽ വീട്ടിൽ ഐശ്വര്യങ്ങളും സമ്പത്തും നിറയുമെന്നാണ് വിശ്വാസം. എന്നാൽ, ലക്ഷ്‌മീ ദേവിയുടെ അപ്രീതിയാണെങ്കിൽ ദുഃഖവും ദുരിതവും അനുഭവിക്കേണ്ടി വരും. ലക്ഷ്‌മീ ദേവിയുടെ പ്രീതി ലഭിക്കാനായി ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളുണ്ട്. സന്ധ്യാ സമയവും അത് കഴിഞ്ഞും ഇക്കാര്യങ്ങൾ ചെയ്യരുത് എന്നാണ് ജ്യോതിഷത്തിൽ പറയുന്നത്.

പാത്രങ്ങൾ - സന്ധ്യാ സമയങ്ങളിൽ വൃത്തിയാക്കാത്ത പാത്രങ്ങൾ വീട്ടിൽ വയ്‌ക്കുന്നത് ലക്ഷ്‌മീ ദേവിയുടെ അപ്രീതിക്ക് കാരണമാകും. ഇത് സാമ്പത്തിക പ്രശ്‌നങ്ങൾ, ദുഃഖം, ദാരിദ്ര്യം, കടം എന്നിവയ്‌ക്ക് കാരണമാകുമെന്നാണ് വിശ്വാസം. വൃത്തിയുള്ള സ്ഥലത്ത് മാത്രമേ ലക്ഷ്‌മീ ദേവി വസിക്കുകയുള്ളു. അതിനാൽ, വീടും അടുക്കളയും എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ ശ്രമിക്കണം.

ദാനം ചെയ്യരുത് - പാൽ, തൈര്, ഉപ്പ്, പഞ്ചസാര, മഞ്ഞൾ, പുളി എന്നിവ സന്ധ്യയ്‌ക്ക് ശേഷം ദാനം ചെയ്യരുത്. ഇങ്ങനെ ചെയ്‌താൽ ജീവിതത്തിൽ അശുഭകരമായ കാര്യങ്ങൾ സംഭവിക്കും. മഹാലക്ഷ്‌മി വസിക്കാത്ത വീട്ടിൽ ഏറെ ദുരിതങ്ങളും ജീവിതത്തിൽ അസ്ഥിരതയും ഉണ്ടാകും.

നഖം മുറിക്കരുത് - സന്ധ്യയ്‌ക്ക് ശേഷം നഖവും മുടിയും മുറിക്കരുതെന്നാണ് വിശ്വാസം. ഇത് ഭാഗ്യം നഷ്‌ടപ്പെടാൻ കാരണമാകും. വീട്ടിൽ കലഹങ്ങളും ദുരിതങ്ങളും അനുഭവിക്കേണ്ടിവരും. എല്ലാ കാര്യങ്ങളിലും ദോഷമുണ്ടാകും.

തുണി നനയ്‌ക്കരുത് - സന്ധ്യയ്‌ക്ക് ശേഷം തുണി അലക്കാൻ പാടില്ല. ഇത് ലക്ഷ്‌മീദേവി വീട്ടിൽ നിന്നും പോകുന്നതിന് കാരണമാകുമെന്നാണ് വിശ്വാസം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RITUALS, VISWASAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL