ക്ഷേത്രങ്ങളെ ചുറ്റി നിരവധി വിശ്വാസങ്ങളും ആചാരങ്ങളും നിലനിൽക്കുന്നുണ്ട്. ക്ഷേത്രത്തിൽ പോകുമ്പോൾ ചന്ദനം ലഭിക്കാറുണ്ട്. ഈ ചന്ദനത്തിനൊപ്പം എന്തിനാണ് പൂവ് നൽകുന്നതെന്ന് ഇപ്പോഴും പലർക്കും അറിയില്ല. അരളി, മുല്ല പൂവ്, റോസാപ്പൂവ്, തെറ്റിപ്പൂവ് എന്നിവയാണ് ചന്ദനത്തിനൊപ്പം ലഭിക്കുന്നത്. ഓരോ ക്ഷേത്രത്തിന്റെയും ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും അനുസരിച്ചാണ് പൂക്കൾ നൽകുന്നത്.
സ്ത്രീകൾ ഈ പൂക്കൾ തലമുടിയിലും പുരുഷന്മാർ ചെവിയിലും വയ്ക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ പൂവ് തരുന്നതിന് പിന്നിൽ ചില വിശ്വാസങ്ങൾ ഉണ്ട്. ക്ഷേത്രത്തിൽ ഭഗവാന് മുന്നിൽ വച്ച് പൂജ നടത്തിയ പൂവാണ് ചന്ദനത്തിനൊപ്പം തരുന്നത്. ഇത് ഈശ്വരന്റെ അനുഗ്രഹത്തിന്റെ പ്രതീകമായി കണക്കാക്കുന്നു. വിഗ്രഹത്തിൽ അർപ്പിച്ച പൂവിൽ ദെെവിക ചെെതന്യം അടങ്ങിയിട്ടുണ്ടെന്നാണ് വിശ്വാസം. പൂക്കളുടെ സുഗന്ധം ഭക്തരുടെ മനസിന് ശാന്തിയും നൽകുന്നു.
മാത്രമല്ല പൂവ് ചന്ദനത്തിന്റെ തണുപ്പ് നിലനിർത്താനും സഹായിക്കുന്നു. പൂക്കൾ സ്വീകരിക്കുന്നത് ക്ഷേത്ര ദർശനം പൂർത്തിയായതിന്റെ അടയാളമാണ്. തുളസി ഇല വിഷ്ണു ഭഗവാനുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ ക്ഷേത്രത്തിൽ നിന്ന് തുളസി ഇല ലഭിക്കുന്നത് നല്ല സൂചനയാണ്. പ്രസാദമായി ലഭിക്കുന്ന പൂക്കൾ മുടിയിൽ ചൂടുകയോ ഭദ്രമായി വീട്ടിലെ പൂജാമുറിയിൽ സൂക്ഷിക്കുകയോ ചെയ്യാവുന്നതാണ്. പൂക്കൾ വാടുമ്പോൾ അവ നദിയിലോ അല്ലെങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിലോ ഇടുന്നതാണ് ഉചിതം.
Temples are associated with many traditions and beliefs. Many devotees receive flowers along with sandal paste after temple visits. These flowers, offered to the deity during prayers, are considered a symbol of divine blessings. Different flowers are given according to the customs of each temple. Devotees believe that temple flowers bring positivity, peace, and spiritual significance.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |